Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Features

നീറ്റ് അത്ര നീറ്റല്ലേ? കുട്ടികളുടെ ഭാവി തുലാസില്‍ വച്ച് NTA യുടെ ഞാണിന്മേല്‍ കളി. നീറ്റ് പരീക്ഷ ക്രമക്കേട്; മൂന്നാം മോദി സര്‍ക്കാരിന് കല്ലുകടിയോടെ തുടക്കം

റിജു എൻ. രാജ് by റിജു എൻ. രാജ്
Jun 17, 2024, 12:52 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയതിനിടയില്‍, രാജ്യത്തെ നാണം കെടുത്തിയ നീറ്റ് പരീക്ഷ ക്രമക്കേടുകള്‍ പുതിയ തലവേദനയാകുന്നു. 27 ലക്ഷം വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസിലാക്കി നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് നടന്ന അട്ടിമറിക്ക് കൂട പിടിച്ച് NTA എന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയും മൗനം തുടര്‍ന്ന് കേന്ദ്രസര്‍ക്കാരും. വമ്പന്‍ ക്രമക്കേടുകള്‍ നടന്നുവെന്ന് ആരോപണം വന്നതോടെ വീണ്ടും പരീക്ഷ നടത്തി തടി തപ്പാനുള്ള ശ്രമമാണ് നടക്കുന്നത്. ഒരു മാര്‍ക്ക് പോലും അധികമായി വന്നാല്‍ റാങ്ക് പട്ടിക ആകെ മാറുന്ന നീറ്റ് പരീക്ഷയില്‍ നിലവില്‍ നടന്ന വലിയ ക്രമക്കേടുകളില്‍ കടുത്ത ആശങ്കയിലാണ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍. ഒരു ദിവസത്തെ പരീക്ഷയ്ക്കായി ഒന്നോ, രണ്ടോ വര്‍ഷങ്ങളോളം രാപ്പകല്‍ വ്യത്യാസമില്ലാതെ കഠിനമായ അദ്ധ്വാനം ചെയ്തു പഠനം നടത്തിയ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് കേന്ദ്രസര്‍ക്കാറിന്റെ തട്ടിക്കൂട്ട് പരീക്ഷ ഏജന്‍സി താറുമാറാക്കിയിരിക്കുന്നത്. അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കടുത്ത ശിക്ഷ നടപടികള്‍ സ്വീകരിക്കുമെന്ന് സ്ഥിരം പല്ലവിയാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ഭാവിയെ ചോദ്യചിഹ്നമാക്കിക്കൊണ്ട് പരീക്ഷകളെയെല്ലാം കൊഞ്ഞനം കുത്തി ഒരു ഉടായിപ്പ് ഏജന്‍സി നടത്തുന്ന തട്ടിക്കൂട്ടിന് തടയിടാന്‍ കേന്ദ്ര സര്‍ക്കാരിനാകുന്നില്ല. രാജ്യത്താകമാനമുള്ള 700 മെഡിക്കല്‍ കോളെജുകളിലായി 1,08,940 സീറ്റുകളാണ് നിലവിലുള്ളത്.

2024 നീറ്റ് പരീക്ഷാ ക്രമക്കേട്

രാജ്യത്തെ മെഡിക്കല്‍ കോളേജുകളിലെ വിദ്യാഭ്യാസത്തിനായി എഴുതുന്ന പ്രവേശന പരീക്ഷയാണ് നീറ്റ് അഥവാ നാഷണല്‍ എലിജിബിലിറ്റി എക്‌സാം. ഇത്തവണ 29 ലക്ഷം പേരുടെ ഫലമാണ് പുറത്തുവന്നത്. ഇത്തവണ മേയ് അഞ്ചിനാണ് നീറ്റ് പരീക്ഷ നടന്നത്. കേരളവും ഇതര സംസ്ഥാനങ്ങളിലടക്കം രാജ്യത്തിന് പുറത്തുവരെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി നീറ്റ് പരീക്ഷ നടത്തിയിരുന്നു. ഇത്തവണത്തെ ഫലപ്രഖ്യാപനത്തില്‍ അസ്വാഭാവികതയും വിവാദങ്ങളും കൂടെ വന്നു. ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് അതായത് 720 എന്ന് മുഴുവന്‍ മാര്‍ക്കും ഇവര്‍ നേടി. ഇതില്‍ ആറുപേര്‍ ഒരേ സെന്ററില്‍ ഇരുന്നു പരീക്ഷയെഴുതിയവാരാണെന്ന് പരാതി ഉയര്‍ന്നു.

