Celebrities

സുരേഷ് ഗോപിയുടെ മകനാണ് എന്നതുകൊണ്ട് ഒരുപാട് ചവിട്ടിത്താഴ്ത്തലുകൾ നേരിടേണ്ടി വന്നിട്ടുണ്ട്

സുരേഷ് ഗോപിയെ പോലെ തന്നെ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടുന്ന ഒരു വ്യക്തിത്വമാണ് ഇൻസ്റ്റഗ്രാമിൽ അടക്കം വലിയ ആരാധകവൃന്ദമാണ് ഗോകുലിന് ഉള്ളത് ഇപ്പോൾ ഗഗനചാരി എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി എത്തിയ ഗോകുൽ ചില കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട് ഇതാണ് ശ്രദ്ധ നേടുന്നത് ഒരു യൂട്യൂബ് ചാനൽ നൽകിയ അഭിമുഖത്തിലാണ് ചില കാര്യങ്ങളെക്കുറിച്ച് നടൻ വ്യക്തമാക്കിയത് തന്റെ അച്ഛനെ കുറിച്ച് കൂടിയാണ് ഗോകുൽ പറയുന്നത്

 

സുരേഷ് ഗോപിയുടെ മകൻ ആയതുകൊണ്ട് മാത്രം താൻ സിനിമയിൽ നിന്നും പലതവണ ഒഴിവാക്കപ്പെട്ടിട്ടുണ്ട് എന്നാൽ അത് തന്നെ നിർത്തിക്കൊണ്ട് ആരും പറഞ്ഞിട്ടില്ല ചില കാര്യങ്ങളൊക്കെ ഞാൻ അറിഞ്ഞതാണ് ഒരുപാട് അവസരങ്ങൾ മാറിപ്പോകുന്നത് കാണുമ്പോൾ തന്നെ നമുക്ക് എന്താണ് പ്രശ്നം എന്ന് ഊഹിക്കാൻ സാധിക്കും നമുക്ക് എന്താ ഇങ്ങനെ എന്ന് നമ്മൾ ചിന്തിക്കുമ്പോഴാണ് അതിനുള്ള മറുപടി ലഭിക്കുന്നത് അതിന്റെ ചില രീതികൾ തനിക്ക് തന്നെ നേരിട്ട് മനസ്സിലാക്കാനും സാധിച്ചിട്ടുണ്ട് നമ്മളെ അങ്ങനെ വെറുതെ വിടുകയില്ല എന്ന് നമുക്ക് പിന്നീട് മനസ്സിലാക്കാൻ കഴിയും ഒരു ബന്ധം ഇല്ലെങ്കിലും മകനാണെന്ന് കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ട് വരുന്നുണ്ട്

അത് പക്ഷേ പ്രത്യക്ഷത്തിൽ ആരും കാണിക്കില്ല ചിലപ്പോൾ ചവിട്ടിയിട്ടുള്ള ആളുകൾ തന്നെ പിന്നീട് ഒരു വേദിയിൽ നമ്മെ കെട്ടിപ്പിടിക്കുകയും സ്നേഹ പ്രകടനം നടത്തുകയും ചെയ്യും അതിനെക്കുറിച്ചും എനിക്കറിയാം സുരേഷ് ഗോപി ചിത്രങ്ങളെ കുറിച്ചുള്ള തന്റെ അഭിപ്രായത്തെക്കുറിച്ചും വ്യക്തമായി തന്നെ താരം പറഞ്ഞിരുന്നു അച്ഛന്റെ ശരീരപ്രകൃതത്തിലും ഇമേജിനും പലപ്പോഴും കോമഡി വേഷങ്ങൾ ചേരില്ല എന്ന് തോന്നിയിട്ടുണ്ട് അച്ഛന്റെ ചില സിനിമകൾ എനിക്ക് ഇഷ്ടമല്ല അച്ഛൻ കോമഡി ചെയ്യേണ്ട എന്ന് തനിക്ക് തോന്നിയിട്ടുള്ളതാണ് നമുക്ക് ഇഷ്ടപ്പെടുന്ന തരം തീരം വേഷങ്ങൾ ചെയ്യുന്നതാണ് എനിക്ക് ഇഷ്ടം സുരേഷ് ഗോപിയുടെ രാഷ്ട്രീയ ജീവിതത്തെ തിരഞ്ഞെടുപ്പിൽ നിന്ന് സമയത്ത് അച്ഛൻ ഒരുപാട് രീതിയിൽ ടാർഗറ്റ് ചെയ്യപ്പെടുന്നത് താൻ കണ്ടിട്ടുണ്ട് ഏറ്റവും വലിയ രീതിയിൽ ടാർഗറ്റ് ചെയ്യപ്പെട്ടതും അച്ഛനാണ് ജയിച്ച ശേഷം അത് കുറച്ച് കുറഞ്ഞു

അദ്ദേഹത്തിന് ലഭിച്ച ആ ഒരു പദവി അതിൽ എന്തെങ്കിലും ഒരു അരശതമാനം അവിടെയോ ഇവിടെയോ മാറിപ്പോയാൽ ഇതിന്റെയൊക്കെ ഇരട്ടി പ്രതിഷേധം തന്നെ അദ്ദേഹം നേരിടേണ്ടതായി വരാറുണ്ട് അതും എനിക്കറിയാം എന്നാണ് ഗോകുൽ പറയുന്നത് ഈ വാക്കുകളും വളരെ പെട്ടെന്നാണ് ശ്രദ്ധ നേടിയത് അച്ഛനെ പോലെ തന്നെ പല കാര്യങ്ങളിലും വ്യക്തമായ നിലപാടുള്ള വ്യക്തിയാണ് ഗോകുൽ സുരേഷ് പലപ്പോഴും വിമർശനാത്മകമായ പല കാര്യങ്ങൾക്കും മികച്ച രീതിയിൽ തന്നെ അദ്ദേഹം മറുപടി പറയുന്നത് ശ്രദ്ധ നേടിയിട്ടുണ്ട്

അടുത്ത സമയത്ത് തന്റെ അച്ഛനെ വിമർശിച്ചതിനൊക്കെ ഗോകുൽ മറുപടി പറഞ്ഞിട്ടുണ്ടായിരുന്നു പലപ്പോഴും അച്ഛനെ വിമർശിക്കുന്നവർക്ക് എതിരെ ശക്തമായ രീതിയിൽ തന്നെ മകൻ രംഗത്ത് വരികയും ചെയ്യാറുണ്ട് അച്ഛൻ ചെയ്യുന്ന നല്ല കാര്യങ്ങൾക്കും പിന്തുണ നൽകണമെന്ന് അടുത്ത സമയത്ത് താരം പറഞ്ഞിരുന്നതും വലിയ തോതിൽ തന്നെ ശ്രദ്ധ നേടിയിരുന്നു നിരവധി ആളുകൾ ആയിരുന്നു ഇതിനൊക്കെ വിമർശനാത്മകമായ കമന്റുകളുമായി രംഗത്ത് വന്നത്