ആമാശയത്തിലൂടെയും ചെറുകുടലിലൂടെയുമാണ് മദ്യം നിങ്ങളുടെ രക്തത്തിലേക്ക് പ്രവേശിക്കുന്നത്. നിങ്ങളുടെ വയറ്റില്‍ ആഹാര പദാര്‍ത്ഥങ്ങള്‍ ഒന്നുമില്ലെങ്കില്‍ മദ്യം നിങ്ങളുടെ രക്തത്തിലേക്ക് വേഗത്തില്‍ പ്രവേശിക്കും. ഇത് മദ്യപാനം നിയന്ത്രിക്കുന്നതിന്് ബുദ്ധിമുട്ടാക്കുന്നു. മദ്യപിക്കുന്നതിന് മുമ്പ് ഭക്ഷണം കഴിക്കുന്നത് നല്ല ആശയമാണ്; എന്തെന്നാല്‍ മദ്യം കഴിക്കുന്നതിന് മുമ്പ് ഭക്ഷണം കഴിക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. ഒന്നാമതായി, നിങ്ങളുടെ വയറ്റില്‍ അടങ്ങിയിരിക്കുന്ന ഭക്ഷണത്തിലെ ജലാംശം മദ്യത്തെ നേര്‍പ്പിക്കുന്നു. രണ്ടാമതായി, വയറ്റില്‍ ഇതിനകം അടങ്ങിയിരിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീനുകള്‍, കൊഴുപ്പുകള്‍, നാരുകള്‍ എന്നിവ മദ്യത്തിന്റെ വീര്യത്തെ കുറയ്ക്കും. കൂടാതെ നിങ്ങളുടെ ശരീരത്തിന് ആല്‍ക്കഹോള്‍ ഇല്ലാതാക്കുന്ന വിറ്റാമിനുകളും ധാതുക്കളും ആരോഗ്യകരമായ ഭക്ഷണത്തിന് നല്‍കാന്‍ സാധിക്കും.
മദ്യപാന സമയത്ത് ഭക്ഷണം കഴിക്കാമോ?
മദ്യം കഴിക്കുമ്പോള്‍ നിങ്ങള്‍ കഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഉപ്പിട്ട ലഘുഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇവ നിങ്ങളില്‍ ദാഹമുണ്ടാക്കുന്നു. അതിനാല്‍ മദ്യം കൂടുതല്‍ കുടിക്കാന്‍ സാധ്യതയുണ്ട്. ശരീരത്തിലെ നിര്‍ജ്ജലീകരണം തടയാന്‍ മദ്യപാനത്തിന്് മുമ്പും ഇടയിലും വെള്ളം കുടിക്കുന്നതും നല്ലതാണ്.
കുടിക്കുന്നതിന് മുമ്പ് കഴിക്കേണ്ട മികച്ച ഭക്ഷണങ്ങള്‍
കുടിക്കുന്നതിന് മുമ്പ് കഴിക്കേണ്ട ഏറ്റവും നല്ല ഭക്ഷണങ്ങളില്‍ ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുന്നു. നിങ്ങള്‍ക്ക് കുക്കുമ്പര്‍, തക്കാളി, കുരുമുളക്, മുള്ളങ്കി എന്നിവ കഴിക്കാം. നിങ്ങള്‍ കുടിക്കുന്നതിന് മുമ്പ് നിങ്ങളുടെ വയറ് നിറയ്ക്കാന്‍ പോഷകപ്രദമായ സ്റ്റാര്‍ട്ടര്‍ കഴിക്കുന്നതാണ് ഉത്തമം. പഴങ്ങള്‍ കഴിക്കണമെങ്കില്‍, ഒന്നോ രണ്ടോ വാഴപ്പഴം കഴിക്കുക. എന്തെന്നാല്‍ നാരുകള്‍, ജലാംശം, പോഷകങ്ങള്‍ എന്നിവയാല്‍ വാഴപ്പഴം സമ്പന്നമാണ്.
മദ്യപാനത്തിന് എത്ര സമയം മുമ്പ് ഭക്ഷണം കഴിക്കണം?
നിങ്ങളുടെ ആദ്യ പാനീയത്തിന് മുമ്പ് അല്‍പം കഴിക്കുക എന്നത് പ്രധാനമാണ്. അവ ഒരുമിച്ച് കഴിക്കുകയാണെങ്കില്‍, മദ്യം ഉടന്‍ വയറ്റില്‍ ആഗിരണം ചെയ്യും. ആല്‍ക്കഹോള്‍ ആഗിരണം ചെയ്യുന്നതിന്റെ വേഗത കുറയ്ക്കുന്നതിന്, നിങ്ങളുടെ പാനീയത്തിന്റെ ആദ്യ സിപ്പ് എടുക്കുന്നതിന് 15 മിനിറ്റ് മുമ്പെങ്കിലും ഭക്ഷണം കഴിക്കുക.
മദ്യപിച്ചതിന് ശേഷം ആഹാരം കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടോ?
അമിതമായ മദ്യപാനത്തിന് ശേഷം നേരിട്ട് വെള്ളം കുടിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നത് ഹാംഗ് ഓവര്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്ന് പലരും വിശ്വസിക്കുന്നു. എന്നാല്‍ നെതര്‍ലാന്‍ഡിലെ ആംസ്റ്റര്‍ഡാമില്‍ നടന്ന യൂറോപ്യന്‍ കോളേജ് ഓഫ് ന്യൂറോഫാര്‍മക്കോളജി (ഇസിഎന്‍പി) കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച 2015 ലെ ഒരു ഗവേഷണ പ്രകാരം, പിറ്റേ ദിവസം ഉണ്ടാകുന്ന ഹാംഗ് ഓവറിനെ ഇത് കുറയ്ക്കുന്നില്ല എന്ന് കണ്ടെത്തി.