കന്നഡ സൂപ്പർ സ്റ്റാർ 47 കഴിഞ്ഞ ദർശൻ തൂകുദീപ (Darshan Thoogudeepa) അവിടുത്തെ വലിയ ക്രൗഡ് പു ള്ളിംഗ് ആക്ഷൻ ഹീറോയാണ്.അദ്ദേഹത്തിൻ്റെ ആക്ഷൻ പടങ്ങൾ തിയേറ്ററുകളിൽ ആഴ്ചകളോളം ഹൗസ് ഫുൾ ആയാണ് ഓടുന്നത്. ദർശൻ ഫാൻസിന് അദ്ദേഹം ദൈവതുല്യനാണ്. വലിയ ഒരു ആരാധക വൃന്ദം കർണ്ണാടകയിൽ അദ്ദേഹത്തിനുണ്ട്.
ദർശനും ഭാര്യ വിജയലക്ഷ്മിയുമായി കുറെ വർഷങ്ങളായി അകൽച്ചയിലാണ്. അതുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങൾ കോടതികളിൽ നടന്നുവരുന്നു. കന്നഡ ഗ്ലാമർ താരം പവിത്ര ഗൗഡയുമായി കഴിഞ്ഞ 10 വർഷത്തോളമായി ദർശൻ റിലേഷനിലാണ്. തികച്ചും ഭാര്യാഭർത്താക്കന്മാരെപ്പോലെയാണ് അവർ കഴിഞ്ഞു പോന്നത്. ഈ ബന്ധം ദർശനറെ ആരാധകർ ഒട്ടും അംഗീകരിച്ചിരുന്നില്ല.
ഇനി സംഭവത്തിലേക്ക് നമുക്ക് മടങ്ങിവരാം..
ബാംഗ്ലൂരിൽനിന്നും 200 കിലോമീറ്ററകലെ ചിത്രദുർഗിലുള്ള അപ്പോളോ ഫാർമസിയിൽ മാസം 8000 രൂപ മാസശമ്പളത്തിൽ സെയിൽസ് മാനായി ജോലിചെയ്തിരുന്ന ഒരു സാധാരണകുടുംബത്തിലെ അംഗമായി രുന്നു രേണുകാസ്വാമി. ഒരു വർഷം മുൻപ് വിവാഹിത നായ രേണുകാസ്വാമിയുടെ ഭാര്യ ഷഹാന ഇപ്പോൾ ഗർഭിണിയാണ്.
രേണുകാസ്വാമി സൂപ്പർസ്റ്റാർ ദർശന്റെ കടുത്ത അനുയായിയാണ് ( Die Heart Fan). എന്നാൽ ദര്ശനും പവിത്രയും തമ്മിലുള്ള ബന്ധം രേണുകാസ്വാമിയെ അസ്വസ്ഥനാക്കിയിരുന്നു. അദ്ദേഹം സ്വന്തം ഇസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും വ്യാജമായി നിർമ്മിച്ച മറ്റൊരു ഐഡിയിൽ നിന്നും പവിത്രക്ക് നിരവധി മെസ്സേജുകൾ അയക്കുക പതിവായിരുന്നു. അവയിൽ പലതും പവിത്രയ്‌ക്കെതിരെ അശ്ലീലപദപ്രയോഗങ്ങൾ നിറഞ്ഞവയുമായിരുന്നു.
രേണുകാസ്വാമിയെ ദർശനോ പവിത്രക്കോ നേരിട്ടറിയില്ല.മറ്റുള്ളവരെപ്പോലെ ഒരു സാദാ ആരാധകൻ മാത്രം. എന്നാൽ അയാളയക്കുന്ന മോശം മെസ്സേജുകൾ പവിത്ര സ്ഥിരം ശ്രദ്ധിച്ചിരുന്നു..
