മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് പൊറോട്ട. എന്നാൽ പശുക്കളുടെ പോലും ജീവനെടുത്ത ഇത് ഇത്ര അപകടകാരിയായിരുന്നെന്ന് എത്ര പേർക്ക് അറിയാം ? അമിതമായി പൊറോട്ട കഴിച്ചതിനെ തുടര്‍ന്ന് അഞ്ച് പശുക്കള്‍ മരിച്ച വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അതുകൊണ്ട് തന്നെ വളരെ ആരോഗ്യകരമായ വഴിയിലൂടെ എങ്ങനെ പൊറോട്ടയെ നിങ്ങളുടെ വയറ്റിലാക്കാം എന്നാണ് ഇനി പറയാൻ പോകുന്നത്.
ഫൈബര്‍ പോലെ ആരോഗ്യത്തിന് ഗുണകരമാകുന്ന യാതൊരു ധാതുക്കളും ജീവകങ്ങളും പ്രോട്ടീനും ഇല്ലാത്ത ഭക്ഷണമായതുകൊണ്ട് പൊറോട്ട കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
പതിവായി കഴിക്കാതിരിക്കുക:
പതിവായി കഴിക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. അത് ഒഴിവാക്കുക.
മാവ് കുഴച്ച് അധികനേരം മാറ്റിവയ്‌ക്കേണ്ട
പൊറോട്ട മാവ് കുഴച്ച് മണിക്കൂറുകള്‍ മൂടിവക്കുമ്പോള്‍ അതില്‍ അടങ്ങിയിട്ടുള്ള ഗ്ലൂട്ടന്‍ എന്ന പ്രോട്ടീന്‍ അടിയുന്നു. അത് ഒഴിവാക്കാന്‍ ഒരുപാട് സമയം മാവ് മൂടിവയ്ക്കുന്നത് കുറയ്ക്കുക.
കലോറി കൂടിയ ഭക്ഷണം ഒഴിവാക്കുക:
ബീഫ്, ചിക്കന്‍ ഫ്രൈ എന്നിവയോടൊപ്പം പൊറോട്ട കഴിക്കാതിരിക്കുക. ഇത്തരം ഭക്ഷണത്തിലെ വലിയ അളവിലുളള കലോറി കൂടുതല്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.
ഫൈബര്‍ കൂടിയ ഭക്ഷണത്തോടൊപ്പം കഴിക്കുക:
പൊറോട്ട എപ്പോഴും ഫൈബര്‍ കൂടിയ ഭക്ഷണത്തോടൊപ്പം കഴിക്കുക. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ പോലുള്ള നാരുകളുള്ള ഭക്ഷണങ്ങൾ അവശ്യ പോഷകങ്ങളാൽ സമ്പുഷ്‌ടമാണെന്ന് മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങളും ഇവയ്‌ക്കുണ്ട്. അതുകൊണ്ടു തന്നെ പൊറോട്ടയുടെ ദൂഷ്യഫലങ്ങള്‍ കുറയ്ക്കാന്‍ നാരുകളുള്ള ഭക്ഷണങ്ങള്‍ സഹായിക്കുന്നു.
പൊറോട്ടയും ഫൈബർ ഭക്ഷണങ്ങളും ഫലപ്രദമായി കഴിക്കാനുളള ചില വഴികൾ ഇതാ:
ആരോഗ്യകരമായ എണ്ണ ഉപയോഗിക്കുക:
ഹൈഡ്രജനേറ്റഡ് ഓയിലുകൾ അല്ലെങ്കിൽ നെയ്യ് എന്നിവയ്ക്ക് പകരം ഒലിവ് ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ എന്നിവ ഉപയോഗിക്കുക. ട്രാന്‍സ്‌ഫാറ്റ് ഉപയോഗിക്കാത്ത പൊറോട്ട മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക.
എണ്ണയുടെ ഉപയോഗം കുറയ്‌ക്കുക:
എണ്ണയുടെ അളവ് കുറയ്ക്കുന്നത് പൊറോട്ടയിലെ മൊത്തത്തിലുള്ള കലോറി കുറയ്ക്കും. അതുകൊണ്ട് എണ്ണയുടെ അളവ് പരിമിതപ്പെടുത്തുക.
ഫ്രൈ ചെയ്യേണ്ട ബേക്ക് ചെയ്യാം:
പരമ്പരാഗതമായി പൊറോട്ട എണ്ണ ഉപയോഗിച്ച് പൊരിച്ചെടുക്കുന്നതിന് പകരം ബേക്ക് ചെയ്‌ത് എടുക്കുന്നതു വഴി കൊഴുപ്പിൻ്റെ അളവ് കുറയ്ക്കാന്‍ സാധിക്കും.