ബാണാസുര സാഗര്‍ അണക്കെട്ടിന്റെ സ്പില്‍വെ ഷട്ടര്‍ 30 സെന്റീ മീറ്ററായി ഉയര്‍ത്തുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. വ്യഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാലാണ് ഷട്ടര്‍ ഉയർത്തുന്നത്.
നിലവില്‍ ഷട്ടര്‍ 15 സെന്റീമീറ്റര്‍ തുറന്നിട്ടുണ്ട്. സെക്കന്റില്‍ 12.20 ക്യുമെക്‌സ് വെള്ളം ഘട്ടംഘട്ടമായിപുഴയിലേക്ക് ഒഴുക്കി വിടും.
കരമാന്‍ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
അതേസമയം സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
















