ഓരോ പെൺകുട്ടിയും എല്ലാ മാസവും അനുഭവിക്കുന്ന കഠിനമായ ആർത്തവ വേദന ഒരാൾക്കും മനസ്സിലാകുന്ന ഒന്നല്ല സ്ത്രീകൾക്കു മാത്രമായി വിധിച്ചിട്ടുള്ള ഈ വേദന പലപ്പോഴും സ്ത്രീകളെ അസ്വസ്ഥരാക്കി മാറ്റുകയും ചെയ്യാറുണ്ട് ഈ സമയത്ത് സ്ത്രീകൾക്ക് ഉണ്ടാകുന്ന മാനസിക പരമായ ഒരുപാട് ബുദ്ധിമുട്ടുകൾ അവരുടെ സ്വഭാവം തന്നെ മാറ്റി കളയാറുണ്ട് കഠിനമായ ദേഷ്യം ഡിപ്രഷൻ തുടങ്ങിയ അവസ്ഥകളൊക്കെയാണ് പലപ്പോഴും സ്ത്രീകൾക്ക് ആർത്തവ സമയത്ത് ഉണ്ടാവുന്നത് ചിലർക്ക് അധികഠിനമായ വേദനയാണ് ഉണ്ടാവാറുള്ളത് എന്നാൽ കൃത്യസമയത്ത് ആർത്തവം വന്നില്ലെങ്കിൽ അതും ഒരു വലിയ പ്രശ്നമാണ്
ചില ആളുകൾക്ക് കൃത്യമായ രീതിയിൽ ആർത്തവം നടക്കാറില്ല അതിനു പലപല കാരണങ്ങൾ ഉണ്ടാവും ഭക്ഷണരീതി അടക്കം അതിന്റെ ഒരു പ്രധാന കാരണമാണ് എങ്കിലും ആർത്തവം മുടങ്ങാനുള്ള കാരണങ്ങൾ എന്താണെന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ് 28 ദിവസം കൂടുമ്പോൾ ആവർത്തിച്ച് ശരീരത്തിൽ ഉണ്ടാവേണ്ട ഒരു പ്രക്രിയയാണ് ആർത്തവം എന്നത് ശാരീരിക ബന്ധത്തിൽ ഏർപ്പെടാതെയുള്ള ആർത്തവ ക്രമക്കേടിന് കാരണങ്ങൾ നിരവധിയാണെന്ന് മനസ്സിലാക്കുകയും വേണം ഇത് വെറുതെ തള്ളിക്കളയാവുന്ന ഒരു പ്രശ്നമല്ല ഭാവിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള ഒന്നാണ്
ആർത്തവം മുടങ്ങുന്ന സമയത്താണ് ഒരു സ്ത്രീ ഗർഭിണിയാകുന്നത് എന്ന് നമുക്കറിയാം. എന്നാൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടാതെ തന്നെ ആർത്തവം ഒരു സ്ത്രീക്ക് മുടങ്ങുകയാണെങ്കിൽ അതിന്റെ കാരണങ്ങളിൽ പ്രധാനപ്പെട്ടത് സമ്മർദ്ദം ആയിരിക്കാം മാനസിക സമ്മർദ്ദവും ഉൽക്കണ്ഡേയും ആർത്തവം വൈകുവാനും മുടങ്ങുവാനുമുള്ള ഒരു പ്രധാനമായ കാരണമാണ് ഒരുപാട് ജോലിയിൽ സ്ട്രെസ്സ് മറ്റും അനുഭവിക്കുന്ന ആളുകൾക്ക് ഇത്തരത്തിൽ സംഭവിക്കുന്നതായി കണ്ടു വരാറുണ്ട്
മറ്റൊന്ന് ശരീരഭാരം വർധിക്കുന്നതാണ് ഭക്ഷണ രീതി കൊണ്ടും മറ്റു ശരീരഭാരം ചിലർക്ക് വർദ്ധിച്ചു വരാം ഇതിന്റെ കാരണമായും ആർത്തവ ക്രമക്കേട് ഉണ്ടാവും ചിക്കൻ കൊഴുപ്പ് തുടങ്ങിയവർ കൂടുതൽ ശരീരത്തിൽ എത്തുന്നത് കൊണ്ടാണ് പലപ്പോഴും ഇങ്ങനെ സംഭവിക്കുന്നത് മാംസാഹാരങ്ങൾ ശരീരത്തിൽ എത്തിയാൽ ശരീരത്തിന് ആവശ്യമുള്ള എല്ലാ പ്രോട്ടീനുകളും ലഭിക്കണമെന്നില്ല പ്രത്യേകിച്ച് രക്തം വർദ്ധിക്കാനുള്ള സാധ്യത ഒന്നും മാംസാഹാരം കൂടുതൽ ശരീരത്തിൽ ലഭിക്കുന്നത് കൊണ്ട് കിട്ടാനുമില്ല ഇതിനാൽ അമിതഭാരം കൊണ്ടും പലപ്പോഴും ആർത്തവം മുടങ്ങി കാണാറുണ്ട്
ചില മരുന്നുകളുടെ എഫ്ഫക്റ്റ് കൊണ്ടും പലപ്പോഴും ആർത്തവം മുടങ്ങുന്നതായി കാണാറുണ്ട് ചില സമയങ്ങളിൽ പാരസെറ്റമോൾ പോലും അതിന് കാരണമായി മാറാറുണ്ട് എന്നതാണ് സത്യം സ്ഥിരമായി കഴിക്കുന്ന മരുന്നുകളും ആർത്തവം ക്രമം തെറ്റിക്കാൻ കഴിവുള്ളവയാണ് അതുപോലെതന്നെ ഗർഭനിരോധന ഗുളികകൾ ഒക്കെ കഴിക്കുന്ന സ്ത്രീകൾ ആണെങ്കിൽ അത് ആർത്തവ ക്രമക്കേടിന് കാരണമായി മാറാറുണ്ട് സ്ഥിരമായി ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത് വലിയ ബുദ്ധിമുട്ട് തന്നെയാണ് ശരീരത്തിൽ ഉണ്ടാക്കിയെടുക്കുന്നത്
മറ്റൊന്ന് മുലയൂട്ടുന്ന സ്ത്രീകളിലാണ് ആർത്തവം വൈകുന്നേരമായി കാണുന്നത് അത്തരം പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നവർ പരിഭ്രമിക്കേണ്ട കാര്യമില്ല നിങ്ങളുടെ ശരീരത്തിൽ കൂടുതലായി മുലപ്പാൽ വർദ്ധിക്കുന്നത് കൊണ്ടാണ് ആർത്തവം വൈകുന്നത് അതൊരു പ്രശ്നമല്ല മറ്റൊന്ന് ഹോർമോൺ വ്യതിയാനമാണ് മാസമുറയുടെ ക്രമം തെറ്റിക്കുന്നതിൽ ഹോർമോണുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ് ഹോർമോൺ ഗുളികകളും മറ്റും കഴിക്കുന്നവർക്ക് ഈ പ്രശ്നം ഉണ്ടാകും ചില ഭക്ഷണക്രമത്തിന്റെയും കഠിനമായ വ്യായാമത്തിന്റെയും ഒക്കെ കാരണമായും ഇത്തരത്തിൽ സംഭവിക്കാം അതുപോലെതന്നെ ചിലപ്പോൾ ആർത്തവം നേരത്തെ വരാനും ഇതൊക്കെ കാരണമായേക്കാം ആർത്തവവിരാമം അടുക്കുംതോറും സ്ത്രീകൾക്ക് ആർത്തവം തെറ്റുന്നതായി കാണാറുണ്ട് അതിലും പരിഭ്രമിക്കേണ്ട കാര്യമില്ല എന്നാൽ ആർത്തവം കുറെ അധികം കാലങ്ങളായി സ്ഥിരമായി ക്രമം തെറ്റാണ് വരുന്നതെങ്കിൽ ഒരു നല്ല ഗൈനക്കോളജിസ്റ്റിനെ കാണേണ്ടത് അത്യാവശ്യമാണ്