ബ്ലൂബെറി കഴിച്ചാല്‍ ലഭിക്കുന്ന ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല. ആന്റി ഓക്സിഡന്റുകളാല്‍ സമൃദ്ധമാണ് ബ്ലൂബെറി. ഇത് പേശികളെ ബലപ്പെടുത്തുന്നതിന് മാത്രമല്ല, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും സമ്മര്‍ദ്ദത്തെ ചെറുക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.
ബ്ലൂബെറിയില്‍ നിന്നും ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം;
1. ബ്ലൂബെറിയില്‍ പോഷകങ്ങള്‍ കൂടുതലാണ്
ബ്ലൂബെറികള്‍ രണ്ട് തരം ഉണ്ട്; ഹൈബുഷ് ബ്ലൂബെറിയും ലോബുഷ് അല്ലെങ്കില്‍ ‘വൈല്‍ഡ്’ ബ്ലൂബെറിയും.
ഏറ്റവും പോഷകപ്രദമായ ഫലങ്ങളില്‍ ഒന്നാണ് ബ്ലൂബെറി. ഒരു കപ്പ് (148ഗ്രാം) ബ്ലൂബെറിയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ എത്രയെന്ന് നോക്കാം;
ഫൈബര്‍: 3.6 ഗ്രാം
വിറ്റാമിന്‍ സി: പ്രതിദിന മൂല്യത്തിന്റെ 16%
വിറ്റാമിന്‍ കെ: 24%
മാംഗനീസ്: 22%
2. ആന്റി ഓക്സിഡന്റ് ഭക്ഷണങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഫലം
ആന്റിഓക്സിഡന്റുകള്‍ നിങ്ങളുടെ ശരീരത്തെ ഫ്രീ റാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കുന്നു. നിങ്ങളുടെ കോശങ്ങളെ നശിപ്പിക്കുകയും വാര്‍ദ്ധക്യത്തിനും ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്ന അസ്ഥിര തന്മാത്രകളാണ് ഫ്രീ റാഡിക്കല്‍സ്.
എല്ലാ പഴങ്ങളിലും പച്ചക്കറികളിലും ആന്റി ഓക്‌സൈഡുകള്‍ ഉണ്ട്. എന്നാല്‍ ഏറ്റവും ഉയര്‍ന്ന ആന്റിഓക്‌സിഡന്റ് അളവ് ബ്ലൂബെറിയിലാണുളളതെന്ന് പഠനങ്ങള്‍ പറയുന്നു.
3. ബ്ലൂബെറി ഡിഎന്‍എയെ സംരക്ഷിക്കുന്നു
ഇത് പ്രായമാകല്‍, ക്യാന്‍സര്‍ എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നു. ഓക്സിഡേറ്റീവ് ഡിഎന്‍എ കേടുപാടുകള്‍ ദൈനംദിന ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ്. ശരീരത്തിലെ എല്ലാ കോശങ്ങളിലും, എല്ലാ ദിവസവും ഇത് സംഭവിക്കുന്നതായി പറയപ്പെടുന്നു.
ബ്ലൂബെറിയില്‍ ആന്റിഓക്സിഡന്റുകള്‍ കൂടുതലായതിനാല്‍, നിങ്ങളുടെ ഡിഎന്‍എയെ നശിപ്പിക്കുന്ന ചില ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാന്‍ അവയ്ക്ക് കഴിയും.
4. ബ്ലൂബെറി നിങ്ങളുടെ രക്തത്തിലെ കൊളസ്‌ട്രോളിനെ സംരക്ഷിക്കുന്നു
ഓക്സിഡേറ്റീവ് കേടുപാടുകള്‍ നിങ്ങളുടെ കോശങ്ങളിലും ഡിഎന്‍എയിലും ഒതുങ്ങുന്നില്ല. ശരീരത്തിലെ ആവശ്യമില്ലാത്ത കൊളസ്‌ട്രോളിന്റെ ഓക്‌സിഡേഷന്‍ ഹൃദ്രോഗത്തിലേക്ക് നയിച്ചേക്കാം. ബ്ലൂബെറിയിലെ ആന്റിഓക്സിഡന്റുകള്‍, ഓക്സിഡൈസ്ഡ് എല്‍ഡിഎല്ലിന്റെ അളവ് കുറയുന്നു. ഇതോടെ ഹൃദയത്തിന് സംഭവിച്ചേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാകുന്നു.
