ഇന്ത്യയുടെ മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂഡല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് അദ്ദേഹമിപ്പോള്‍. ആശുപത്രി തന്നെയാണ് വിവരം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. വാര്‍ദ്ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളാല്‍ അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു.
‘എല്‍കെ അദ്വാനിയെ ന്യൂഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്. അദ്ദേഹം വിദഗ്ധരുടെ നിരീക്ഷണത്തിലാണ്,’ എയിംസ് പ്രസ്താവനയില്‍ പറയുന്നു. അദ്ദേഹത്തിന്റെ അസുഖത്തെ കുറിച്ചുളള കൂടുതല്‍ വിവരങ്ങളൊന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടില്ല. അദ്ദേഹത്തെ ബുധനാഴ്ച രാത്രിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.