നമ്മുടെ ഏറ്റവും വലിയ സമ്പത്ത് എന്ന് പറയുന്നത് നമ്മുടെ കുഞ്ഞുങ്ങൾ തന്നെയാണ് ഒരു കുഞ്ഞ് ജനിക്കുന്നത് മുതൽ ആ കുട്ടിയുടെ കാര്യത്തിൽ മാതാപിതാക്കൾക്ക് ഉണ്ടാകുന്ന ആവലാതികൾ പലതാണ് പുതുതായി അമ്മമാർ ആവുന്ന പല പെൺകുട്ടികൾക്കും ഉള്ള ഏറ്റവും വലിയ സംശയം എന്നത് കുട്ടികൾക്ക് നൽകേണ്ട ആഹാരത്തെ കുറിച്ചാണ് കുട്ടികൾക്ക് ഏത് സമയത്ത് ആഹാരം നൽകും എന്താണ് മികച്ച ആഹാരം എന്നൊക്കെ ഇന്ന് ന്യൂജനറേഷൻ അമ്മമാർ നേരിടുന്ന ഒരു വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. കുട്ടികളെ സംബന്ധിച്ചിടത്തോളം അവർക്ക് ഏറ്റവും പ്രധാനപ്പെട്ടത് അമ്മയുടെ മുലപ്പാൽ തന്നെയാണ്
ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ച് കുട്ടിക്ക് രണ്ടു വയസ്സ് ആകുന്നത് വരെ തന്നെ മുലപ്പാൽ നൽകേണ്ടത് അത്യാവശ്യമാണ് അതുകൊണ്ടുതന്നെ അത്യാവശ്യമായി കുട്ടികൾക്ക് നൽകേണ്ടത് മുലപ്പാൽ ആണ് കുട്ടി ജനിച്ച ആറുമാസം വരെ മറ്റൊരാഹാരവും കുട്ടികൾക്ക് നൽകാൻ പാടുള്ളതല്ല ആ സമയത്ത് കുട്ടിക്ക് ലഭിക്കേണ്ടത് അമ്മയുടെ സാന്നിധ്യവും മുലപ്പാലും തന്നെയാണ് സാഹചര്യങ്ങളിൽ മുലപ്പാൽ ഇല്ലാതെ വരുമ്പോൾ പല കുട്ടികൾക്കും ഫോർമുല മിൽക്ക് നൽകാറുണ്ട് അതേപോലെ തന്നെ കുട്ടികൾ ആഹാരം കഴിച്ച് തുടങ്ങുന്ന സമയത്ത് പലരും കുട്ടികൾക്ക് ടിൻ ഫുഡ് വാങ്ങി കൊടുക്കുന്നത് കാണാറുണ്ട് ഇതൊക്കെ വളരെയധികം മോശമായാണ് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നത്..
വീട്ടിൽ ഉണ്ടാക്കുന്ന കുറുക്കുകളും മറ്റും കഴിക്കാത്ത കുട്ടികൾ പലപ്പോഴും ഈ ആഹാരം വളരെ ഇഷ്ടത്തോടെ കഴിക്കുന്നതും കാണാറുണ്ട് കുഞ്ഞത് കഴിക്കുന്നുണ്ടല്ലോ എന്ന് കരുതി പല മാതാപിതാക്കളും ഈ ആഹാരം കുട്ടികൾക്ക് കൂടുതൽ അളവിൽ നൽകുകയും ചെയ്യുന്നു എന്നാൽ അപകടം ക്ഷണിച്ചു വരുത്തുകയാണ് നിങ്ങൾ ചെയ്യുന്നത് എന്ന് മനസ്സിലാക്കുന്നില്ല കുട്ടികളിൽ ഉണ്ടാകുന്ന പ്രമേഹ രോഗത്തിനുള്ള സാധ്യതയാണ് ഇത് വർദ്ധിപ്പിക്കുന്നത് അതിന് കാരണം ഈ ഒരു ഭക്ഷണം കൂടുതൽ അളവിൽ പഞ്ചസാര അടങ്ങിയിട്ടുള്ളതാണ് എന്നതാണ്
കുട്ടികളെ ഈ ഭക്ഷണത്തിന്റെ അടിച്ചാക്കി മാറ്റുവാൻ വേണ്ടി ഇതിൽ കൂടുതലായി പഞ്ചസാര ഉപയോഗിച്ചിരിക്കുകയാണ് മധുരം കൂടുതലായാൽ കുട്ടികൾക്കത് പ്രിയപ്പെട്ടതായി മാറും എന്ന വിപണന തന്ത്രമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് ഇത് കുട്ടിയുടെ വളർച്ച ഹോർമോണിനെയാണ് ബാധിക്കുന്നത് രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പഞ്ചസാര ഉപയോഗിക്കാൻ പാടില്ല എന്നാണ് മികച്ച ഡോക്ടർസ് ഒക്കെ പറയുന്നത് ആരോഗ്യത്തിന് മാത്രമല്ല ഈ പഞ്ചസാര കൊണ്ട് ദോഷം ഉണ്ടാകുന്നത് മനസ്സിനും കൂടിയാണ് ഡിപ്രഷൻ അടക്കമുള്ള പ്രശ്നങ്ങൾ കൂട്ടിക്കുണ്ടാവാൻ ഇത് മാത്രം മതി
അതേപോലെതന്നെ കുട്ടികളിലെ അമിതവണ്ണത്തിനും ഫാറ്റി ലിവറിനും ഹൃദയ പ്രശ്നങ്ങൾക്കും ഒക്കെ ഇത് കാരണമാവാറുണ്ട് വീട്ടിൽ കുറുക്കുന്ന ആഹാരം നൽകുന്നതിന്റെ പകുതി പോലും പോഷകഗുണങ്ങൾ ഇവയിൽ നിന്നും ലഭിക്കുന്നില്ല എന്നത് മറ്റൊരു സത്യമാണ് കുട്ടികൾക്ക് തടി വയ്ക്കുവാനും അവരുടെ വിശപ്പ് നിയന്ത്രിക്കുവാനും മാത്രമാണ് ഈ ഒരു ഭക്ഷണം സഹായിക്കുന്നത് ഇത്തരം ഭക്ഷണങ്ങൾ കുട്ടികൾക്ക് വാങ്ങി കൊടുക്കുന്നതിന് പകരം വീട്ടിൽ തന്നെ റാഗി ചെറുപയർ പരിപ്പ് തുടങ്ങിയവ ഉപയോഗിച്ച് നല്ല രീതിയിൽ പാകം ചെയ്ത് കുറുക്ക് ഉണ്ടാക്കിക്കൊടുക്കാം ആറുമാസം വരെ കുട്ടിക്ക് മുലപ്പാൽ നിർബന്ധമായി കൊടുക്കണം ആറുമാസത്തിനു ശേഷം മാത്രമാണ് കുഞ്ഞിന് കട്ടി ആഹാരങ്ങൾ നൽകേണ്ടത് അതിനു മുൻപ് അങ്ങനെ നൽകുകയാണെങ്കിൽ അത് ഡോക്ടറുടെ നിർദ്ദേശപ്രകാരമായിരിക്കണം