മലയാളികളുടെ പ്രിയ ഭക്ഷണം എന്തെന്ന് ചോദിച്ചാൽ അത്തിൽ മീനും ഉണ്ട്. മീനില്ലാതെ എന്ത് ആഘോഷം അല്ലെ? ഉച്ചയൂണിന് ഒരു കിടിലൻ മീൻ മുളകിട്ടത് തയ്യറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
കുടമ്പുളി 1/2 കപ്പ് തിളച്ച വെള്ളത്തില്‍ ഇട്ട് 1/2 മണിക്കൂര്‍ വെയ്ക്കുക. മീന്‍ ചട്ടി അടുപ്പത്ത് വച്ച് ചൂടാക്കുക. വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഉലുവയും കടുകുമിട്ട് വറുക്കുക. കറിവേപ്പില, വെളുത്തുള്ളി ചതച്ചത്, പിളര്‍ന്ന പച്ചമുളക്, സവാള അരിഞ്ഞത് എന്നിവ ചേര്‍ത്ത് വഴറ്റുക. മുളകരച്ചതും മഞ്ഞളും ചേര്‍ത്ത് ഇളക്കുക. തക്കാളിക്കഷണങ്ങള്‍ ചേര്‍ത്ത് നന്നായി വഴറ്റുക. കുതിര്‍ത്ത് വച്ച കുടമ്പുളി ചേര്‍ക്കാം. ഇതും നന്നായി വഴറ്റുക. കുടമ്പുളി കുതിര്‍ത്ത വെള്ളവും ചേര്‍ക്കുക. ഉപ്പും, മുളകുപൊടിയും ഉപ്പും ചേര്‍ത്തടച്ച് തിളപ്പിക്കുക. വെള്ളം അല്പം ഒന്ന് വറ്റിയാല്‍ മീന്‍കഷണങ്ങള്‍ ഇട്ട് വീണ്ടും അടച്ചു തിളപ്പിക്കുക. അല്പനേരത്തിന് ശേഷം തുറന്ന് കറിവേപ്പിലയിട്ട് വാങ്ങി അടച്ചു വക്കുക.