ന്യൂഡൽഹി : പ്രമുഖ ടെലികോം ദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്കിലുണ്ടായ തടസ്സം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചു. ഇത്തരം തടസ്സങ്ങൾ തത്സമയം നിരീക്ഷിക്കുന്ന പ്ലാറ്റ്‌ഫോമായ ഡൗൺ ഡിറ്റക്‌ടർ കണക്റ്റിവിറ്റി പ്രശ്‌നങ്ങൾ നേരിടുന്ന 2,437 ജിയോ യൂസര്‍മാരില്‍ നിന്നുള്ള പരാതികൾ രേഖപ്പെടുത്തി. ഉച്ചയ്‌ക്ക് 1:42 ഓടെയാണ് പ്രശ്‌നം എല്ലാവരെയും ബാധിച്ചുതുടങ്ങിയത്.
റിപ്പോർട്ട് ചെയ്യപ്പെട്ടവയിൽ 48 ശതമാനവും ജിയോ ഫൈബറുമായി ബന്ധപ്പെട്ടവയാണ്. കമ്പനിയുടെ ബ്രോഡ്ബാൻഡ് സർവീസാണ് ജിയോ ഫൈബർ. 47 ശതമാനം ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട തടസങ്ങളാണ് അനുഭവപ്പെട്ടത്. അഞ്ച് ശതമാനം പേർക്കാണ് മൊബൈൽ സർവീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടായി.
കൂടുതലും ഡൽഹിയിലെ ജിയോ ഉപഭോക്താക്കൾക്കാണ് സേവനം ലഭിക്കുന്നതിൽ തടസം നേരിട്ടത്. ജിയോ കൂടാതെ എയർടെൽ ഉപഭോക്താക്കൾക്കും രാജ്യത്തിന്റെ ചിലയിടങ്ങളിൽ സർവീസ് ലഭിക്കാതെ വന്നതായി റിപ്പോർട്ടുണ്ട്.