Celebrities

മിന്ത്രയുടെ ബ്രാന്‍ഡ് അംബാസഡര്‍ ഇനി ഷാരൂഖ് ഖാന്‍

ഇന്ത്യയുടെ ഫാഷന്‍, ബ്യൂട്ടി, ലൈഫ്സ്റ്റൈല്‍ ഇ-കൊമേഴ്സ് ഡെസ്റ്റിനേഷനായ മിന്ത്രയുടെ ബ്രാന്‍ഡ് അംബാസഡര്‍ ഇനി മുതല്‍ ഷാരൂഖ് ഖാന്‍. ഏറ്റവും പുതിയ ഫാഷന്‍ ട്രെന്‍ഡുകള്‍ക്കായുള്ള ഒരു പ്ലാറ്റ്ഫോമായി മിന്ത്രയെ പ്രോത്സാഹിപ്പിക്കുകയും പുതിയ ആശയങ്ങള്‍ കണ്ടെത്താന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന മിന്ത്രയുടെ ട്രെന്‍ഡ് ഐആര്‍എല്‍ കാമ്പെയ്നില്‍ ഇനി ഖാന്‍ മുന്‍പന്തിയില്‍ ഉണ്ടാകും.

ഖാന്റെ ആരാധകരുടെ ഇടയില്‍ പ്ലാറ്റ്ഫോമിന്റെ പ്രശസ്തി വളര്‍ത്തിയെടുക്കാനും ഇന്ത്യയിലെ ഫാഷന്റെ ട്രെന്‍ഡില്‍ ഒന്നാം സ്ഥാനത്തെത്തുന്നതിനുമാണ് കമ്പനി ഖാനൊപ്പമുളള സഹകരണം ലക്ഷ്യമിടുന്നത്. വര്‍ഷങ്ങളായി ഫാഷന്‍ ട്രെന്‍ഡുകളില്‍ അദ്ദേഹത്തിന്റെ സ്വാധീനം വളരെ വലുതാണ്. ഖാന്റെ ലെതര്‍ ജാക്കറ്റും, ജീന്‍സും, കാഷ്വല്‍ സ്‌പോര്‍ട്ടി ലുക്കുകളും ജനപ്രിയ സിനിമകളിലെ വസ്ത്രങ്ങളും ബോളിവുഡില്‍ എന്നും തരംഗം സൃഷ്ടിച്ചിട്ടുണ്ട്.

‘മിന്ത്രയുടെ പുതിയ ബ്രാന്‍ഡ് അംബാസഡറായി ഷാരൂഖ് ഖാനെ സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ വലിയ ത്രില്ലിലാണ്. ബോളിവുഡിലെ എക്കാലത്തേയും ട്രെന്‍ഡ്സെറ്ററാണ് അദ്ദേഹം. ഫാഷന്റെയും ജീവിതരീതിയുടെയും കാര്യത്തില്‍ ഒരു ഐക്കണാക്കി മാറിയ ആളാണ് അദ്ദേഹം. അതുകൊണ്ട് തന്നെ ഞങ്ങളുടെ ബ്രാന്‍ഡിന്റെ അംബാസിഡറാകാന്‍ അനുയോജ്യനായ വ്യക്തി തന്നെയാണ് ഷാരുഖ് ഖാന്‍. ഷാരൂഖിനൊപ്പം നിന്ന് പ്രവര്‍ത്തിച്ചുകൊണ്ട് മിന്ത്രയില്‍ ട്രെന്‍ഡ്-ഫസ്റ്റ് ഷോപ്പര്‍മാരുടെ ഒരു തലമുറയെ സൃഷ്ടിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്’, മിന്ത്രയുടെ സീനിയര്‍ ഡയറക്ടര്‍ വിജയ് ശര്‍മ്മ പറഞ്ഞു.

തന്നെ ബ്രാന്‍ഡ് അംബാസഡറായി തിരഞ്ഞെടുത്തതിന് പിന്നാലെ ഷാരുഖ് ഖാനും പ്രതികരണവുമായി രംഗത്ത് വന്നു. ‘എന്നെ സംബന്ധിച്ചിടത്തോളം ഫാഷന്‍ എന്നത് എന്റെ വ്യക്തിത്വം പ്രകടിപ്പിക്കാനുള്ള ഒരു ഉപാധിയാണ്. മിന്ത്ര ഇന്ത്യയുടെ ഫാഷന്‍ മനസ്സിലാക്കുന്നു, ഓണ്‍-ട്രെന്‍ഡ് പ്രീമിയവും അന്തര്‍ദേശീയ ബ്രാന്‍ഡുകളും എല്ലാവര്‍ക്കും ആക്സസ് ചെയ്യാവുന്നതാക്കി മാറ്റുന്നു. മിന്ത്രയുമായി സഹകരിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്, ഒപ്പം ബ്രാന്‍ഡുമായി ചേര്‍ന്ന്, ട്രെന്‍ഡ്-ഫസ്റ്റ് ഫാഷനെ പ്രോത്സാഹിപ്പിക്കും’, ഷാരൂഖ് ഖാന്‍ പറഞ്ഞു.