സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. സ്വർണം ഗ്രാമിന് 6625 രൂപയും പവന് 53,000 രൂപയുമാണ് വില. കഴിഞ്ഞ ദിവസം സ്വർണം ഗ്രാമിന് 10 രൂപ കുറഞ്ഞിരുന്നു. ഇന്ന് 18 കാരറ്റ് സ്വർണം ഗ്രാമിന് 5515 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് വെള്ളിവിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 95 രൂപ. കഴിഞ്ഞ ശനിയാഴ്ച സ്വർണം പവന് 54000 രൂപയിലേക്ക് നീങ്ങുന്നു എന്ന പ്രതീതി സൃഷ്ടിച്ചിരുന്നു. എന്നാൽ അന്ന് 640 രൂപയാണ് കുറഞ്ഞത്.