ഇക്കഴിഞ്ഞ 2024 ജനുവരി 24 ന് പവിത്ര പോസ്റ്റചെയ്ത ദർശനുമൊത്തുള്ള ഒരു റീൽ ആണ് രേണുകാസ്വാമിയുടെ സർവ്വ നിയന്ത്രണങ്ങളും തകർത്തത്.. ഇരുവരും ചേർന്ന വിവിധ പോസിലുള്ള പല ചിത്രങ്ങൾക്കൊപ്പം ” കഴിഞ്ഞുപോയ 10 വർഷങ്ങൾ .. ഇനിയും മുന്നോട്ടു പോകാനുണ്ട് ” എന്ന ശീർഷകവും മറ്റുള്ള ആരാധക രെപ്പോലെ രേണുകാസ്വാമിയെയും വല്ലാതെ ചൊടിപ്പിച്ചു.
രേണുകാസ്വാമി പവിത്രയുടെ അക്കൗണ്ടിലേക്ക് വളരെ അപമാനകാരവും രൂക്ഷവുമായ ഭാഷയിൽ ഒരു അശ്ളീ ല മെസ്സേജ് അയച്ചു. ദര്ശന്റെ ഭാര്യ വിജയലക്ഷ്മി ഭാഭിയുടെ സ്ഥാനം നിന്നെപ്പോലൊരുത്തിക്ക് ഏറ്റെ ടുക്കാൻ കഴിയില്ല എന്നും മെസ്സേജിൽ അയാൾ എഴുതി.
മെസ്സേജ് കണ്ട പവിത്ര പൊട്ടിത്തെറിച്ചു. ഈ വ്യക്തിയെ കണ്ടെത്തി മര്യാദപഠിപ്പിക്കണമെന്ന് അവർ ദർശനോ ടാവശ്യപ്പെട്ടു. കാമുകിയുടെ ആവശ്യം അതേപടി നടപ്പാക്കാനുള്ള പദ്ധതികളുമായി ദർശൻ മുന്നോട്ടു നീങ്ങി.
ആദ്യപടിയായി ചിത്രദുർഗയിലെ ദർശൻ ഫാൻസ് അസോസിയേഷൻ പ്രസിഡണ്ട് രാഘവേന്ദ്ര, രേണുകാ സ്വാമിയുമായി ബന്ധപ്പെടുകയും സൂപ്പർ സ്റ്റാർ ദർശൻ രേണുകാസ്വാമിയെ നേരിൽക്കാണാൻ താൽപര്യ പ്പെടുന്നു എന്നറിയിക്കുകയും ചെയ്തു.
രേണുകാസ്വാമിക്ക് അത് വിശ്വസിക്കാനായില്ല. അയാൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി.ദർശൻ തൻ്റെ മികച്ച ആരാധകൻ എന്ന നിലയിലാണ് അയാളെ നേരിട്ടുകാ ണാൻ ആഗ്രഹിക്കുന്നതെന്ന് രാഘവേന്ദ്ര അറിയിച്ചപ്പോ ൾ ഉടനടി ഭാര്യയോട് യാത്രപറഞ്ഞ് ഒരു ക്യാബിൽ ഇക്കഴിഞ്ഞ ജൂൺ 8 ന് ബാംഗ്ലൂരിന് രാഘവേന്ദ്രക്കൊപ്പം അയാൾ യാത്രതിരിച്ചു.
വഴിയിൽ ദർശന്റെ ചില ഗുണ്ടകൾ കാറിൽക്കയറി. രണ്ടു നാളുകളായി ദര്ശന്റെ ആളുകൾ രേണുകാസ്വാ മിയെ നിരീക്ഷിച്ചുവരുകയായിരുന്നു. മരണത്തിലേ ക്കാണ് പോകുന്നതെന്ന യാഥാർഥ്യമറിയാതെ ആ സാധു, താൻ ദൈവത്തേക്കാളുപരി ആരാധിക്കുന്ന തൻ്റെ പ്രിയപ്പെട്ട താരത്തെ നേരിൽക്കാണാനുള്ള മോഹവുമായാ ണ് അവർക്കൊപ്പം യാത്രചെയ്തത്.
