നേന്ത്രപ്പഴം കൊണ്ട് ഒരു ഹെൽത്തി ജ്യൂസ് വളരെ എളുപ്പത്തിൽ തയാറാക്കാം.
ചേരുവകൾ
നേന്ത്രപ്പഴം – 1
തേങ്ങ ചിരകിയത് – 1 കപ്പ്
ഈന്തപ്പഴം – 6 എണ്ണം
തണുത്ത വെള്ളം – 2 കപ്പ്
ഐസ് ക്യൂബ്സ് – ആവശ്യത്തിന്
ഉപ്പ് – ഒരു നുള്ള്
തയാറാക്കുന്ന വിധം
പഴം മുറിച്ചെടുത്ത് ബാക്കിയെല്ലാ ചേരുവകളും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക.
നന്നായി അരിച്ചെടുത്ത് ചോപ്പ് ചെയ്ത നട്സ് കൊണ്ട് അലങ്കരിച്ച് തണുപ്പോടെ കുടിക്കാം.