പലയാളുകളുടെയും കുട്ടിക്കാല ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്ന ഒന്നായിരിക്കും മിൽക്ക് കേക്ക് എന്നത് ഏറെ രുചികരമായ ഈ വിഭവത്തിന് എപ്പോഴും ആരാധകർ നിരവധിയാണ് പലരും കഴിച്ചിട്ടുള്ള ഏറെ രുചികരമായ ഒന്നായിരിക്കും മിൽക്ക് ഇത് 10 മിനിറ്റ് കൊണ്ട് നമുക്ക് നമ്മുടെ വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും അത് എങ്ങനെയാണെന്നാണ് ഇന്ന് പറയാൻ പോകുന്നത് പലരുടെയും കുട്ടിക്കാലം ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന ഒന്നുതന്നെയായിരിക്കും മിൽക്ക് എന്ന് പറയണം വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ നമുക്കിത് ഉണ്ടാക്കാൻ സാധിക്കും
ഇതിന് ആവശ്യമായി വേണ്ടത് ബസുമതി റൈസ്, നെയ്യ് ഏലയ്ക്കാപ്പൊടി തിളപ്പിച്ച പാൽ പഞ്ചസാര ബദാം അണ്ടിപ്പരിപ്പ് എന്നിവയാണ് നെയ്യിലോ എണ്ണയിലോ ആവശ്യമായ ബസുമതി റൈസ് വറുത്തെടുക്കുകയാണ് വേണ്ടത് വേണമെങ്കിൽ രണ്ടും കൂടി മിക്സ് ചെയ്ത എണ്ണയിലും ഇത് വറുത്തെടുക്കാം ബട്ടറിൽ വറുത്തെടുക്കുന്നത് ആയിരിക്കും കൂടുതൽ രുചികരം അതിനുശേഷം വറുത്ത ബസുമതി റൈസ് തണുത്തതിനു ശേഷം മിക്സിയുടെ ജാറിലേക്ക് ഇടാം ശേഷം ആവശ്യമായ അണ്ടിപ്പരിപ്പും ബദാമും കൂടി ഇതിലേക്ക് ഇടാം ഇത് എല്ലാം കൂടി ഒന്ന് പൊടിച്ചെടുക്കുക
ശേഷം മധുരത്തിന് അനുസരിച്ച് പഞ്ചസാര ഒരു അടിക്കട്ടിയുള്ള പാത്രത്തിൽ ചൂടാക്കുക അപ്പോഴേക്കും ഇത് ലായനിയാക്കി കിട്ടുന്നതാണ് ഇത് കട്ടപിടിക്കുന്നതിന് മുൻപ് തന്നെ പൊടിച്ചെടുത്ത മിശ്രിതം ഈ ലായനിയുമായി ചേർത്ത് ഇളക്കാവുന്നതാണ് ഒരു തരി പോലും ഇല്ലാതെ പൊടിച്ചെടുക്കണം എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ് പഞ്ചസാര ലായനിയുമായി ഇത് ഇളക്കുന്ന സമയത്ത് തന്നെ കുറച്ച് ഏലയ്ക്കാപ്പൊടി ഇതിൽ ചേർത്തു കൊടുക്കുക നല്ല ഒരു ഗന്ധം വരുന്നതിനാണ് ഇങ്ങനെ ചെയ്യേണ്ടത്
അതിനുശേഷം കുറച്ച് തിളപ്പിച്ച പാൽ കൂടി ഈ മിശ്രിതത്തിലേക്ക് ഒഴിച്ചുകൊടുക്കുക ശേഷം ലോ ഫ്ലെയിമിലോ മീഡിയം ഫ്ലെയിമിലോ വച്ചതിനു ശേഷം പാത്രത്തിൽ നിന്നും ഇത് വിട്ടു വരുന്ന രീതിയിൽ ഇത് ഇളക്കിയെടുക്കാവുന്നതാണ് ഈ സമയം കൊണ്ട് പാലിന്റെ ഉള്ളിൽ കിടന്ന് ഇത് വേവുകയും ചെയ്യും പാത്രത്തിൽ നിന്നും തന്നെ വിട്ടു വരുന്ന സമയത്ത് കുറച്ച് ബട്ടറോ നെയ്യോ ഇതിലേക്ക് ചേർത്തു കൊടുക്കുക കൂടുതൽ രുചികരമാകുവാനാണ് ഇങ്ങനെ ചെയ്യുന്നത്
അതിനുശേഷം ഒരു പാത്രത്തിൽ ഒരു പേപ്പർ വയ്ക്കുക അതിലേക്ക് കുറച്ച് എണ്ണയോ നെയ്യോ തടവിയതിനുശേഷം പാത്രത്തിൽ നിന്നും വിട്ടു വരുന്ന ഈ ഒരു കേക്ക് അതിലേക്ക് ഇട്ടു കൊടുക്കുക ശേഷം നന്നായി സെറ്റ് ചെയ്യുക കുറച്ച് സമയം കഴിയുമ്പോൾ ഇത് തന്നെ സെറ്റ് ആവുകയും മുറിച്ചെടുത്ത ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യും ഇത് ഫ്രിഡ്ജിൽ വയ്ക്കേണ്ട ആവശ്യമൊന്നുമില്ല റൂം ടെമ്പറേച്ചറിൽ തന്നെ ഇത് സെറ്റ് ആയി കിട്ടുന്നതാണ്
കുട്ടികൾക്കൊക്കെ വളരെയധികം പ്രിയപ്പെട്ട ഈ മിൽക്ക് ഇനി നമുക്ക് വീട്ടിൽ തന്നെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും വളരെ കുറച്ച് സമയം കൊണ്ട് തന്നെ ഇത് കുട്ടികളുടെ പ്രിയപ്പെട്ടതായി മാറും പുറത്തുനിന്നും ഇതൊക്കെ വലിയ വില കൊടുത്ത് വാങ്ങുന്നതിലും നല്ലത് കുറച്ച് സമയം കണ്ടെത്തി ഇത് കുട്ടികൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കി കൊടുക്കുന്നതാണ് നമ്മൾ തന്നെ ഉണ്ടാക്കുന്നത് ആകുമ്പോൾ അതിൽ ആരോഗ്യ ഗുണങ്ങളും കൂടുതലായിരിക്കും പുറത്തുനിന്നും വാങ്ങുന്ന കെമിക്കലുകൾ ചേർക്കാത്ത ഭക്ഷണം കുട്ടികൾക്ക് കൊടുക്കാൻ ശ്രദ്ധിക്കാം