രാത്രിയോടെ അവർ മൈസൂരിനടുത്തുള്ള പട്ടാന ഗരെയിലെ ആളൊഴിഞ്ഞ ഒരു ഷെഡിൽ എത്തി ച്ചേർന്നു. അവിടെവച്ച് ദർശന്റെ ഗുണ്ടകൾ രേണുകാ സ്വാമിയേ ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി. അൽപ്പനേരം കഴി ഞ്ഞപ്പോൾ സാക്ഷാൽ ദർശൻ തന്നെ നേരിട്ട് മുന്നിലെത്തി.
തലപൊട്ടി ചോരവാർന്നൊഴുകുന്ന കണ്ണുകളിലൂടെ അയാൾ തൻ്റെ ആരാധ്യനായകനെ നേരിൽക്കണ്ടു. ദർശനെ കണ്ടമാത്രയിൽ മനസ്സിൽ നിറഞ്ഞ സന്തോഷത്തോടെ രേണുകാസ്വാമി അയാളെ നോക്കി ചിരിച്ചതും ദർശന്റെ കൈ ഊക്കോടെ അയാളുടെ കരണത്തുപതിഞ്ഞതും ഒപ്പമായിരുന്നു. ഞാൻ അങ്ങയെ നേരിട്ടുകാണാൻ വന്നതാണെന്നും എന്തിനാണ് തന്നെ മർദ്ദിക്കുന്നതെന്നും അയാൾ പലതവണ കൈതൊഴുതു ചോദിക്കുന്നുണ്ടായിരുന്നു.
പിന്നീട് തൻ്റെ അരയിലെ ബെൽറ്റൂരി ദർശൻ രേണുകാ സ്വാമിയെ ബോധം നശിക്കും വരെ പൊതിരെ തല്ലി.. ബെൽറ്റ് കൊണ്ട് മർദ്ദിച്ചിട്ടും കലിയടങ്ങാതെ ആജാന ബാഹുവായ ദർശൻ സ്ഥൂലഗാത്രനായ രേണുകാസ്വാ മിയെ തൂക്കിയെടുത്ത് ഒരു തവണ ഭിത്തിയിലേക്കും മറ്റൊരുതവണ അവിടെയുണ്ടായിരുന്ന ടിപ്പർ ലോറിയി ലേക്കും എറിയുകയും ചെയ്തു. മടങ്ങാൻ നേരം അവനെ ഇഞ്ചിഞ്ചായി മാത്രമേ കൊല്ലാവൂ എന്ന നിർദ്ദേശം നൽകാനും അയാൾ മറന്നില്ല. മർദ്ദനം നേരിട്ടുകാണാൻ പവിത്ര ഗൗഡയും അല്പനേരത്തേക്ക് അവിടെയെ ത്തിയിരുന്നു.
ജൂൺ 9 വെളുപ്പിന് മൂന്നു മണിക്കും അഞ്ചു മണിക്കുമിട യിലാണ് രേണുകാസ്വാമി കൊല്ലപ്പെടുന്നത്. അതിനിടെ അയാൾ ക്രൂരമായ യാതനകളാണ് ഏറ്റുവാങ്ങിയത്. വാളുകൊണ്ട് മൂക്ക് വിച്ഛേദിക്കുകയും നാവ് അറുത്തു മാറ്റുകയും ചെയ്തിരുന്നു. ഇരുമ്പുദണ്ഡു കൊണ്ട് താടി അടിച്ചിളക്കി. തല ഭിത്തിയിൽ ചേർത്ത് പലത വണ ഇടിച്ചു. കൈകാലുകൾ അടിച്ചുതകർത്തു. മർദ്ദനത്താൽ വാരിയെല്ലുകൾ പലതും ഒടിഞ്ഞുപോയി. ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് ലിംഗം , മലദ്വാരമുൾപ്പെടെ ശരീരത്തിന്റെ പലഭാഗത്തും വച്ച് പൊള്ളിച്ചു.
