നിരവധി പോഷക ഗുണങ്ങൾ ഉള്ള ഒന്നാണ് കറിവേപ്പില എന്ന് പറയുന്നത് നമ്മുടെ കറികളിൽ ഒക്കെ രുചിക്ക് വേണ്ടി മാത്രമല്ല കറിവേപ്പില ഇടാറുള്ളത് ഇതിന്റെ ഗുണം എത്രത്തോളം വലുതാണെന്ന് നമ്മുടെ വീട്ടിലുള്ള മുതിർന്നവർക്ക് നന്നായി അറിയാവുന്നത് കൊണ്ട് കൂടിയാണ് നമ്മുടെ ചർമ്മ സംരക്ഷണത്തിനും മുടി വളർച്ചയ്ക്കും ഒക്കെ കറിവേപ്പില ഒരുപാട് സഹായിക്കാറുണ്ട് എന്ന് എല്ലാവർക്കും അറിയാം എന്നാൽ കറിവേപ്പില കൊണ്ട് സ്വാദിഷ്ടമായ ചമ്മന്തിയും അച്ചാറും ഉണ്ടാക്കാം എന്ന് പറഞ്ഞാൽ അത് അധികം ആർക്കും അറിയാൻ സാധ്യതയില്ല അതിനെ കുറിച്ചാണ് പറയാൻ പോകുന്നത്
കറികളുടെ രുചിയിൽ ഒരുപാട് മാറ്റം കറിവേപ്പിലയ്ക്ക് ഉണ്ടാക്കാൻ സാധിക്കും അതോടൊപ്പം തന്നെ ആരോഗ്യ ഗുണങ്ങളുടെ ഒരു വലിയ കലവറ കൂടിയാണ് കറിവേപ്പില എന്ന് പറയാതെ വയ്യ കറിവേപ്പില കൊണ്ട് ചമ്മന്തിയും അച്ചാറും ഒക്കെ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം ആദ്യം തന്നെ കറിവേപ്പില നന്നായി കഴുകി ഉണക്കി എടുക്കുക എന്നതാണ് ചെയ്യേണ്ടത് ശേഷം കറിവേപ്പിലയുടെ ഇലകളൊക്കെ ഓരോന്നായി അടർത്തി മാറ്റേണ്ടത് ആവശ്യമാണ് ഇനി ആവശ്യമുള്ളത് കുറച്ച് കുരുകളഞ്ഞ വാളൻപുളിയാണ് ഇത് ചൂടുവെള്ളത്തിൽ കുതിർക്കുകയാണ് വേണ്ടത്
ശേഷം ഒരു ചീനച്ചട്ടി അടുപ്പിൽ വയ്ക്കാവുന്നതാണ് ആവശ്യത്തിനുള്ള എണ്ണയാണ് ഇതിലേക്ക് ഒഴിച്ചുകൊടുക്കേണ്ടത് ശേഷം കുറച്ച് ഉലുവയും ആവശ്യമുള്ള ജീരകവും ഒപ്പം തന്നെ കുറച്ച് കടലപ്പരിപ്പും ചേർത്ത് ഇളക്കണം അതിലേക്ക് കുറച്ചു വെളുത്തുള്ളി കൂടി തൊലി കളഞ്ഞത് ചേർത്ത് കൊടുക്കുക അതിനുശേഷം ആണ് കറിവേപ്പില ഇടേണ്ടത് ഇത് നന്നായി വറുത്തെടുക്കുകയാണ് വേണ്ടത് ഇനി അതിലേക്ക് ആവശ്യമുള്ള അത്രയും മുളകുപൊടിയും മഞ്ഞൾപൊടി എന്നിവ ചേർക്കണം അതിനുശേഷം നന്നായി ഒന്ന് മിക്സ് ചെയ്യുക
ശേഷം തീ ഓഫ് ചെയ്ത് ഇത് തണുക്കാനുള്ള സമയം നൽകുകയാണ് വേണ്ടത് അതിനുശേഷം നേരത്തെ മാറ്റിവെച്ച അരപ്പ് ഈ ഒരു പുളിയും ചേർത്ത് അരച്ചെടുക്കാവുന്നതാണ് ഇനി മറ്റൊരു പാത്രം കൂടി അടുപ്പത്ത് വയ്ക്കണം അതിനുശേഷം അതിലേക്ക് കുറച്ച് എണ്ണ കൂടി ചൂടാക്കി എടുക്കണം അതിൽ കുറച്ച് കടുകും കുറച്ച് ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക കാന്താരി മുളക് കൂടി അതിൽ ഇടാൻ ശ്രദ്ധിക്കുക ശേഷം ആവശ്യമുള്ളത്ര കറിവേപ്പിലയും ഇടാം പിന്നീട് കാൽ ടീസ്പൂൺ ഓളം കായപ്പൊടി ഇടാവുന്നതാണ് ഇനിയും മുൻപേ അരച്ചുവെച്ച മിക്സ് ചേർത്ത് ഇത് നന്നായി ഇളക്കി യോജിപ്പിക്കണം. ആവശ്യമുള്ളത്രയും ഉപ്പു കൂടി ഇടാൻ മറക്കരുത്
കുറച്ചുകൂടി രുചി വേണമെന്നുണ്ടെങ്കിൽ രണ്ട് ടേബിൾസ്പൂൺ ഓളം ശർക്കര പൊടിച്ചതും കുറച്ച് വിനാഗിരിയും ചേർക്കാവുന്നതാണ് ഇവയെല്ലാം നന്നായി ചേർത്ത് ഇളക്കിയാൽ രുചികരമായ ഒരു കറിവേപ്പില വിഭവം തയ്യാറായി എന്ന് പറയാം ആവശ്യം കഴിഞ്ഞാൽ ഇത് ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോഗിക്കാവുന്നതാണ് ചോറിനൊക്കെ ഒപ്പം ഏറെ രുചികരമായ ഒന്നുതന്നെയാണ് ഈ വിഭവം ഇനി വെറുതെ കറിവേപ്പില കളയേണ്ട വീട്ടിൽ ഒരു കൂട്ടാനും ഇല്ലാതെ വരികയാണെങ്കിൽ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു വിഭവം തന്നെയാണ് ഇത് ഏറെ രുചികരമായി തന്നെ ചോറിനൊപ്പം കഴിക്കുകയും ചെയ്യാം ഒരിക്കലെങ്കിലും ഈ വിഭവം ഒന്ന് ഉണ്ടാക്കി നോക്കാൻ ശ്രദ്ധിക്കണം. എല്ലാം ഒന്ന് ടെസ്റ്റ് ചെയ്തിരിക്കുന്നത് നല്ലതാണല്ലോ