തിരുവനന്തപുരം: വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ രണ്ടു പേർ മുങ്ങി മരിച്ചു. തിങ്കളാഴ്ച മൂന്നരയോടെപാലോട് പൊട്ടൻചിറയിലുണ്ടായ ദാരുണസംഭവത്തിൽ വള്ളക്കടവ് സ്വദേശി ബിനു (37), പാലോട് കാലൻ കാവ് സ്വദേശി കാർത്തിക് (15) എന്നിവരാണ് മരിച്ചത്. കാർത്തിക് വിതുര സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.
ഉച്ചയ്ക്ക് 3.30 നാണ് സംഭവം. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തുകയായിരുന്നു. ഉടൻ വിതുര താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പാലോട് പോലീസ് കേസെടുത്തു. ബിനുവിന്റെ മൃതദേഹം പാലോട് ഗവ.ആശുപത്രിയിലാണുള്ളത്.