Health

കുടവയർ കുറയ്ക്കണോ ?: എങ്കിൽ ചീര ഇങ്ങനെയൊന്നു കഴിച്ചു നോക്കൂ

കുടവയറും പൊണ്ണത്തടിയും പെട്ടെന്ന് മാറ്റാൻ സാധിക്കുന്നതല്ല. അതിൽ ആദ്യം മാറ്റം വരുത്തേണ്ടത് ഡയറ്റിൽ ആണ്. ആരോഗ്യകരമായ ഭക്ഷണമാണ് നിങ്ങൾ ശീലമാക്കുന്നതെങ്കിൽ പൊണ്ണത്തടി പെട്ടെന്ന് കുറയ്ക്കാം. ഇതിനുപുറമേ വർക്ക് ഔട്ടുകളും ചെയ്യണം. ജിമ്മിൽ പോകാൻ മടിയുള്ളവർ ആണെങ്കിൽ നടത്തം ശീലമാക്കുക. ഇനി അതും അല്ലെങ്കിൽ വീട്ടിലിരുന്ന് തന്നെ വ്യായാമം ചെയ്യാം. കുടവയറും പൊണ്ണത്തടിയും കുറയ്ക്കാൻ ഡയറ്റിൽ എന്തൊക്കെ മാറ്റം വരുത്താം എന്ന് നോക്കാം.

അതിലേക്ക് ആദ്യം ഉള്‍പ്പെടുത്തേണ്ടത് ചീരയാണ്. ഒരുപാട് ഗുണങ്ങള്‍ ചീരയ്ക്കുണ്ട്. ഇവയെ സൂപ്പര്‍ ഫൂഡ് എന്നാണ് വിളിക്കുന്നത്. കാരണം ഭാരം കുറയ്ക്കാന്‍ ഇവയോളം മികച്ച ഇല ഭക്ഷണം വേറെയില്ല. ഒന്നാമത്തെ കാരണം ഇവയില്‍ കലോറികള്‍ വളരെ കുറവാണ്. ശരീരത്തില്‍ അധികം കൊഴുപ്പ് എത്താതെ ഇവ സഹായിക്കും. കലോറികള്‍ എത്രത്തോളം കുറയുന്നുവോ അത്രയും നല്ലതാണ്.

അതുപോലെ കാല്‍സ്യം, അയേണ്‍, മഗ്നീഷ്യം, എന്നിവയ്ക്ക് പുറമേ നിരവധി പോഷകങ്ങളും ചീരയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇവ നിങ്ങളുടെ ഡയറ്റില്‍ വരുന്നതോടെ ആവശ്യമായ പോഷകങ്ങളെല്ലാം ഒരേയൊരു കാര്യം കഴിക്കുന്നതിലൂടെ ശരീരത്തിലെത്തും.

എങ്ങനെ കഴിക്കുമെന്ന കാര്യത്തില്‍ നിരവധി ഉത്തരങ്ങളുണ്ട്. ചീര രാവിലെ ബ്രേക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തി കഴിക്കാം. ഇതിലൂടെ നമ്മുടെ ഒരു ദിനം ഒരുപാട് പോഷകങ്ങള്‍ നിറഞ്ഞതാവാന്‍ സാധിക്കും. സലാഡില്‍ ഇവ ഉള്‍പ്പെടുത്താം. ചീര കൊണ്ട് മഫിന്‍ കേക്കുകള്‍ ഉണ്ടാക്കാം. അതുപോലെ ചീരക്കറി ഉണ്ടാക്കി ചോറിനൊപ്പം കഴിക്കാവുന്നതാണ്.

ഒരേസമയം ഭയങ്കര ടേസ്റ്റിയും ആരോഗ്യപ്രദവുമാണ് ഇവ. ചീര കൊണ്ട് ചിപ്‌സുണ്ടാക്കി കഴിക്കാവുന്നതാണ്. ഇത് ഉരുളക്കിഴങ്ങ് കൊണ്ടുള്ള ചിപ്‌സിന് പകരക്കാരനായും ഉപയോഗിക്കാം. പാന്‍കേക്കുകള്‍ ചീര കൊണ്ട് ഉണ്ടാക്കാം. ചീര മുറിച്ച് മാവില്‍ മുക്കിയാണ് ഇവവ ഉണ്ടാക്കുക. ചീരയും പരിപ്പും ജീരകവും ചേര്‍ത്തുള്ള കിടിലന്‍ കറിയും നല്ലൊരു ഓപ്ഷനാണ്.

ആരോഗ്യകരമായ ശരീരത്തിന് ഇവ സഹായിക്കും. കാരണം കലോറികള്‍ ഒട്ടുമില്ലാത്തവയാണ് കോളിഫ്‌ളവറുകള്‍. കാര്‍ബോഹൈഡ്രേറ്റുകളും ഇവയില്‍ കുറവാണ്. എന്നാല്‍ അമിതമായി ഇവ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അമിതമായാല്‍ ഉദ്ദേശിച്ചതിന് വിപരീതമായ ഫലമാണ് ലഭിക്കുക.