ഫാദേഴ്സ് ഡേയില്‍ മകള്‍ ക്ലിന് കാരയുടെ ചിത്രം ആദ്യമായി പുറത്തുവിട്ട് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രാം ചരണ്‍. ആരാധകര്‍ക്ക് വലിയൊരു സര്‍പ്രൈസാണ് നടന് ഇതിലുടെ നല്‍കിയിരിക്കുന്നത്. മകളെ കൈകളില്‍ എടുത്ത് ഉയര്‍ത്തുന്ന ചിത്രമാണ് രാം ചരണ്‍ പങ്കുവെച്ചിരിക്കുന്നത്.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍, രാം ചരണ്‍ ക്ലിന് കാരയോടുള്ള തന്റെ അഗാധമായ സ്നേഹത്തേക്കുറിച്ച് വാചാലനായിരുന്നു. പിതാവായ സമയത്തെ തന്റെ ആദ്യകാല അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. ഉത്തരവാദിത്വവും സന്തോഷവും നിറഞ്ഞതായിരുന്നു ആ കാലയളവെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ തന്റെ ഭാര്യയും മകളും തമ്മിലുള്ള ആത്മബന്ധം അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചു എന്നും അവരുടെ ബന്ധം പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ആദ്യം പ്രയാസപ്പെട്ടിരുന്നു എന്നും നടന് പറഞ്ഞു.
ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ സാധാരണമാണെന്ന് പറഞ്ഞ് സുഹൃത്തുക്കള്‍ തന്റെ കുടെ നിന്നെന്നും നടന് പറഞ്ഞു. കാലക്രമേണ ഞങ്ങള്‍ മൂന്നുപേരും തമ്മിലുള്ള ബന്ധം ആഴമേറിയതായി മാറി. മുത്തച്ഛനെന്ന നിലയില്‍ ചിരഞ്ജീവിക്ക് മകളോട് വലിയ സ്നേഹമാണെന്നും രാം ചരണ്‍ പങ്കുവെച്ചു.
തെലുഗു സിനിമാരഗത്ത് വലിയ പ്രേക്ഷക പിന്തുണ ഉള്ള നാടനാണ് രാം ചരണ്‍. വ്യവസായ രംഗത്തും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ആളാണ്. ആന്ധ്രാപ്രദേശിന്റെ നന്തി അവാര്‍ഡും സൗത്ത് ഫിലിംഫെയര്‍ അവാര്‍ഡും രണ്ട് തവണ നടന് കരസ്ഥമാക്കിയിട്ടുണ്ട്. മികച്ച നടനുളള സൈമ അവാര്‍ഡും നടന് ലഭിച്ചിട്ടുണ്ട്. 2011-ല്‍ നോര്‍ത്ത് അമേരിക്കന്‍ തെലുങ്ക് സൊസൈറ്റി യുടെ യൂത്ത് ഐക്കണ്‍ അവാര്‍ഡും ലഭിച്ചു.