NEET-UG 2024: Issue of Compensatory/Grace Marks | NTA will issue a public notice shortly and will also contact these 1563 candidates through email to ensure that they receive the official communication pic.twitter.com/ksTmjIFSUa

— ANI (@ANI) June 13, 2024

ഗുജറാത്തില്‍ ഇത്തരം മത്സര പരീക്ഷകള്‍ക്ക് പണം വാങ്ങി വിജയിപ്പിക്കുന്ന വലിയൊരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി വിവരങ്ങള്‍ ലഭിച്ചു. നാലു പേരെ കേസുമായി ബന്ധപ്പെട്ട് പിടികൂടുകയും ചെയ്തു. ഇതോടെ, ഗുജറാത്തില്‍ നിന്നടക്കം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ മേല്‍ സംശയത്തിന്റെ കരിനിഴല്‍ പതിയെ പതിഞ്ഞു.

67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതില്‍ വലിയ ക്രമക്കേടുകള്‍ ഉണ്ടായതായി വ്യാപക പരാതികള്‍ തുടരെത്തുടരെ കേട്ടു. ഇതോടെ പരീക്ഷ നടത്തിയ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി എന്ന NTA വിശദീകരണക്കുറിപ്പ് ഇറക്കി. ഒന്നാം റാങ്ക് നേടിയ 67 പേരില്‍ 47 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതിനാലാണ് ഇത്രയും പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതെന്ന് NTA പറഞ്ഞു. എന്‍സിഇആര്‍ടി പുസ്തകത്തിലെ ഉത്തരത്തിന്റെ പിഴവ് കാരണവും സമയത്തിന് പരീക്ഷ എഴുതാന്‍ സാധിച്ചില്ലെന്ന് വിദ്യാര്‍ത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലും പരിശോധന നടത്തിയ ശേഷമാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്നും ഇതിനായി സുപ്രീംകോടതിയടക്കം മുന്‍ കോടതി വിധികളുടെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്ന് NTA അഭിപ്രായപ്പെട്ടു.

Reconduct of the NEET (UG) – 2024 for affected candidates: NTA decided to reconduct the NEET (UG)– 2024 on 23 June 2024 for 1563 candidates who had experienced time loss during the originally scheduled examination on 05 May 2024. pic.twitter.com/4jenf9GpCG

— National Testing Agency (@NTA_Exams) June 13, 2024

ReadAlso:

മഴ ആസ്വദിച്ച് ഭക്ഷണം കഴിക്കണോ? അതും നല്ല നാടൻ ഭക്ഷണം? ഇവിടേക്ക് വന്നോളൂ.. | Eden Thoppu Toddy Shop

ഉണ്ണിക്കുട്ടൻസ് തട്ടുകടയിലെ നല്ല കപ്പബിരിയാണി കഴിച്ചാലോ? | Unnikuttan’s Thattukada

അതേയ്..! നല്ല അസ്സൽ വീട്ടിലെ ഊണ് തയ്യാറായിട്ടുണ്ട്.. കഴിക്കാൻ പോയാലോ? | Shine chettante kada

പൊറോട്ടയും ബീഫ് കീമയും വേണോ? ഇടിയഞ്ചിറയിലേക്ക് വിട്ടോളൂ…

മുഴപ്പിലങ്ങാട് ബീച്ചിലൂടെ ലക്ഷ്മി കൃഷ്ണ ടീ സ്റ്റാളിലേക്ക്… കിടിലൻ പറോട്ടയും ബീഫും