5. ബ്ലൂബെറി രക്തസമ്മര്‍ദ്ദം കുറയ്ക്കും
ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള ആളുകള്‍ ബ്ലൂബെറി കഴിക്കുന്നത് നല്ലതാണ്. 8-ആഴ്ചത്തെ പഠനത്തില്‍, ഹൃദ്രോഗ സാധ്യത കൂടുതലുള്ള അമിതവണ്ണമുള്ള ആളുകള്‍ പ്രതിദിനം 2 ഔണ്‍സ് (50 ഗ്രാം) ഫ്രീസ്-ഡ്രൈഡ് ബ്ലൂബെറി കഴിച്ചപ്പോള്‍ രക്തസമ്മര്‍ദ്ദത്തില്‍ 4%-6% വരെ കുറവ് സംഭവിച്ചതായി പഠനങ്ങളില്‍ പറയുന്നു. രക്തസമ്മര്‍ദം ഹൃദ്രോഗത്തിനും വഴിവെച്ചേക്കാം.
6. ഹൃദ്രോഗം തടയാന്‍ ബ്ലൂബെറി സഹായിക്കും
ലോകത്തിലെ ഏറ്റവും വലിയ മരണകാരണമായ ഹൃദയാഘാതം പോലുള്ള ഹാര്‍ഡ് എന്‍ഡ്പോയിന്റുകള്‍ തടയാന്‍ ബ്ലൂബെറി സഹായിക്കുന്നു. 93,600 നഴ്സുമാരില്‍ നടത്തിയ പഠനത്തില്‍, ബ്ലൂബെറിയിലെ പ്രധാന ആന്റിഓക്സിഡന്റുകളായ ആന്തോസയാനിന്‍ ഏറ്റവും കൂടുതല്‍ കഴിക്കുന്നവരില്‍ ഹൃദയാഘാത സാധ്യത 32% കുറവാണെന്ന് കണ്ടെത്തി.
7. തലച്ചോറിന്റെ പ്രവര്‍ത്തനം നിലനിര്‍ത്താനും ഓര്‍മശക്തി മെച്ചപ്പെടുത്താനും ബ്ലൂബെറി സഹായിക്കും
വൈറ്റമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയവയാണ് ബെറിപ്പഴങ്ങള്‍. കുട്ടികളുടെ ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ ഇവ സഹായിക്കും. തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനു സഹായിക്കുന്ന ഒമേഗ 2ഫാറ്റുകള്‍ ഇവയുടെ കുരുവിലുണ്ട്. സ്‌ട്രോബെറി, ചെറി, ബ്ലൂബെറി, ബ്ലാക്‌ബെറി ഇവ സ്മൂത്തികളില്‍ ചേര്‍ത്തോ സ്‌നാക്ക് ആയോ കുട്ടികള്‍ക്ക് നല്‍കാം.
8. ബ്ലൂബെറി പ്രമേഹ സാധ്യത കുറയ്ക്കുന്നു
ബ്ലൂബെറിയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ ദഹനത്തിന് സഹായകമാണ്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ബ്ലൂബെറി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം പറയുന്നുണ്ട്.
9. മൂത്രനാളിയിലെ അണുബാധയെ ചെറുക്കാന്‍ സഹായിക്കും
ബ്ലൂബെറിയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് ആന്തോസയാനിനുകള്‍. അവയ്ക്ക് ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്. ഈ ഗുണങ്ങള്‍ മൂത്രനാളിയിലെ വീക്കം കുറയ്ക്കാനും ബാക്ടീരിയ അണുബാധയെ ചെറുക്കാനും സഹായിക്കും.
10. കഠിനമായ വ്യായാമത്തിന് ശേഷം ബ്ലൂബെറി പേശികളുടെ കേടുപാടുകള്‍ കുറയ്ക്കും
കഠിനമായ വ്യായാമം പേശിവേദനയ്ക്കും ക്ഷീണത്തിനും കാരണമാകും. എന്നാല്‍ ബ്ലൂബെറി സപ്ലിമെന്റുകള്‍ പേശികളിലെ കേടുപാടുകള്‍ കുറയ്ക്കുകയും വേദന കുറയ്ക്കുകയും ചെയ്യുന്നു.