ഇന്ന് നിരവധി ആളുകൾ ഉപയോഗിക്കുന്നതും പലരും വാങ്ങണമെന്ന് ആഗ്രഹിക്കുന്നതുമായ ഒന്നാണ് ഐഫോൺ എന്ന് പറയുന്നത് ഒരുപാട് സൗകര്യങ്ങൾ ഉണ്ട് എന്നതുകൊണ്ട് തന്നെയാണ് ഐഫോൺ പലപ്പോഴും ശ്രദ്ധ നേടുന്നത് ഐ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്യുന്ന കാര്യങ്ങൾ പിന്നീട് തിരിച്ചെടുക്കാൻ പറ്റില്ല എന്നുള്ള ഒരു വസ്തുത കൂടി ഐഫോണുമായി ബന്ധപ്പെട്ട നിലനിൽക്കുന്നുണ്ട് അതേപോലെ ഐഫോണിൽ ഒരുപാട് സുരക്ഷാസംവിധാനങ്ങൾ ഉണ്ട് ഐഫോൺ ഉപയോഗിക്കുന്ന വ്യക്തിക്ക് തങ്ങളുടെ വിവരങ്ങൾ എല്ലാം വിശ്വാസപൂർവ്വം അതിൽ സൂക്ഷിക്കാൻ സാധിക്കും
അത് ഐഫോണിന്റെ വലിയൊരു പ്രത്യേകത തന്നെയാണ് ഐഫോണിന്റെ ഫീച്ചേഴ്സിൽ ഉറപ്പു നൽകുന്ന ഒരു പ്രത്യേകതയാണ് ഇതൊക്കെ കൊണ്ടുതന്നെയാണ് ആളുകൾ വലിയ വില മുടക്കി ഐഫോൺ വാങ്ങുകയും ചെയ്യുന്നത് നമ്മുടെ വിവരങ്ങൾ മറ്റൊരു വ്യക്തിയുടെ അരികിലേക്ക് പോകില്ല എന്നും സുരക്ഷിതമായി തന്നെ ഇത് ഐഫോണിൽ ഉള്ളിൽ കിടക്കും എന്നതും വലിയ സന്തോഷം പകരുന്ന ഒരു കാര്യമാണ് ഇപ്പോഴിതാ ഐഫോണിൽ നിന്നും ഡിലീറ്റ് ചെയ്ത മെസ്സേജുകൾ തിരിച്ചെടുക്കാൻ സാധിക്കും എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്
യുകെയിൽ നിന്നുമാണ് ഈ ഒരു വാർത്ത പുറത്തു വന്നുകൊണ്ടിരിക്കുന്നത് പണ്ട് ഭർത്താവ് അയച്ച മെസ്സേജുകൾ ആപ്പിൾ ഐഡി ലിങ്ക് ചെയ്ത imac സിസ്റ്റത്തിൽ കണ്ട ഭാര്യ ഡിവോഴ്സിന് കേസ് ഫയൽ ചെയ്യുകയായിരുന്നു ചെയ്തത് ഭർത്താവ് ആപ്പിളിനെതിരെ നഷ്ടപരിഹാര കേസ് ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട് ഈ സംഭവം വളരെ പെട്ടെന്ന് തന്നെയായിരുന്നു ചെയ്തത്
ട്രോളി കൊണ്ട് നിരവധി ആളുകൾ രംഗത്ത് വരികയും ചെയ്യുന്നുണ്ട് പ്രൈവസിയാണ് മെയിൻ എന്നതാണ് ആപ്പിളിന്റെ ഏറ്റവും വലിയ പ്രത്യേകതയായി പലരും കാണുന്നത് എന്നാൽ അതിനുള്ള ഒരു വലിയ മങ്ങൽ തന്നെയാണ് ഈ വാർത്ത പുറത്തു കൊണ്ടുവരുന്നത് വാർത്തയിൽ രസകരമായ വസ്തുതകൾ ഉണ്ടായെങ്കിലും ആപ്പിൾ എന്ന ബ്രാൻഡിന്റെ ഒരു തകർച്ച തന്നെയാണ് ഈ ഒരു വാർത്ത എന്ന് പറയാൻ ആപ്പിളിന്റെ സ്വീകാര്യത കുറയുവാനുള്ള ഒരു കാരണം ഈ ഒരു വാർത്തയായി മാറാനും സാധ്യതയുണ്ട് ആപ്പിൾ പ്രൈവസിക്ക് പ്രാധാന്യം നൽകുന്നില്ല എന്ന് വന്നാൽ ഈയൊരു ഫോൺ ഇത്രയും വിലകൊടുത്തു വാങ്ങുന്നതിൽ യാതൊരു അർത്ഥവുമില്ല എന്ന് ആളുകൾ മനസ്സിലാക്കും.. 53 കോടി രൂപയുടെ നഷ്ടപരിഹാരത്തിനാണ് കേസ് കൊടുത്തിരിക്കുന്നത്
ആപ്പിൾനെതിരെയുള്ള ഇദ്ദേഹത്തിന്റെ നഷ്ടപരിഹാര കേസിൽ ആപ്പിൾ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്ന് അറിയാനാണ് ഇപ്പോൾ ആളുകൾ ശ്രദ്ധിക്കുന്നത് ഐഫോൺ വാങ്ങുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കണം എന്ന് മനസ്സിലാക്കി തരികയാണ് ഈ ഒരു വാർത്ത പ്രൈവസി മാനിച്ചുകൊണ്ട് ബ്ലൂടൂത്ത് അടക്കമുള്ള പല സിസ്റ്റമുകളും ആപ്പിളിൽ പ്രവർത്തിക്കുകയും ഇല്ല മറ്റൊരു ആൻഡ്രോയ്ഡ് ഫോണിൽ നിന്നും യാതൊരു കാര്യങ്ങളും ആപ്പിളിലേക്ക് ട്രാൻസ്ഫർ ചെയ്യുവാനും സാധിക്കുക എന്നിട്ടും പ്രൈവസിക്ക് വലിയ പ്രാധാന്യമില്ല എന്ന് മനസ്സിലാക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്
അതേസമയം ഐഫോൺ ഒരു കുടുംബം കലക്കി എന്നും നഷ്ടപരിഹാരമായി വലിയൊരു തുക തന്നെ ആപ്പിൾ നൽകുമെന്നും അതുകൊണ്ട് കുടുംബം തകർന്നെങ്കിൽ എന്താണ് പ്രശ്നം എന്നും ഡിവോഴ്സ് കഴിഞ്ഞ കേസ് കൊടുക്കുകയാണെങ്കിൽ ആ ഒരു പൈസ വെച്ച് അടിച്ചുപൊളിച്ചു കൂടെ എന്നും ഒക്കെ നിരവധി ആളുകൾ രസകരമായ കമന്റുകളിലൂടെ ചോദിക്കുന്നുണ്ട് വളരെ പെട്ടെന്ന് തന്നെ ഈ ഒരു കമന്റുകളെല്ലാം ശ്രദ്ധ നേടുകയും ചെയ്യുന്നു