Kerala

ഐബി സിലബസ് എന്താണെന്ന് പോലും അറിയാത്ത ആളുകളാണ് ഗാന്ധി യൂണിവേഴ്സിറ്റിയിൽ ഇരിക്കുന്നത് അത് കാരണം എന്റെ മകൾക്ക് നഷ്ടമായത് ഒരു വർഷമാണ്

യാത്രകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയാണ് സന്തോഷ് ജോർജ് കുളങ്ങര അദ്ദേഹത്തിന്റെ യാത്രാനുഭവങ്ങൾ വളരെ പ്രിയപ്പെട്ടതാണ് മലയാളികൾക്ക് വളരെ മികച്ച രീതിയിൽ തന്നെ അദ്ദേഹം ഈ കാര്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യാറുണ്ട് ഇപ്പോൾ ഇതാ അദ്ദേഹം നമ്മുടെ വിദ്യാഭ്യാസ രീതിയെ കുറിച്ചൊക്കെ സംസാരിക്കുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഒരു യാത്രികൻ എന്നതിലുപരി അദ്ദേഹം ലേബർ ഇന്ത്യ എന്ന കുട്ടികളുടെ പഠന ഗൈഡിന്റെ അമരത്തിരിക്കുന്ന ഒരു വ്യക്തി കൂടിയാണ് തന്റെ മകൾക്ക് സംഭവിച്ച ഒരു വിഷയത്തെക്കുറിച്ചാണ് ഇദ്ദേഹം സംസാരിക്കുന്നത്

സഫാരി അടക്കമുള്ള ചാനലുകളിലൂടെ തന്റെ യാത്രാനുഭവങ്ങളും ഓരോ സ്ഥലങ്ങളിലെയും തന്റെ സംസ്കാരങ്ങളും അദ്ദേഹം പ്രേക്ഷകർക്ക് മുൻപിൽ പരിചയപ്പെടുത്താറുണ്ട് വിവിധ സ്ഥലങ്ങളിൽ പോകുമ്പോൾ ആ സ്ഥലങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വർണന അവിടെ പോകാത്ത ആളുകൾക്ക് പോലും അവിടെ പോയ ഒരു ഫീൽ നൽകുന്ന രീതിയിലാണ് അതുകൊണ്ടുതന്നെയാണ് സന്തോഷ് ജോർജ് കുളങ്ങര എന്ന യാത്രികനെ ആളുകൾ അത്രമേൽ ഇഷ്ടപ്പെടുന്നത് യൂട്യൂബൊക്കെ വരുന്നതിനു മുൻപ് തന്നെ ശ്രദ്ധ നേടിയ ഒരു വ്ലോഗർ ആണ് അദ്ദേഹം എന്ന് വേണമെങ്കിൽ പറയാം

അദ്ദേഹം പോയിട്ടുള്ള അത്രയും സ്ഥലങ്ങളും അദ്ദേഹം കണ്ടിട്ടുള്ള അത്രയും കാഴ്ചകളും കേരളത്തിൽ കണ്ടിട്ടുള്ള മറ്റൊരു വ്ലോഗർ ഉണ്ടാവില്ല എന്ന് വേണമെങ്കിൽ നമുക്ക് പറയാം ഇപ്പോൾ നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ചാണ് സന്തോഷ് ജോർജ് കുളങ്ങര സംസാരിച്ചുകൊണ്ടിരിക്കുന്നത് തന്റെ മകൾക്ക് ഒരു വർഷം നഷ്ടപ്പെട്ടതിനെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത് തങ്ങളുടെ തന്നെ സ്കൂളിലായിരുന്നു മകൾ പഠിച്ചിരുന്നത് പത്താം ക്ലാസ് വരെ അവൾ പഠിച്ചത് അവിടെ തന്നെയായിരുന്നു

പിന്നീട് തന്റെ പിതാവിനോട് അവൾ തന്നെയാണ് എനിക്ക് ഇവിടെ നിന്നും മറ്റൊരു സ്കൂളിലേക്ക് മാറണം എന്ന് പറഞ്ഞത് നമ്മുടെ സ്കൂൾ ആയതുകൊണ്ടാണോ എന്ന് അറിയില്ല ടീച്ചർമാർ എല്ലാം എനിക്ക് കൂടുതൽ മാർക്ക് ആണ് തരുന്നത് എന്ന് എനിക്ക് തോന്നുന്നു എന്റെ പഠനനിലവാരം എനിക്ക് തന്നെ ഒന്ന് മനസ്സിലാക്കണം അതിന് മറ്റൊരു സ്കൂളിൽ പോകുന്നതാണ് നല്ലത് അങ്ങനെയാണ് മകൾ പറഞ്ഞത് അതുകൊണ്ട് ഊട്ടിയിലെ മറ്റൊരു സ്കൂളിൽ ചേർത്താണ് അവൾ പ്ലസ് വണ്ണം പ്ലസ് ടു ഒക്കെ പഠിച്ചത്

ഐബി സിലബസിൽ ആയിരുന്നു അവൾ പഠിച്ചത് ആ പഠനം എല്ലാം കഴിഞ്ഞ് അവൾ തിരികെ എത്തി ചങ്ങനാശ്ശേരിയിലെ അസംപഷ്യൽ കോളേജിൽ അവൾ ഡിഗ്രിക്ക് ചേർന്നു അത് കഴിഞ്ഞ് ഗാന്ധി യൂണിവേഴ്സിറ്റി അവൾക്കൊരു കാത്ത് അയക്കുന്നു. നിങ്ങൾക്ക് ഡിഗ്രിക്ക് ഇവിടെ പഠിക്കാനുള്ള യോഗ്യതയില്ല എന്നായിരുന്നു ആ കാട്ടിൽ ഉണ്ടായിരുന്നത് ഐബി സിലബസ് എന്താണെന്ന് പോലും അറിയാത്ത വ്യക്തികളാണ് നമ്മുടെ ഗാന്ധി യൂണിവേഴ്സിറ്റിയിൽ ഉള്ളത് എന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്

അതെന്താണെന്ന് മനസ്സിലാക്കാത്ത ആളുകൾ അവിടെ ഉള്ളടത്തോളം കാലം തനിക്ക് ഒന്നും പറയാനില്ല എന്നും സന്തോഷ് ജോർജ് കുളങ്ങര പറയുന്നുണ്ട് ഇത് കാരണം തന്റെ മകളുടെ ഒരു വർഷമാണ് വെറുതെ പോയതാ എന്നും ശരിക്കും നടന്ന സംഭവമാണ് എന്നുമാണ് ഇക്കാര്യത്തെക്കുറിച്ച് സന്തോഷ് ജോർജ് കുളങ്ങര സംസാരിക്കുന്നത് അദ്ദേഹത്തിന്റെ ഈ വാക്കുകൾ വളരെ വേഗം തന്നെ ആളുകൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു വളരെ സത്യമായ കാര്യമാണ് ഈ പറയുന്നത് എന്നും യൂണിവേഴ്സിറ്റിയിൽ ഇത്തരത്തിലുള്ള പല ബുദ്ധിമുട്ടുകളും നേരിട്ട് ഉള്ളവരും ഉണ്ട് എന്നുമാണ് പലരും പറയുന്നത്