History

ആരായിരുന്നു റോബർട്ട് ടോഡ് ലിങ്കൺ?

റോബർട്ട് ടോഡ് ലിങ്കൺ എന്ന് കേട്ടിട്ടുണ്ടോ? കെട്ടിട്ടുള്ളവർ ചുരുക്കം ആകും. എന്നാൽ അതും എബ്രഹാം ലിങ്കന്റെ മകൻ എന്നല്ലേ അറിയൂ.. എന്നാൽ മൂന്ന് അമേരിക്കൻ പ്രസിഡന്റുമാർ കൊല്ലപ്പെടുമ്പോൾ യാദൃശ്ചികമായി സന്നിഹിതനായിരുന്ന അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ഒരു വ്യക്തിയാണ്.

റോബർട്ട് ടോഡ് ലിങ്കൺ, ഒരു അമേരിക്കൻ അഭിഭാഷകനും വ്യവസായിയുമാണ്. പ്രസിഡൻ്റ് എബ്രഹാം ലിങ്കണിൻ്റെയും മേരി ടോഡ് ലിങ്കണിൻ്റെയും മൂത്തമകൻ , മാതാപിതാക്കളെ മറികടന്ന് അവരുടെ നാല് മക്കളിൽ ഒരാളായിരുന്നു അദ്ദേഹം. റോബർട്ട് ലിങ്കൺ ഒരു ബിസിനസ്സ് അഭിഭാഷകനും കമ്പനി പ്രസിഡൻ്റുമായി, യുണൈറ്റഡ് സ്റ്റേറ്റ്സ് സെക്രട്ടറി ഓഫ് വാർ (1881-1885), ഗ്രേറ്റ് ബ്രിട്ടനിലെ യുഎസ് അംബാസഡർ (1889-1893) എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. റോബർട്ട് ടോഡ് ലിങ്കൺ ഇദ്ദേഹം എബ്രഹാം ലിങ്കന്റെ മകനാണ്…പിതാവ് എബ്രഹാം ലിങ്കൺ 1865 ഏപ്രിൽ 14 ന് വെടിയേൽക്കുമ്പോൾ അദ്ദേഹം ഫോർഡ് തീയറ്ററിൽ ഇല്ലായിരുന്നു എങ്കിലും ഏപ്രിൽ 15 ന് രാവിലെ അദ്ദേഹം മരണപ്പെടുമ്പോൾ പീറ്റേഴ്‌സൺ ഹൗസിൽ ഉണ്ടായിരുന്നു..

വൈറ്റ് ഹൗസിന്റെ കിഴക്ക് ഭാഗത്തുള്ള ഒരു കെട്ടിട സമുച്ചയമാണ് ഈ പീറ്റേഴ്‌സൺ ഹൗസ്…ഇവിടെ വെച്ചാണ് ലിങ്കൺ മരിച്ചത്..എബ്രഹാം ലിങ്കൺ പതിനാറാം പ്രസിഡന്റ്‌ ആണ്..

വെടിയേറ്റ് മരിച്ച മറ്റൊരു അമേരിക്കൻ പ്രസിഡന്റ്‌ ഉണ്ട്..അമേരിക്കയുടെ ഇരുപതാം പ്രസിഡന്റ്‌ ജെയിംസ് എ ഗാർഫീൽഡ്…1881 ജൂലൈ 2 ന് വാഷിംഗ്‌ടൺ ഡി സിയിൽ വെച്ച് വെടിയേറ്റപ്പോൾ അദ്ദേഹത്തിന്റെ സെക്രട്ടറിയായ റോബർട്ട് ടോഡ് ലിങ്കൺ ഒപ്പം ഉണ്ടായിരുന്നു…റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം..പരിക്കേറ്റ ഗാർഫീൽഡ് 1881 സെപ്റ്റംബർ 19 ന് അന്തരിച്ചു…മൂന്നാമൻ അമേരിക്കയുടെ ഇരുപത്തി അഞ്ചാം പ്രസിഡന്റ്‌ വില്ല്യം മെക്കൻലിയാണ്…1901 സെപ്റ്റംബർ 14 ന് ബഫല്ലോ സിറ്റിയിൽ നടന്ന പാൻ അമേരിക്കൻ എക്‌സ്‌പോസിഷനിൽ പങ്കെടുത്ത വില്ല്യം മെക്കൻലിക്ക് വെടിയേറ്റു..നേരിട്ട് കണ്ടില്ല എങ്കിലും റോബർട്ട് ടോഡ് ലിങ്കൺ അപ്പോൾ അവിടെ ഉണ്ടായിരുന്നു…ബഫല്ലോ സിറ്റി നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും 27 കിലോമീറ്റർ മാത്രം അകലെയാണ്..

പിന്നീട് ഒരിക്കലും റോബർട്ട് ടോഡ് ലിങ്കൺ അമേരിക്കൻ പ്രസിഡന്റ്‌ പങ്കെടുക്കുന്ന ചടങ്ങുകളിൽ പോയിട്ടില്ല…തന്റെ സാന്നിധ്യത്തിൽ പ്രസിഡന്റിന് ദുർ മരണം സംഭവിക്കുന്നതായി അദ്ദേഹം തിരിച്ചറിയുന്നു..

 

അമേരിക്കയുടെ ചരിത്രത്തിൽ 4 പ്രസിഡന്റുമാരാണ് കൊല്ലപ്പെട്ടത്…

അതിൽ നാലാമൻ നാല്പത്തിനാലാം പ്രസിഡന്റ്‌ ആയ ജോൺ എഫ് കെന്നഡിയാണ്..1963 നവംബർ 22 ന് ആണ് ആ വധം നടന്നത്..1843 ഓഗസ്റ്റ് 1 ന് ജനിച്ച റോബർട്ട് ടോഡ് ലിങ്കൺ 1926 ജൂലൈ 26 ന് അന്തരിച്ചു…

നിങ്ങളിൽ ഭൂരിപക്ഷം പേർക്കും ഇതൊരു അപൂർവ്വ അരിവായിരിക്കും..