ന്യൂഡൽഹി : പതിനെട്ടാം ലോക്സഭാംഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. റായ്ബറേലി ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള എം.പിയായാണ് രാഹുൽ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്. ഭരണഘടന ഉയർത്തിപ്പിടിച്ച് സഭാംഗങ്ങളെ എല്ലാം കാണിച്ച ശേഷമായിരുന്നു രാഹുലിന്റെ സത്യപ്രതിജ്ഞ.
രാഹുൽ സത്യപ്രതിജ്ഞയ്ക്കായെത്തിയപ്പോൾ ‘ഭാരത് ജോഡോ’, ‘ഇന്ത്യ’ എന്ന വിളികളും കരഘോഷങ്ങളും ഉയർന്നു. ‘ജയ് ഹിന്ദ്, ജയ് സംവിധാൻ’ എന്ന് പറഞ്ഞായിരുന്നു സത്യപ്രതജ്ഞ അദ്ദേഹം അവസാനിപ്പിച്ചത്.
വയനാട്ടിൽ നിന്നും റായ്ബറേലിയിൽ നിന്നും വിജയിച്ച രാഹുൽ വയനാട് ഉപേക്ഷിച്ച് റായ്ബറേലി നിലനിർത്തിയിരുന്നു.