ഒട്ടുമിക്ക ആളുകൾക്കും അത്ര ഇഷ്ടമില്ലാത്ത ഒരു പഴവർഗ്ഗമാണ് ഡ്രാഗൺ ഫ്രൂട്ട് എന്നാൽ ഇതിന്റെ ഗുണം എന്നത് വളരെ വലുതാണ് ഇത് പലരും പലപ്പോഴും മനസ്സിലാക്കാറില്ല എന്നതാണ് സത്യം നിരവധി പോഷകങ്ങൾ ഒളിഞ്ഞിരിക്കുന്ന ഒന്നാണ് ഡ്രാഗൺ ഫ്രൂട്ട് എന്നത് പലരും അത് അറിയാത്തത് കൊണ്ട് തന്നെയാണ് ഈ ഒരു ഇപ്പോഴത്തെ ഒഴിവാക്കുന്നത് പ്രത്യേകിച്ച് രുചി ഒന്നുമില്ല എന്ന കാരണം കൊണ്ടാണ് പലപ്പോഴും ഈ ഒരു ഫലം ആളുകൾക്ക് ഇഷ്ടമാവാതെ വരുന്നത് എന്നാൽ ഇതിൽ ഒളിഞ്ഞിരിക്കുന്ന ആരോഗ്യഗുണങ്ങൾ മനസ്സിലാക്കിയാൽ ഇനിയാരും അങ്ങനെ പറയില്ല
ഈയൊരു പഴത്തിൽ കലോറി വളരെ കുറവാണ്. എന്നാൽ നാരുകളും ആന്റി ഓക്സിഡന്റുകളും കൂടുതലാണ്. അതുകൊണ്ടുതന്നെ പലർക്കും ഇത് ഗുണകരമായി കഴിക്കാൻ സാധിക്കും. ഒരു കിവിയും പിയറും തമ്മിൽ മിക്സ് ചെയ്താൽ എങ്ങനെയിരിക്കും അതുപോലെയാണ് ഇതിന്റെ ഗുണം എന്ന് പറയുന്നത് എങ്ങനെ വേണമെങ്കിലും ഈ ഒരു പഴം കഴിക്കാൻ സാധിക്കും ഈ പഴം ഒറ്റയ്ക്ക് കഴിക്കാൻ ഇഷ്ടമല്ലെങ്കിൽ അത് തൈരിലോ സ്മൂത്തയിലോ സാലഡിലോ ചേർത്ത് കഴിക്കാവുന്നതാണ് പ്രമേഹമുള്ളവർക്ക് വരെ കഴിക്കാൻ സാധിക്കുന്ന ഒരു ഫലമാണ് ഇത്
ഈ ഒരു പഴത്തിന്റെ ഉള്ളിൽ വെള്ളനിറത്തിലുള്ള മാംസര ഭാഗങ്ങളും അതേപോലെ പിങ്ക് നിറത്തിലുള്ള മാംസള ഭാഗങ്ങളും ഉണ്ട് രണ്ട് തരത്തിലാണ് ഇത് കാണപ്പെടുന്നത് എന്നതുകൊണ്ടാണ് ഇത്തരത്തിൽ രണ്ട് രീതിയിൽ കാണുന്നത് വലിയ രുചി ഒന്നുമില്ലാത്ത ഈ ഫലത്തിന് അങ്ങേയറ്റം ഗുണമാണെന്ന് പറയണം കുട്ടികൾക്കൊക്കെ വളരെയധികം ഗുണകരമായിട്ടുള്ള ഒരുപാട് പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട് വെളുത്ത ഡ്രാഗൺ ഫ്രൂട്ടിലാണ് കൂടുതൽ പോഷകങ്ങൾ അടങ്ങിയിരിക്കുന്നത് എന്നാണ് പറയുന്നത് വിയറ്റ്നാമിലാണ് വെളുത്ത ഡ്രാഗൺ ഫ്രൂട്ടുകൾ ഉത്പാദിപ്പിക്കുന്നത്
ചുവന്ന ഡ്രാഗൺ ഫ്രൂട്ട് പോഷകങ്ങൾ നൽകുന്നവയാണ് എങ്കിലും അവയെക്കാൾ കുറച്ചു കൂടി കൂടുതൽ പോഷഗുണങ്ങൾ വെള്ള ഡ്രാഗൺ റൂട്ടിലാണ് ഉള്ളത് ഇവയ്ക്ക് പുറമേ മഞ്ഞ നിറത്തിലുള്ള ഡ്രാഗൺ ഫ്രൂട്ടും കാണപ്പെടുന്നുണ്ട് എന്നാൽ നമ്മുടെ വിപണിയിൽ അവ അധികം സുലഭമല്ല എന്ന് മാത്രം മദ്യം അമേരിക്കയിലും തെക്കേ അമേരിക്കയിലുമൊക്കെയാണ് മഞ്ഞനിറത്തിലുള്ള ഡ്രാഗൺ ഫ്രൂട്ടുകൾ കാണുന്നത്
കലോറി കുറവാണ് എങ്കിലും ഇവയിൽ പ്രോട്ടീനുകൾ ഫൈബർ പഞ്ചസാര കാർബോഹൈഡ്രേറ്റ് തുടങ്ങിയവ വലിയതോതിൽ തന്നെ അടങ്ങിയിട്ടുണ്ട് അതോടൊപ്പം വിറ്റാമിൻ സി കാൽസ്യം ഇരുമ്പ് തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഇത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരമായി മാറിയിട്ടും ഉണ്ട് ക്യാൻസർ അകാല വാർദ്ധക്യം കോശങ്ങളെ സംരക്ഷിക്കാൻ തുടങ്ങിയ കാര്യങ്ങളിൽ ഒക്കെ വളരെ മികച്ച രീതിയിലുള്ള പ്രകടനം തന്നെയാണ് ഡ്രാഗൺ ഫ്രൂട്ട് കാഴ്ചവയ്ക്കുന്നത് എന്നാണ് ഇതുവരെയുള്ള പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്
ശരീരഭാരം നിയന്ത്രിക്കുന്നതിലും വലിയ പ്രാധാന്യം തന്നെയാണ് ഡ്രാഗൺ ഫ്രൂട്ടിന് ഉള്ളത് അതേപോലെ മലബന്ധം എളുപ്പമാക്കുവാനും ഇവയ്ക്ക് സാധിക്കും നാരുകളുടെ മികച്ച ഉറവിടം എന്നതുകൊണ്ട് തന്നെ മലബന്ധം എളുപ്പമാക്കുവാനുള്ള ഒരു കഴിവ് ഇവയ്ക്ക് ഉണ്ട് എന്ന് പറയണം മറ്റൊന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുക എന്നതാണ് പാൻക്രിയാസിലേക്ക് കേടായ കോശങ്ങളെ പുനർജീവിപ്പിക്കുവാൻ വരെ ഇവയ്ക്ക് സാധിക്കും എന്നാണ് പറയുന്നത് അതേപോലെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുവാനും ഇവയ്ക്ക് കഴിവുണ്ട് ഒപ്പം തന്നെ പ്രതിരോധശേഷിയെയും ഇത് മികച്ചതാക്കി മാറ്റുന്നുണ്ട് ഡ്രാഗൺ ഫ്രൂട്ട് രുചിയില്ല എന്ന് കരുതി ഇനി കഴിക്കാതിരിക്കേണ്ട