കുവൈറ്റിൽ നടന്ന ദുരന്തം കേരളത്തെ വല്ലാതെ കണ്ണീരണിയിക്കുകയാണ് ചെയ്തത് ഒരുപാട് പ്രതീക്ഷകളുമായി കുവൈറ്റിലേക്ക് വിമാനം കയറിയ പലരും ഇന്ന് ജീവൻ ഇല്ലാതെയാണ് തിരികെ വന്നിരിക്കുന്നത് ഈ ഒരു സംഭവം ഏതൊരു മനുഷ്യനെയും വേദനിപ്പിക്കുന്നതാണ് ഏതൊരു പ്രവാസിക്കും വേദനയോടെ അല്ലാതെ ഈ സംഭവത്തെക്കുറിച്ച് ഒന്ന് ചിന്തിക്കാൻ പോലും സാധിക്കില്ല അത്രത്തോളം പലരുടെയും ഹൃദയം തകർക്കുന്ന വാർത്തയാണ് ഇത് പ്രതീക്ഷയോടെ കാത്തിരുന്ന കുടുംബങ്ങൾക്ക് ഇന്ന് ജീവനില്ലാത്ത ഉറ്റവരുടെ ശരീരങ്ങൾ മാത്രമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്
വളരെ പെട്ടെന്ന് തന്നെ മൃതദേഹങ്ങൾ ഉറ്റവരുടെ അരികിലേക്ക് എത്തിക്കുവാനുള്ള എല്ലാ കാര്യങ്ങളും നമ്മുടെ സർക്കാർ ചെയ്തു എന്നത് അംഗീകരിക്കേണ്ട ഒരു കാര്യം തന്നെയാണ്. അതേസമയം വേദന നിറഞ്ഞ ഈ സാഹചര്യത്തിൽ മൃതദേഹങ്ങൾ കൂടി ലഭിക്കാൻ താമസിച്ചിരുന്നുവെങ്കിൽ അത് പ്രിയപ്പെട്ടവരെ കാത്തിരുന്നവരുടെ കുടുംബങ്ങൾക്ക് വലിയൊരു വേദനയായി മാറിയേനെ ഇതിനോടകം കേന്ദ്ര സംസ്ഥാന സർക്കാരുകൾ കമ്പനി വ്യവസായ ഗ്രൂപ്പിലെ പ്രമുഖരായ യൂസഫലി രവി പിള്ള തുടങ്ങിയവരൊക്കെ ഇവരുടെ കുടുംബങ്ങൾക്ക് സഹായവുമായി രംഗത്ത് വരികയും ചെയ്തിട്ടുണ്ട്
കമ്പനി എട്ടു ലക്ഷം രൂപയും സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപയും യൂസഫലി 5 ലക്ഷം രൂപയും രവി പിള്ള രണ്ടിലക്ഷം രൂപയും കേന്ദ്രസർക്കാർ രണ്ട് ലക്ഷം രൂപയുമാണ് നിലവിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് വേണ്ടി എത്തുന്ന സഹായം സംഭവം അറിഞ്ഞ സമയത്ത് തന്നെ ആരോഗ്യ മന്ത്രിയായ വീണ ജോർജ് തന്നെ കൊണ്ട് സാധിക്കുന്ന സ്ഥലങ്ങളിലൊക്കെ ഓടിയെത്തുകയും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആശ്വാസം പകരുകയും ഒക്കെ ചെയ്തിരുന്നു
ഇപ്പോൾ ഈ സംഭവത്തെക്കുറിച്ച് നമ്മുടെ മുഖ്യമന്ത്രിയായ പിണറായി വിജയൻ സംസാരിക്കുന്നതാണ് ശ്രദ്ധ നേടുന്നത് പ്രവാസ ജീവിതത്തിലുണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റ് അപകടം എന്നാണ് മുഖ്യമന്ത്രി പറയുന്നത് കേരളത്തിന്റെ ജീവനാഡിയായി യാണ് പ്രവാസികളെ നമ്മൾ കാണുന്നതുപോലും അവരുടെ കുടുംബങ്ങൾക്കുണ്ടായത് തീരാനഷ്ടമാണ് കുവൈറ്റ് സർക്കാർ ഫലപ്രദമായ നടപടി സ്വീകരിച്ചു എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു തുടർനടപടികൾ കുറ്റമറ്റ രീതിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് കേന്ദ്രസർക്കാരും വേണ്ട രീതിയിൽ തന്നെ ഈ സംഭവത്തിൽ ഇടപെട്ടു വിദേശകാര്യ സഹമന്ത്രി കുവൈറ്റിലേക്ക് നേരിട്ട് പോവുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു ദുരന്തം ആവർത്തിക്കാതിരിക്കുവാനുള്ള ജാഗ്രത അത്യാവശ്യമാണ്
നിലവിൽ സ്വീകരിച്ച നടപടികൾ ഒക്കെ തന്നെ ഫലപ്രദമാണ് എന്നും ഈ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ കുവൈത്ത് സർക്കാർ നേതൃത്വം നൽകുമെന്ന് താൻ പ്രതീക്ഷിക്കുന്നു ഉണ്ടെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത് കേന്ദ്രസർക്കാരും ഇതിന്റെ വേഗം കൂട്ടാൻ ശ്രമിക്കുകയാണ് വേണ്ടത് ആ കുടുംബങ്ങളെ എത്ര കണ്ട് സഹായിച്ചാലും മതി വരില്ല ഞെട്ടലോടെയാണ് നാടാകെ ഈ ഒരു വാർത്ത കേട്ടത് എന്നും മന്ത്രി കൂട്ടിച്ചേർക്കുന്നുണ്ട് അപകടത്തിൽ മരിച്ച പ്രവാസികളുടെ മൃതദേഹം ഏറ്റു വാങ്ങുവാൻ വേണ്ടി കൊച്ചിയിൽ എത്തിയപ്പോഴാണ് മാധ്യമങ്ങളോട് മുഖ്യമന്ത്രി ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്
വീണ ജോർജിന് കുവൈറ്റിലേക്ക് പോകാൻ സാധിക്കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോഴും മറുപടി മുഖ്യമന്ത്രി പറഞ്ഞിരുന്നു ശരിയല്ലാത്ത സമീപനം ഉണ്ടായി എന്നായിരുന്നു ഈ കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു എന്നാൽ വിവാദത്തിനുള്ള സമയമല്ല ഇത് എന്നും പിന്നീട് ഇതിനെ കുറിച്ച് ചർച്ച ചെയ്യാമെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത് ഒപ്പംതന്നെ മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള ശ്രമം ഉണ്ടാവണമെന്നും കുവൈറ്റിൽ നിരന്തരം ഇടപെടൽ വേണമെന്ന് ഏകോപിത ശ്രമങ്ങളാണ് അത്യാവശ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി