പലകാരണങ്ങള്‍ കൊണ്ടും മുഖക്കുരു ഉണ്ടാകാം. ചിലരില്‍ ഇത് തൊലിപ്പുറത്ത് വരുന്ന ഒരു ബുദ്ധിമുട്ട് മാത്രമാണ്. എന്നാല്‍ ചിലരില്‍ മുഖക്കുരു മാനസിക പ്രശ്നങ്ങള്‍ വരെ സൃഷ്ടിച്ചേക്കാം. ആളുകളെ ഫേസ് ചെയ്യാന്‍ മടിയും ചിലരില്‍ ഉണ്ടാകുന്നു. മുഖക്കുരു വന്ന് പോയ ശേഷം ഉണ്ടാകുന്ന കറുത്ത പാടുകളാണ് കൂടുതല്‍ ആളുകളെയും അലട്ടുന്നത്. ഇതിനായി ഇന്ന് പല ചികിത്സാ രീതികളും ലഭ്യമാണ്. എന്നാല്‍ വളരെ ചിലവേറിയതാണ് ചികിത്സാ രീതികളില്‍ ഏറെയും. പക്ഷേ വിഷമിക്കേണ്ട മുഖക്കുരുവിനെ തടയുന്നതിനായി വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില മാര്‍ഗങ്ങളുണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം.
ഒന്ന്
നിത്യേന വീര്യം കുറഞ്ഞ ഫേയ്സ് വാഷ് ഉപയോഗിക്കുക. മുഖം വൃത്തിയാക്കി സൂക്ഷിക്കുന്നത് വളരെ പ്രധാനമാണ്. ആര്യവേപ്പിലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിച്ച് കഴുകാവുന്നതാണ്. കൂടീതെ ആഴ്ചയില്‍ രണ്ടുദിവസം സ്ക്രബ് ഉപയോഗിച്ച് മൃദുകോശങ്ങളെ നീക്കം ചെയ്യുകയും വേണം. മോസ്ച്ചറയിസിങ്ങ് ക്രീം ഉപയോഗിക്കുന്നതും നല്ലതാണ്. അധികം വെയില്, പൊടി എന്നിവ കൊള്ളാതെ ചര്‍മ്മം സംരക്ഷിക്കുക.
രണ്ട്
മുഖക്കുരുവിന്റെ തുടക്കമാണെങ്കില്‍ മുഖം ഐസ് ഉപയോഗിച്ച് കഴുകുന്നത് നന്നായിരിക്കും. മുഖക്കുരു മാത്രമല്ല, ചൂടുകുരുവിനും ഇത് പരീക്ഷിക്കാവുന്നതാണ്.
മൂന്ന്
മുഖക്കുരുകൊണ്ട് വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉരുളക്കിഴങ്ങ് മുറിച്ച് മുഖക്കുരുവിന് മുകളിലായി പത്തു മിനിറ്റ് വയ്ക്കുക. തണുത്ത വെള്ളത്തില്‍ മുഖം കഴുകി മൃദുവായി ഒപ്പുന്നതും ഉത്തമമാണ്.
നാല്
മുഖക്കുരു വന്നാല്‍ ചെയ്യേണ്ടത്, ചെറുനാരങ്ങ രണ്ടായി മുറിച്ചു മുഖക്കുരുവില്‍ ഉരസുക. സിട്രിക്കാസിഡ് മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയയെ നീക്കും. വെയിലത്ത് ഇറങ്ങുമ്പോള്‍ സണ്‍ക്രീം ലോഷന്‍ ഉപയോഗിക്കുകയും വേണം.
അഞ്ച്
മുഖക്കുരുവിന് പലരും തേന്‍ രിന്ദ്ദേശിക്കാറുണ്ട്. എന്നാല്‍ ശുദ്ധമായ തേന്‍ തന്നെയാണ് ലഭിക്കുന്നതെന്ന് ഉറപ്പാക്കണം. ഇത് നല്ലൊരു ബാക്ടീരിയ നാശിനിയാണ്. കിടക്കുന്നതിന് മുന്‍പ് തേന്‍ പുരട്ടുകയും രാവിലെ കഴുകിക്കളയുകയും ചെയ്യുക.