Movie News

‘ഭീഷ്മപര്‍വ്വ’ത്തിന്റെ തിരക്കഥാകൃത്ത് സംവിധാന രംഗത്തേക്ക്; ‘ധീരന്‍’ന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു

ദേവദത്ത് ഷാജി സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു. ‘ധീരന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ദേവദത്ത് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മുമ്പ് തിരക്കഥാകൃത്തായും സഹ സംവിധായകനുമായാണ് ദേവദത്ത് സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്നത്.

അമല്‍ നീരദ് ചിത്രം ‘ഭീഷ്മപര്‍വ്വ’ത്തിന് ശേഷം ദേവദത്ത് തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് ധീരന്‍. ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്. ‘വികൃതി’, ‘ജാന്‍.എ.മന്‍’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ചേര്‍ന്ന് നിര്‍മിക്കുന്ന ആദ്യ ചിത്രമാണിത്.

തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ലോഹിതദാസിന്റെ മകന്‍ ഹരികൃഷ്ണന്‍ ലോഹിതദാസ് ആണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ക്രിസ്റ്റോ സേവ്യര്‍ ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും.