ഓഫീസ് ജോലിയും വീട്ടുജോലിയുമൊക്കെയായി തിരക്കിനിടയില്‍ ആരോഗ്യകാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താന്‍ മടിക്കുന്നവരാണ് ഒട്ടുമിക്ക സ്ത്രീകളും. ഇന്ത്യയിലെ പ്രായപൂര്‍ത്തിയായ നാല് സ്ത്രീകളില്‍ ഒരാള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായി പല റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഭക്ഷണങ്ങള്‍ എതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം;
1. ബീറ്റ്റൂട്ട്
ബീറ്റ്റൂട്ട് നാരുകളുടെ മികച്ച ഉറവിടമാണ്. ഇത് ദഹനവ്യവസ്ഥയെ സുഗമമാക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സ്ത്രീകള്‍ക്ക് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കാം.
2. ചീര
ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളുടെ കലവറയാണ് ചീര. വിറ്റാമിനുകള്‍, കാത്സ്യം, അയേണ്‍, സിങ്ക്, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ചീര, സ്ത്രീകള്‍ കഴിക്കുന്നത് അവരുടെ ശരീരത്തിന്റെ പ്രതിരോധശേഷിക്കും എല്ലുകളുടെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.
3. ബ്രോക്കോളി
ബ്രോക്കോളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബ്രോക്കോളി സ്ത്രീകള്‍ക്കുള്ള ആരോഗ്യകരമായ ഭക്ഷണ ഓപ്ഷനുകളിലൊന്നാണ്. കൊളസ്ട്രോളിന്റെ അളവ് നിലനിര്‍ത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും എല്ലുകളുടെ ആരോഗ്യത്തിനും ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും ബ്രോക്കോളി സഹായിക്കുന്നു.
4. ഓട്സ്
ദൈനംദിന ഊര്‍ജ്ജത്തിന് വേണ്ട ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകളും നാരുകളും ഓട്സില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ ഇവയില്‍ മറ്റ് ധാന്യങ്ങളേക്കാള്‍ കൂടുതല്‍ പ്രോട്ടീനും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഒപ്പം ആരോഗ്യകരമായ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയതാണ് ഓട്സ്.
5. പയറുവര്‍ഗങ്ങള്‍
പയറുവര്‍ഗങ്ങള്‍ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയ ഇവയും സ്ത്രീകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അവരുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
6. ബദാം
ഒരു പ്രീബയോട്ടിക് ഭക്ഷണമാണ് ബദാം. അതിനാല്‍ ഇവ ദഹനത്തിന് മികച്ചതാണ്. കൂടാതെ, 1/4 കപ്പ് ബദാമില്‍ മുട്ടയേക്കാള്‍ കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ധാരാളം മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. അതിനാല്‍ സ്ത്രീകള്‍ പതിവായി ബദാം കഴിക്കുന്നതും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
7. പാല്
ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് അസ്ഥികളുടെ സാന്ദ്രത കുറയുന്നതിന് സാധ്യത കൂടുതലാണ്. ഓസ്റ്റിയോപൊറോസിസ് പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തടയാന്‍ കാത്സ്യം ധാരാളം അടങ്ങിയ പാല് കുടിക്കുന്നത് ഗുണം ചെയ്യും. പ്രോട്ടീന്‍, ഫോസ്ഫറസ്, ബി വിറ്റാമിനുകള്‍, പൊട്ടാസ്യം, വിറ്റാമിന്‍ ഡി തുടങ്ങിയവയും പാലില്‍ അടങ്ങിയിട്ടുണ്ട്.