പലരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് അമിതവണ്ണം. എത്രയോക്കെ ശ്രമിച്ചാലും ശരീരഭാരം കുറയ്ക്കാന്‍ പറ്റാത്തവരുമുണ്ട്. കൃത്യമായ വ്യായാമം, ജീവിതശൈലിയിലെ മാറ്റങ്ങള്‍ എന്നിവയൊക്കെ പിന്തുടര്‍ന്നാല്‍ മാത്രമേ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കുകയുള്ളൂ
ആരോഗ്യകരമായ രീതിയില്‍ എങ്ങനെ ശരീര ഭാരം കുറയ്ക്കാമെന്ന് നമുക്ക് നോക്കാം;
1. ആഹാരസമയത്തിനു മുമ്പ് രണ്ടു ഗ്ലാസ്സ് വെള്ളം കുടിക്കാന്‍ മറക്കരുത്.
2. അത്താഴം വൈകരുത്
3. നാരുള്ള പച്ചക്കറി കൂടുതല്‍ കഴിക്കാം.
4. ഭക്ഷണത്തില്‍ സാലഡുകളും പഴങ്ങളും ഉള്‍പ്പെടുത്തുക.
5. എണ്ണയില്‍ വറുത്ത ഭക്ഷണ പദാര്‍ത്ഥങ്ങളും ജങ്ക് ഫുഡ്സും ഒഴിവാക്കിയാല്‍ കൊഴുപ്പടിയുന്നത് തടഞ്ഞ് ശരീരഭാരം കുറയ്ക്കാം
6. ഭക്ഷണം സാവധാനം ചവച്ചരച്ചു കഴിക്കുക. വേഗത്തില്‍ കഴിച്ചാല്‍ വയര്‍ നിറഞ്ഞെന്ന തോന്നല്‍ തലച്ചോറിലേക്കെത്തുന്നത് വൈകും.
7. ഉറക്കം നന്നായില്ലെങ്കില്‍ തടി കൂടുമെന്നുറപ്പാണ്.
8. പഞ്ചസാരയുടെ അളവ് കൂടുതലുള്ള ലഘുപാനീയങ്ങള്‍, മധുപലഹാരങ്ങള്‍ എന്നിവ കുറയ്ക്കുക.
9. ഭക്ഷണം ഒഴിവാക്കിയുള്ള ഡയറ്റ് പ്‌ളാനിന് പകരം ശരീരത്തിലെത്തുന്ന കലോറി കത്തിച്ചു കളയുന്നതിന് വ്യായാമങ്ങളിലേര്‍പ്പെടുകയാണ് ഉത്തമം.
10. ഗ്രീന്‍ ടീ കുടിച്ചാല്‍ ഭാരം കുറയ്ക്കാനാവുമെന്ന് പഠനങ്ങള്‍ പറയുന്നു.
11. പ്രഭാത ഭക്ഷണം കഴിവതും ഒഴിവാക്കാതിരിക്കുക.
12. സസ്യഭക്ഷണം ശീല മാക്കിയാല്‍ ശരീരഭാരം കുറയും
13. ആഹാരത്തില്‍ ശ്രദ്ധിച്ചു കഴിക്കുക. ടിവി കാണുന്നതിനിടയിലോ വായനക്കിടയിലോ കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കാന്‍ കാരണമാകും.
14. ഭക്ഷണത്തില്‍ അധികം വേവിക്കാത്ത പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുക.
15. ജ്യൂസ് തടികുറയ്ക്കാന്‍ നല്ലതാണ്. എന്നാല്‍ മധുരം ചേര്‍ത്ത ജ്യൂസുകള്‍ ഗുണത്തെക്കാള്‍ ദോഷമാണ് ചെയ്യുന്നത്.
16. ബേക്കറി പലഹാരങ്ങളും കൊഴുപ്പ് കൂടിയ ഭക്ഷണ വസ്തുക്കളും വീട്ടില്‍ വാങ്ങി വയ്ക്കുന്നത് ഒഴിവാക്കുക.
17. തടി പെട്ടെന്നു കുറയ്ക്കാന്‍ സഹാായിക്കുന്ന ഒന്നാണ് നീന്തല്‍. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള കൊഴുപ്പ് കുറയാന്‍ സഹായകമാകുന്നു.
18. ഇഞ്ചിക്ക് കൊഴുപ്പിനെ ഉരുക്കാനുള്ള കഴിവുള്ളതിനാല്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ ശരീരഭാരം കുറയാന്‍ സഹായിക്കും.
19. കൃത്രിമ നിറങ്ങളും രുചികളുമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക
20. ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവയും തടി വര്‍ധിക്കാന്‍ കാരണമാകും. നല്ല പാട്ടുകള്‍ കേള്‍ക്കുകയും യോഗ, മെഡിറ്റേഷന്‍ എന്നിവ പരീക്ഷിക്കുകയും ചെയ്യുക.
21. ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാന്‍ വെളുത്തുള്ളി നല്ലതാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
22. ദിവസം മൂന്നുനേരം കഴിക്കുന്നതിനു പകരം ആറുതവണയായി ചെറിയ അളവില്‍ കഴിക്കുക. ഇത് ദഹനത്തെ മെച്ചപ്പെടുത്തും.
23. കലോറി കുറഞ്ഞതും ഫെബര്‍ ഏറെ അടങ്ങിയതുമാണ് ഓട്ട്‌സ്. രാവിലെ ഓട്ട്‌സ് കഴിക്കുന്നത് ശരീരഭാരം കുറയാന്‍ സഹായിക്കും.
24. മഞ്ഞള്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കും.
25. ചായയോ കാപ്പിയോ രണ്ട് കപ്പ് മാത്രമായി ചുരുക്കുന്നതാണ് ഉത്തമം
26. നാരങ്ങാജ്യൂസും തേനുമായി ചേര്‍ത്ത വെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
27. മദ്യപാനം നിയന്ത്രിക്കുക
28. പുകവലി നിര്‍ത്തുക
29. ലിഫ്റ്റ് ഒഴിവാക്കി പരമാവധി സ്റ്റെപ്പ് ഉപയോഗിക്കുക.
30. ഭക്ഷണം കഴിഞ്ഞയുടെനെയുള്ള ഉറക്കം ഒഴിവാക്കുക.
31. രണ്ട് മണിക്കൂറിനിടെ പത്ത് മിനിട്ടെങ്കിലും നടക്കാന്‍ ശ്രമിക്കുക
32. ജോലി സ്ഥലത്തേക്ക് വീട്ടിലുണ്ടാക്കുന്ന ലഘുഭക്ഷണം കൊണ്ടുപോകുമ്പോള്‍ നമുക്കാവശ്യമായ കലോറിയാണ് ശരീരത്തിലെത്തുകയെന്ന് ഉറപ്പാക്കാം.
33. കൊഴുപ്പ് കുറവുള്ള മത്സ്യവും മാംസവും ഉപയോഗിക്കുക.
34. ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കും
35. പുറത്ത് ഭക്ഷണം കഴിക്കേണ്ടി വരുമ്പോള്‍ വറുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കി ഗ്രില്‍ ചെയ്തവയും സ്റ്റീം ചെയ്ത ആഹാര സാധനങ്ങളും കഴിക്കാന്‍ ശ്രമിക്കുക.