ഈ മഴക്കാലത്ത് വൈകുന്നേരം ചായയുടെ കൂടെ ഒരു അടിപൊളി സ്‌നാക്ക് കൂടെ ആയാലോ? അതും വീട്ടിലുളള ചേരുവകള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ തയ്യാറാക്കാവുന്നത്. ഇതിന് ആവശ്യമായി വരുന്ന ചേരുവകളും തയ്യാറാക്കുന്ന വിധവും ചുവടെ കൊടുത്തിരിക്കുന്നു.
ആവശ്യമായ ചേരുവകള്‍;
പുഴുങ്ങിയ മുട്ട- 2 എണ്ണം
പുഴുങ്ങാത്ത മുട്ട- 1
പുഴുങ്ങിയ കിഴങ്ങ്- 2 എണ്ണം
പച്ചമുളക്- 2 എണ്ണം
മല്ലിയില- ആവശ്യത്തിന്
സവാള- 1
മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
ബ്രഡ് ക്രപ്‌സ്- 1 ചെറിയ ബൗള്‍
ഇനി തയ്യാറാക്കി എടുക്കുന്ന വിധം എങ്ങനെയെന്ന് നോക്കാം;
ആദ്യം തന്നെ മുട്ടയും ഉരുളക്കിഴങ്ങും പുഴുങ്ങിയെടുക്കുക. ശേഷം ചൂടാറിയ ശേഷം പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഉടച്ചെടുക്കുക. അതിലേക്ക് പൊടിയായി അരിഞ്ഞ സവാള, പച്ചമുളക്, മല്ലിയില, ഉപ്പ്, മഞ്ഞള്‍പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. നേരത്തെ പുഴുങ്ങിവച്ച മുട്ടകള്‍ ഓരോന്നും നാലു കഷ്ണമായി മുറിക്കുക.
പിന്നീട് ഉരുളകിഴങ്ങ് മസാല ഉരുളകളാക്കി കുഴച്ചെടുക്കുക. ശേഷം കൈവെള്ളയില്‍ വച്ച് പ്രസ്സ് ചെയ്ത് പരത്തി നടുവില്‍ കഷ്ണമാക്കി വച്ച മുട്ട വയ്ക്കുക. തുടര്‍ന്ന് മുട്ട കവര്‍ ചെയ്യുന്ന രീതിയില്‍ വീണ്ടും ഉരുളകിഴങ്ങ് മസാല ഉരുട്ടിയെടുക്കുക.
ശേഷം ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ച് ഒഴിക്കുക. തയ്യാറാക്കി വച്ച ഉരുളകള്‍ മുട്ടയില്‍ മുക്കിയതിനു ശേഷം ബ്രഡ്‌സ് ക്രപ്‌സില്‍ പൊതിഞ്ഞെടുത്ത് നേരെ എണ്ണയില്‍ ഇട്ട് വറുത്തെടുക്കാം. നല്ല ക്രിസ്പി സ്‌നാക്ക് റെഡി.