ഉണ്ണിയപ്പം കഴിക്കാൻ ഇഷ്ടമല്ലേ ? ഈ പലഹാരം തയ്യാറാക്കാനും വളരെ എളുപ്പമാണ്. ഗോതമ്പുപൊടി കൊണ്ട് ഉണ്ണിയപ്പം തയാറാക്കി നോക്കിയാലോ ..
ചേരുവകൾ
ഗോതമ്പ് പൊടി -ഒന്നര കപ്പ്
അരിപൊടി -1/2 കപ്പ്
ഉപ്പ് -1 പിഞ്ച്
ചെറിയ പഴം -1 എണ്ണം
ശർക്കരപാവ്- 1/2 കപ്പ് ( ആവശ്യത്തിന് )
തേങ്ങ -1/4 കപ്പ്
തേങ്ങാക്കൊത്ത് -1/4 കപ്പ്
ജീരകം – 1/2 ടീസ്പൂൺ
എള്ള് -1 ടീസ്പൂൺ
ചുക്കും ജീരകവും ചേർത്ത് പൊടിച്ചത് – 1/2 ടീസ്പൂൺ
അല്ലെങ്കിൽ ഏലയ്ക്ക പൊടിച്ചത് – 1/2 ടീസ്പൂൺ
നെയ്യ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം…
ഗോതമ്പുപൊടിയും അരിപ്പൊടിയും ഉപ്പും ശർക്കരയും ആവശ്യത്തിന് വെള്ളവും ചേർത്ത് മിക്സിയിൽ ഇട്ട് കട്ട കൂടാതെ അടിച്ചെടുക്കുക. മാവിനെ പാത്രത്തിലേക്ക് മാറ്റിയ ശേഷം മിക്സിയിൽ കുറച്ചു മാവും തേങ്ങയും പഴവും ചേർത്ത് അരച്ചെടുക്കുക ആ മിക്സിനെയും മാവിലേക്ക് ചേർക്കുക. ഒരു പാനിൽ നെയ്യൊഴിച്ചു തേങ്ങാക്കൊത്ത് വറുത്തെടുക്കുക. അതിനെയും മാവിലേക്ക് ചേർക്കുക. ചുക്കും ജീരകവും പൊടിച്ചതും കൂടി ചേർത്ത് നന്നായി ഇളക്കുക.10 മിനിറ്റ് അടച്ച് വച്ച് റസ്റ്റ് ചെയ്യാൻ വയ്ക്കുക. 10 മിനിറ്റിനു ശേഷം ഉണ്ണിയപ്പകാരയിൽ എണ്ണയോ നെയ്യോ ഒഴിച്ചു ചൂടാകുമ്പോൾ അപ്പം ഉണ്ടാക്കി എടുക്കാം.