അതിനിടെ, ചോദ്യപേപ്പര്‍ ചോര്‍ച്ചയായി ബന്ധപ്പെട്ട ബീഹാര്‍ പോലീസ് ഒരു കേസെടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ നീറ്റ് പരീക്ഷയില്‍ ഉണ്ടായ ക്രമക്കേട് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട ആകാമെന്ന് വിദ്യാര്‍ത്ഥികള്‍ സംശയം പ്രകടിപ്പിച്ചു. സംശയം പ്രകടിപ്പിച്ച വരെ ബീഹാറില്‍ പോലീസ് ചോദ്യം ചെയ്യാനായി വിളിച്ചിരുന്നു. ബീഹാറില്‍ നീറ്റ് പേപ്പര്‍ ചോര്‍ച്ച കേസുമായി ബന്ധപ്പെട്ട് നാല് വിദ്യാര്‍ഥികളെയും കുടുംബാംഗങ്ങളെയും കസ്റ്റഡിയിലെടുത്തിരുന്നു. കൂടാതെ ബിഹാര്‍ സ്വദേശികളായ 13 പേരെ നേരത്തെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ഇതെല്ലാം ഉള്‍പ്പെടുത്തിയാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടുന്നത്.

വന്‍ അട്ടിമറി നടന്നതായി മനസ്സിലാക്കിയ വിദ്യാര്‍ത്ഥികള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയിലും മറ്റും ക്രമക്കേട് ആരോപണം ആവര്‍ത്തിച്ചു. ഇത് ഏറ്റെടുത്ത വിദ്യാര്‍ത്ഥി സംഘടനകള്‍ ആയ എസ്.എഫ്.ഐ, എന്‍.എസ്.സി.യു ഉള്‍പ്പെടെയുള്ളവര്‍ പ്രക്ഷോഭവുമായി രംഗത്ത് എത്തി. ഒടുവില്‍ ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പിക്കും വിഷയത്തില്‍ ഇടപെട്ട് സമരം ചെയ്യേണ്ടി വന്നു. രാജ്യതലസ്ഥാനത്ത് വിവിധ വിദ്യാര്‍ഥി സംഘടനകളുടെ പ്രക്ഷോഭം സമാനതകളില്ലാതെ അരങ്ങേറി. പ്രക്ഷോഭങ്ങള്‍ രാജ്യ തലസ്ഥാനത്ത് മാത്രം ഒതുങ്ങിയില്ല, വിവിധ ഇടങ്ങളില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രക്ഷോഭങ്ങളും സമരപരിപാടികളും അരങ്ങേറി.

NEET-UG 2024: Issue of Compensatory/Grace Marks

Re-test of all 1563 candidates will be held on 23rd June 2024. pic.twitter.com/G7mxKYUZ69

— National Testing Agency (@NTA_Exams) June 13, 2024

നിരവധി ദേശീയ-സംസ്ഥാന നേതാക്കള്‍ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടായ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ ഗുജറാത്തില്‍ നിന്നും പ്ലസ് ടൂ പരീക്ഷയ്ക്ക് തോല്‍വി ഏറ്റുവാങ്ങിയ വിദ്യാര്‍ത്ഥിനിക്കും ഉയര്‍ന്ന മാര്‍ക്കായ 705 ലഭിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നതോടെ പരീക്ഷയുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങളും ക്രമക്കേടും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു.

ഗ്രേസ് മാര്‍ക്കിലെ തട്ടിപ്പ്

ഹരിയാന, ചണ്ഡിഗഡ്, ദില്ലി എന്നിവിടങ്ങളിലെ ആറ് സെന്ററുകളില്‍ പരീക്ഷ എഴുതിയ 1500ലധികം വിദ്യാര്‍ത്ഥികള്‍ക്ക് സമയക്കുറവ് കാരണം പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ലെന്ന കാരണത്താല്‍ ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്ന് NTA വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പരീക്ഷയ്ക്ക് സമയം ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയില്‍ പോവുകയും അവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാന്‍ കോടതി ഉത്തരവിടൂകയും ചെയ്തു. ഇതോടെ 44 പേര്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചു. വിവാദങ്ങള്‍ അന്തരീക്ഷത്തില്‍ പരന്നത്തോടെ, പുതിയ സമിതി നിയമിച്ച് നിലവില്‍ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ ഒതുക്കി തീര്‍ക്കാനാണ് NTA ഉപയോഗിച്ച് കേന്ദ്രസര്‍ക്കാറിന്റെ നീക്കം. ഇതിനിടെ വിവിധ ഹൈക്കോടതികളിലും സുപ്രീംകോടതിയിലും നീറ്റ് പരീക്ഷ സംബന്ധിച്ച ക്രമക്കേടില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹര്‍ജികള്‍ ഫയല്‍ ചെയ്തു.

#WATCH संबलपुर, ओडिशा: केंद्रीय शिक्षा मंत्री धर्मेंद्र प्रधान ने कहा, “NEET के संबंध में 2 प्रकार की अव्यवस्था का विषय सामने आया है। प्रारंभिक जानकारी थी कि कुछ छात्रों को कम समय मिलने के कारण उनको ग्रेस नंबर दिए गए…दूसरा 2 जगहों पर कुछ गड़बड़ियां सामने आई हैं। मैं छात्रो और… pic.twitter.com/BfW8pBYoHw

— ANI_HindiNews (@AHindinews) June 16, 2024

മോദി 3.0 യ്ക്ക് തുടക്കത്തില്‍ കിട്ടിയ കല്ലുകടി

മൂന്നാം മോദി സര്‍ക്കാരിന്റെ തുടക്കത്തില്‍ ഉണ്ടായ അഴിമതി ആരോപണവും പരീക്ഷ ക്രമക്കേടുകളും തുടക്കത്തിലെ കല്ലുകടിയായി മാറി. പതിനെട്ടാം ലോക്‌സഭയുടെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സമയത്താണ് നീറ്റുമായി ബന്ധപ്പെട്ട പരീക്ഷാഫലവും അതുമായി ബന്ധപ്പെട്ട ക്രമക്കേടുകളും പുറത്തുവന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ വിഷയം ഏറ്റെടുത്തതോടെ കേന്ദ്രസര്‍ക്കാരിന് മറുപടി പറയേണ്ടിവന്നു. നിറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം കേന്ദ്രസര്‍ക്കാരിനും അതുപോലെ NTA യെക്കും ഒരുപോലെ തിരിച്ചടിയായി. കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞതോടെ അടിയന്തരമായി റിപ്പോര്‍ട്ട് വേണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷ നടന്ന രാജ്യത്തെ ആറ് സെന്ററുകളിലെ 1563 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയ നടപടി റദ്ദാക്കാന്‍ പുതിയ സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കി.

ഗ്രേസ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ മാര്‍ക്ക് ലഭിച്ച 47 പേര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് വീണ്ടും പരീക്ഷ നടത്തും. സമിതിയുടെ റിപ്പോര്‍ട്ട് സുപ്രീംകോടതി അംഗീകരിച്ചു. ജൂലൈ 6 നടക്കുന്ന കൗണ്‍സിലിങ്ങിനെ ബാധിക്കാതെ ജൂണ്‍ 30നകം ഫലം വരുന്ന രീതിയില്‍ നടപടിക്രമങ്ങള്‍ ഉറപ്പാക്കണം. പരീക്ഷ എഴുതാന്‍ താല്പര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ ആദ്യം ലഭിച്ച (ഗ്രേസ് മാര്‍ക്ക് ഒഴികെ) മാര്‍ക്ക് ലഭിക്കും. പരീക്ഷയില്‍ ഏതെങ്കിലും തരത്തില്‍ ക്രമക്കേടുകള്‍ ഉണ്ടായെന്നും സ്ഥിരീകരിച്ചാല്‍ വ്യക്തമായ നടപടികള്‍ ഉണ്ടാകുമെന്നാണ് വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.
ഏകീകൃത പരീക്ഷ നടപടികള്‍ എന്ന തീരുമാനം കൈക്കൊണ്ടത് ഒന്നാം മോഡി സര്‍ക്കാരിന്റെ കാലത്തായിരുന്നു. പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേന്ദ്ര സര്‍വകലാശാല പ്രവേശനം മുതല്‍ എന്‍ഐടിയുടെ പ്രവേശനം വരെ ഏകീകൃത രീതിയില്‍ നടത്താന്‍ വേണ്ടിയാണ് NTA എന്ന ദേശീയ ഏജന്‍സിയെ രൂപീകരിച്ചത്.

