മലയാളികളുടെ പ്രിയ സംവിധായകനായ മേജര്‍ രവി സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്നു. ഓപ്പറേഷന് റാഹത്ത് എന്ന ചിത്രത്തിലൂടെയാണ് മേജര്‍ രവിയുടെ തിരിച്ചുവരവ്. കൃഷ്ണകുമാര്‍ കെ യുടെ തിരക്കഥയാണ് അദ്ദേഹം സംവിധാനം ചെയ്യുന്നത്. പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ആഷ്ലിന് മേരി ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
പട്ടാളക്കാരുമായി ബന്ധപ്പെട്ട ഒരു ചിത്രം തന്നെയായിരിക്കും ഓപ്പറേഷന് റാഹത്ത് എന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. പ്രശസ്ത തെന്നിന്ത്യന്‍ നടന് ശരത് കുമാറാണ് ചിത്രത്തില്‍ നായകവേഷത്തില്‍ എത്തുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അര്ജുന് രവി. എഡിറ്റര്‍ ഡോണ്‍ മാക്സ് ആണ്. സംഗീതം: രഞ്ജിന് രാജ്, ചീഫ് എക്സിക്യൂട്ടീവ്: ബെന്നി തോമസ്, വസ്ത്രാലങ്കാരം: വി സായ് ബാബു, കലാസംവിധാനം: ഗോകുല്‍ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്: പ്രവീണ്‍ ബി മേനോന്, ഫിനാന്‍സ് കണ്ട്രോളര്: അഗ്രാഹ് പി, കാസ്റ്റിംഗ് ഡയറക്ടര്‍: രതീഷ് കടകം, പിആര്‍ഒ: എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദരന്‍, പബ്ലിസിറ്റി ഡിസൈന്‍: സുഭാഷ് മൂണ്‍മാമ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
പ്രിയദര്ശന് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച് 1999-ല്‍ റിലീസായ മേഘം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ മേജര്‍ രവി ഇരുപതോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ചു. പിന്നീട് സംവിധാന രംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം 2002-ല്‍ രാജേഷ് അമനക്കരക്കൊപ്പം പുനര്‍ജനി എന്ന സിനിമ സംവിധാനം ചെയ്തു. ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് മേജര്‍ രവി തന്നെയാണ്. 2006-ല്‍ മോഹന്‍ലാലിനെ നായകനാക്കി സൈനിക പശ്ചാത്തലത്തില്‍ കാശ്മീര്‍ തീവ്രവാദത്തിന്റെ കഥ പറഞ്ഞ കീര്‍ത്തിചക്ര എന്ന സിനിമ സംവിധാനം ചെയ്തു. ഈ ചിത്രം മലയാളത്തില്‍ വന്‍ വിജയം നേടിയിരുന്നു. 2007-ല്‍ മമ്മൂട്ടി നായകനായി അഭിനയിച്ച മിഷന് 90 ഡേയ്സ്, 2008-ല്‍ മോഹന്‍ലാല്‍ നായകനായി അഭിനയിച്ച കീര്‍ത്തിചക്രയുടെ സെക്കന്റ് പാര്‍ട്ടായി പുറത്തിറങ്ങി കാര്‍ഗില്‍ യുദ്ധത്തിന്റെ കഥ പറഞ്ഞ കുരുക്ഷേത്ര എന്നീ സിനിമകളും സംവിധാനം ചെയ്തു. 2012ല്‍ റിലീസായ കര്‍മ്മയോദ്ധ എന്ന സിനിമയുടെ നിര്‍മ്മാതാവ് കൂടിയാണ് മേജര്‍ രവി