ഇത്രയൊക്കെ മർദ്ദനമേറ്റിട്ടും അയാൾ മരിക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് ദർശന്റെ നിർദ്ദേശപ്രകാരം ഇലക്ട്രിക് ഷോക്ക് നൽകിയത്. അതോടെ അയാൾ പിടഞ്ഞുവീ ണുമരിച്ചു..
ഒരു പോലീസ് സബ് ഇൻസ്പെക്ടറുടെ രഹസ്യ നിർദ്ദേശ പ്രകാരം ദർശന്റെ അനുയായികൾ രേണുകാസ്വാ മിയുടെ മൃതദേഹം കാമാക്ഷിപാല്യയിലെ ഒരു അഴു ക്കുചാലിൽ കൊണ്ടുപോയി തള്ളി. മഴസമയമായതി നാൽ മൃതദേഹം ഒഴുകി വളരെ ദൂരേക്ക് പോകുമെന്നാ യിരുന്നു നിഗമനം. 30 ലക്ഷം രൂപയായിരുന്നു ഇതി നുള്ള മുഴുവൻ ക്വോട്ടേഷൻ. അതിൽ 5 ലക്ഷം രൂപ ദർശൻ അഡ്വാൻസായി നൽകിയിരുന്നു.
അവർ കരുതിയതുപോലെ അന്ന് മഴ പെയ്തില്ല. ജൂൺ 9 നു രാവിലെ അഴുക്കുചാലിനരികെ കിടന്ന മൃതദേഹം നായ്ക്കൾ കടിച്ചുവലിക്കുന്നതുകണ്ട നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്..
ആദ്യം പോലീസ് ഇതൊരു ആത്മഹത്യ എന്ന നിലയി ലാണ് അന്വേഷണം ആരംഭിച്ചത്.എന്നാൽ മൃതദേഹം പോസ്റ്റ് മാർട്ടം ചെയ്ത ഡോക്ടർമാരുടെ വെളിപ്പെടുത്തൽ വിഷയം ഗൗരവമുള്ളതാക്കി. ഒരു സാധാരണ മരണ മായി റിപ്പോർട്ടെഴുതിയാൽ ഒരു കോടി രൂപ നൽകാമെന്ന ഒരു നേതാവിൻ്റെ ഓഫർ അവർ പരസ്യ മാക്കി. മാത്രവുമല്ല മൃതദേഹത്തിൽ കണ്ട ക്രൂര മർദ്ദനത്തിന്റെയും പൊള്ളലുകളുടെയും പാടുകൾ ഇതൊരു കൊല പാതകമാണെന്ന നിഗമനത്തിൽ പോലീസും എത്തിച്ചേർന്നു. മൃതദേഹത്തിൽ 8 സ്ഥലങ്ങളിൽ പൊള്ളലേറ്റ പാടുകളും 39 മുറിവുകളും ഉണ്ടായിരുന്നു.
സംഗതി കൈവിടുന്നു എന്ന് മനസ്സിലാക്കിയ ദർശൻ തൻ്റെ അനുയായികളായ രാഘവേന്ദ്ര,കേശവ മൂർത്തി, കാർത്തിക് എന്നീ മൂന്നുപേരെ അന്നപൂർണ്ണേശ്വരി നഗർ പോലീസ് സ്റ്റേഷനിലേക്കയച്ച് പണമിടപാടുമായുള്ള തർക്കം മൂലം തങ്ങളാണ് രേണുകാസ്വാമിയെ കൊലപ്പെടുത്തിയതെന്നും പോലീസിൽ കീഴടങ്ങാൻ വന്നതാണെന്നും അറിയിക്കുന്നു.
മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത പോലീസ് അവരു ടെ മൊബൈൽ നമ്പറുകൾ വിശദമായി പരിശോധി ച്ചതിൽ പല ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവന്നു. പണമിടപാടുമായുള്ള ഒരു തെളിവുകളും ലഭിക്കുക യുണ്ടായില്ല. രാഘവേന്ദ്രയുടെ ഫോണിൽ ദർശൻ പലതവണ ബന്ധപ്പെട്ടതും ദർശനുൾപ്പെടെയുള്ള പലരും പട്ടാനഗരേ ടവർ ലൊക്കേഷൻ പരിധിയിൽ ഒത്തുകൂടിയതും അവരുടെയെല്ലാം കോൾ ഡീറ്റയിലുകളും ശേഖരിച്ചുള്ള ചോദ്യം ചെയ്യലിൽ സത്യമെല്ലാം ഒന്നൊന്നായി പുറത്തുവന്നു.
ദർശനെ രക്ഷിക്കാൻ ഒരു മന്ത്രിയും ഒരു പ്രതിപക്ഷ നേതാവും നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടത് മാദ്ധ്യമങ്ങൾ ഈ കൊലപാതകത്തിൻ്റെ ചുരുളുകൾ ഒന്നൊന്നായി പുറത്തുകൊണ്ടുവന്നതുമൂലമാണ്.
ദർശനുൾപ്പെടെ 14 പേരാണ് പ്രതികൾ. ഒന്നാം പ്രതി കാമുകി പവിത്ര ഗൗഡയാണ്, കൊലപാതക പ്രേരണാ കുറ്റം, കൊല നടപ്പാക്കാൻ നേതൃത്വം നൽകിയ ദർശൻ രണ്ടാം പ്രതിയാണ്. ചിത്രദുർഗയിൽ നിന്നും രേണു കാസ്വാമിയെ തട്ടിക്കൊണ്ടുവരാൻ കൂട്ടുനിന്ന വേറെ യും ആളുകൾ ഈ സംഘത്തിലുണ്ടാകാമെന്ന കണക്കുകൂട്ടലിൽ പോലീസ് അന്വേഷണം ആ വഴിക്കും നടക്കുന്നുണ്ട്.
ചന്ദനമരവ്യവസായിയും ധനാഢ്യനുമായ സൂപ്പർ സ്റ്റാർ ദർശനും ഗ്ലാമർ താരമായി അഭ്രപാളികളിൽ തിള ങ്ങിനിന്ന പവിത്ര ഗൗഡയും ഇപ്പോൾ ജയിലറയിലെ കുടുസ്സുമുറിയിൽ ചെയ്തുകൂട്ടിയ കൊടും പാപം ഓർത്ത് സ്വയം വിലപിക്കുകയാണ്. ഇരുവരുടെയും ആരാധക രുൾപ്പെടെയുള്ള ജനം ഇന്ന് അവരെ വെറുത്തു കഴി ഞ്ഞു. ഒരു സാധുവിനെ ഇത്ര നിഷ്ടൂരമായി കൊലപ്പെടു ത്തിയതിലെ അമർഷം അവർ പരസ്യമായി പ്രടിപ്പിക്കാൻ മടിക്കുന്നില്ല.
ഇപ്പോൾ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ HD കുമാരസ്വാമി ലോകസഭയിലേക്ക് തെരഞ്ഞെടുക്ക പ്പെട്ടതിനാൽ അദ്ദേഹം ഒഴിഞ്ഞ ചെന്നപ്പട്ടണ നിയമ സഭാസീറ്റിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി ദർശനെ മത്സരിപ്പിക്കാനുള്ള ഒരുക്കങ്ങൾ അണിയറയിൽ നടന്നുവരവേയാണ് കൊലപാതകക്കേസിൽ അദ്ദേഹം അകപ്പെട്ടത്.ഇത് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ നിന്നും കിട്ടിയ വിവരങ്ങളാ