വിദ്യാര്‍ത്ഥികളുടെ പ്രതികരണം

ഇത്രയും കഷ്ടപ്പെട്ട് പഠിച്ച് മാര്‍ക്ക് സ്‌കോര്‍ ചെയ്തു ശേഷം കേള്‍ക്കുന്ന ഈ സംഭവങ്ങള്‍ ഞങ്ങളെ വല്ലാത്ത ഒരു മെന്റല്‍ ട്രോമയിലേക്ക് കൊണ്ട് എത്തിച്ചിരിക്കുന്നുവെന്ന് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. നാലു മാര്‍ക്ക് മാറിയാല്‍ തന്നെ മൊത്തം റാങ്കും മാറും ഗ്രേസ് മാര്‍ക്ക് ഒരു കുട്ടിക്ക് നല്‍കുമ്പോള്‍ ബാക്കിയുള്ളവരുടെ കാര്യം കൂടി ചിന്തിക്കേണ്ടിയിരുന്നുവെന്നും കുട്ടികള്‍ പറയുന്നു.

NEET-UG 2024: Issue of Compensatory/Grace Marks

Re-test of all 1563 candidates will be held on 23rd June 2024. pic.twitter.com/G7mxKYUZ69

— National Testing Agency (@NTA_Exams) June 13, 2024

താമസിച്ചു വന്നതിനാല്‍ അഞ്ചു മുതല്‍ 10 ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് എങ്ങനെ ശരിയാകും, അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ പരീക്ഷ തുടങ്ങി ഒ.എം.ആര്‍ ഷീറ്റ് ഒക്കെ മാര്‍ക്ക് ചെയ്തു വന്നപ്പോള്‍ ഏകദേശം 15 മിനിട്ട് നഷ്ടമായിരുന്നു അപ്പോള്‍ ഞങ്ങള്‍ക്കും മാര്‍ക്ക് നല്‍കണം. 652 റാങ്ക് കിട്ടിയ ഒരു വിദ്യാര്‍ത്ഥി കഴിഞ്ഞ തവണത്തെ കണക്കാക്കിയാല്‍ 7000 ഉള്ളിലാണ് വരേണ്ടത് എന്നാല്‍ ഇത്തവണ അത് 27000 ആയി മാറിയെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

 

Tags: NITneetMEDICAL ENTRANCE EXAMINATION

Latest News

പാലക്കാട്‌ കാർ തീപിടിച്ചുണ്ടായ അപകടം; പൊള്ളലേറ്റ അമ്മയും മക്കളും ഗുരുതരാവസ്ഥയിൽ

കേരളത്തിൽ അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ഇന്ന്; അമിത് ഷാ കേരളത്തിൽ

അഹമ്മദാബാദ് വിമാനാപകടം; പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്; ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായത് അപകട കാരണം

സൈബര്‍ ഡിവിഷന്‍ സ്‌പെഷ്യല്‍ ഡ്രൈവ്; 286 പേരെ അറസ്റ്റ് ചെയ്തു | 286-people-arrested-for-various-crimes-in-a-special-drive-conducted-by-the-kerala-police-cyber-division

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.