ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡല്‍ഹിയിലേക്ക് സ്വാഗതം. ചരിത്രവും സംസ്‌കാരവും നിറഞ്ഞ ഒരു നഗരമാണ് ഡല്‍ഹി. അതിശയിപ്പിക്കുന്ന കാഴ്ചകളാണ് ഡല്‍ഹി, സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത്. ഡല്‍ഹിയിലെത്തിയാല്‍ തീര്‍ച്ചയായും പോയിരിക്കേണ്ട 10 സ്ഥലങ്ങള്‍ നമുക്ക് പരിചയപ്പെടാം.
1. ചെങ്കോട്ട
ഡെല്‍ഹിയിലെ ഏറ്റവും ശ്രദ്ധേയമായ ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നാണ് ചെങ്കോട്ട. 1638-ല്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ നിര്‍മ്മിച്ച കോട്ട ചെങ്കല്ല് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. സമ്പന്നമായ ചരിത്രമുള്ള ഈ കോട്ട 200 വര്‍ഷത്തോളം മുഗള്‍ ചക്രവര്‍ത്തിമാരുടെ വസതിയായിരുന്നു. ഇത് ഇപ്പോള്‍ യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റാണ് കൂടാതെ എല്ലാ വര്‍ഷവും ദശലക്ഷക്കണക്കിന് സന്ദര്‍ശകരാണ് ഇവിടെ എത്തുന്നത്.
2. ഇന്ത്യ ഗേറ്റ്
നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു യുദ്ധ സ്മാരകമാണ് ഇന്ത്യാ ഗേറ്റ്. ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരുടെ സ്മരണയ്ക്കായാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. മണല്‍ക്കല്ലില്‍ തീര്‍ത്ത കവാടത്തിന് 42 മീറ്റര്‍ ഉയരമുണ്ട്. വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമാണിത്. രാത്രിയില്‍ ഇന്ത്യ ഗേറ്റില്‍ പ്രകാശം തെളിഞ്ഞ് കഴിയുമ്പോള്‍ പകലില്‍ നിന്നും വ്യത്യസ്തമായൊരു ദൃശ്യാനുഭവമാണ് അത്.
3. കുത്തബ് മിനാര്‍
കുത്തബ് മിനാര്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചിട്ടുളള സ്ഥലമാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മിനാരങ്ങളില്‍ ഒന്നുമാണ് ഇത്. ഡല്‍ഹി സുല്‍ത്താനേറ്റ് 12-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച കുത്തബ് മിനാര്‍ ചുവന്ന മണല്‍ക്കല്ലും മാര്‍ബിളും കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. മിനാരത്തിന് 73 മീറ്റര്‍ ഉയരവും അഞ്ച് വ്യത്യസ്ത നിലകളുമുണ്ട്, ഓരോ നിലകളിലും പ്രത്യേകം ബാല്‍ക്കണിയുമുണ്ട്.
4. ലോട്ടസ് ടെമ്പിള്‍
ഡല്‍ഹിയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ക്ഷേത്രമാണ് ലോട്ടസ് ടെമ്പിള്‍. താമരപ്പൂവിന്റെ ആകൃതിയില്‍ വെളുത്ത മാര്‍ബിള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. എല്ലാ മതസ്ഥര്‍ക്കും പ്രവേശനമുള്ള ഈ ക്ഷേത്രം ധ്യാനത്തിനും പ്രാര്‍ത്ഥനയ്ക്കും പേരുകേട്ട സ്ഥലമാണ്. ലോട്ടസ് ടെമ്പിളിന്റെ വാസ്തുവിദ്യ അതിശയിപ്പിക്കുന്ന ഒന്നുതന്നെയാണ്.
5. അക്ഷരധാം ക്ഷേത്രം
യമുനാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഹിന്ദു ക്ഷേത്രമാണ് അക്ഷരധാം ക്ഷേത്രം. ഇത് താരതമ്യേന പുതിയ ക്ഷേത്രമാണ്. 2005-ലാണ് പണികഴിപ്പിച്ചത്. എന്നാല്‍ പെട്ടെന്ന് തന്നെ ഇവിടം ഡല്‍ഹിയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി മാറി. പിങ്ക് മണല്‍ക്കല്ലും വെളുത്ത മാര്‍ബിളും കൊണ്ട് നിര്‍മ്മിച്ച ഈ ക്ഷേത്രം അതിശയകരമായ വാസ്തുവിദ്യയും സങ്കീര്‍ണ്ണമായ കൊത്തുപണികളും കൊണ്ട് സമ്പന്നമാണ്.
6. ജമാ മസ്ജിദ്
ഇന്ത്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്നാണ് ജമാ മസ്ജിദ്. ഡല്‍ഹിയുടെ പുരാതന ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. പതിനേഴാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാനാണ് ഈ മസ്ജിദ് നിര്‍മ്മിച്ചത്. ചുവന്ന മണല്‍ക്കല്ലും വെള്ള മാര്‍ബിളും കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. 25,000-ത്തിലധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഈ മസ്ജിദ് ഡല്‍ഹിയുടെ സംസ്‌കാരവും ചരിത്രവും അനുഭവിച്ചറിയാനുള്ള ഒരു മികച്ച സ്ഥലമാണ്.
7. ഹുമയൂണിന്റെ ശവകുടീരം
ഹുമയൂണിന്റെ ശവകുടീരം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിട്ടുളള സ്ഥലമാണ്. മുഗള്‍ ചക്രവര്‍ത്തിയായ ഹുമയൂണിന്റെ ശവകുടീരമാണിത്. പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ ശവകുടീരം ചുവന്ന മണല്‍ക്കല്ലും വെളുത്ത മാര്‍ബിളും കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. മനോഹരമായ പൂന്തോട്ടങ്ങളാല്‍ ചുറ്റപ്പെട്ട ഈ ശവകുടീരം ഡല്‍ഹിയുടെ ചരിത്രവും വാസ്തുവിദ്യയും ആസ്വദിക്കാനും വിശ്രമിക്കാനും പറ്റിയ സ്ഥലമാണ്.
8. ചാന്ദ്നി ചൗക്ക്
ഡല്‍ഹിയിലെ ഏറ്റവും പഴക്കമേറിയതും തിരക്കേറിയതുമായ മാര്‍ക്കറ്റുകളിലൊന്നാണ് ചാന്ദ്നി ചൗക്ക്. നഗരത്തിന്റെ പഴയ ഭാഗത്താണ് ഇത് സ്ഥിതിചെയ്യുന്നത്. പ്രാദേശിക സംസ്‌കാരവും പാചകരീതിയും അനുഭവിച്ചറിയാനുളള മികച്ച സ്ഥലമാണിത്. ബ്രൈഡല്‍ വസ്ത്രങ്ങള്‍, പരമ്പരാഗത ഇന്ത്യന്‍ മധുരപലഹാരങ്ങള്‍, തുണിത്തരങ്ങള്‍, ആഭരണങ്ങള്‍ എന്നിവയ്ക്ക് ഈ വിപണി പ്രശസ്തമാണ്.
9. ദേശീയ മ്യൂസിയം
ഡല്‍ഹിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന നാഷണല്‍ മ്യൂസിയം ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിയങ്ങളില്‍ ഒന്നാണ്. ശില്‍പങ്ങള്‍, പെയിന്റിംഗുകള്‍, തുണിത്തരങ്ങള്‍ എന്നിവയുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പുരാവസ്തുക്കളുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്. ഇന്ത്യയുടെ ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ച് പഠിക്കാനുള്ള മികച്ച സ്ഥലമാണ് മ്യൂസിയം.
10. രാജ് ഘട്ട്
മഹാത്മാഗാന്ധിയുടെ സ്മാരകമാണ് രാജ് ഘട്ട്. രാജ്ഘട്ട് സ്ഥിതി ചെയ്യുന്നത് യമുനയുടെ തീരത്താണ്. പല വിദേശ സന്ദര്‍ശകരും ഇന്ത്യയിലേക്ക് വരുമ്പോള്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട്. ഇതിനു ചുറ്റും മനോഹരമായ പൂന്തോട്ടങ്ങളൂം, പുല്‍ മൈതാനങ്ങളും വളരെ ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഗാന്ധിയെ ആദരിച്ചുകൊണ്ട് ഇവിടെ പ്രാര്‍ഥന നടത്താറുണ്ട്. കൂടാതെ ഗാന്ധിജിയുടെ ജനന മരണ ദിവസങ്ങളില്‍ ഇവിടെ പ്രത്യേകം പ്രാര്‍ഥനകള്‍ നടക്കാറുണ്ട്.