Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home History

അറിയും തോറും അത്ഭുതം; കലാചാതുര്യത്തിന്റെ കേദാരമായ ഹൊയ്സാല ക്ഷേത്രങ്ങൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 27, 2024, 07:55 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അനുപമമായ കലാചാതുര്യത്തിന്റെ കേദാരമാണ് ഹൊയ്സാല ക്ഷേത്രങ്ങൾ . അംഗോപാംഗം കവിത വിരിയുന്ന വിസ്മയം…എത്ര കണ്ടാലും, എത്ര ആസ്വദിച്ചാലും മതിവരാത്ത, അറിയും തോറും അത്ഭുതം തരുന്ന അംഗോപാംഗ സൗകുമാര്യം. നൂറുവർഷമെടുത്തു നിർമിച്ചതാണു ബേലൂരിലെ ക്ഷേത്രങ്ങൾ. അതുകൊണ്ടുതന്നെ ലോകത്തിലെ അദ്ഭുതസൃഷ്ടിയായി ഈ കൽസ്മാരകങ്ങൾ നിലകൊള്ളുന്നു. കർണാടകയിലെ ബേലൂരിലും ഹാലേബിഡുവിലുമാണ് കൽ ക്ഷേത്രങ്ങൾ. ഹൊയ്സാല രാജവംശത്തിന്റെ ശേഷിപ്പുകളാണിവ. കല്ലില്‍ ഉളികൊണ്ടു തീര്‍ത്ത കവിതകള്‍ക്കു താഴെ അവര്‍ സ്വന്തം പേരുകള്‍ കോറിയിട്ടു. നിരവധി ക്ഷേത്രങ്ങള്‍. അമൃതപുര, സോമനാഥപുര, അരലഗുപ്പെ, ബസരാലു, അര്‍സികരെ, ബേലൂര്‍, ബെലവാടി, ദൊഡ്ഡഗഡ്ഡാവാലി, ഹലെബീഡു, ഹാരനഹള്ളി, ഹൊസഹോലലു, ജവഗല്ലു, കൊറവാങ്കള, മൊസാലെ, നുഗ്ഗെഹള്ളി. മിക്കവയും വൈഷ്ണവ ക്ഷേത്രങ്ങള്‍.

അതിൽ ബേലൂരിലെയും ഹാലെബിഡുവിലെയും ക്ഷേത്രങ്ങളാണു പ്രസിദ്ധമായത്. ഹൊയ്സാല രാജ്യത്തിന്റെ ആദ്യ തലസ്ഥാനമായ വേലാപുരിയാണ് ബേലൂർ ആയത്. അവിടെയാണ് ചെന്നകേശവ ക്ഷേത്രം . ചോളസാമ്രാജ്യത്തിനുമേൽ നേടിയ വിജയാഘോഷത്തിന്റെ ഭാഗമായാണ് രാജാവായ വിഷ്ണുവർധൻ ക്ഷേത്രസമുച്ചയം നിർമിക്കുന്നത്. സുന്ദരനായ കേശവൻ എന്നർഥമാണ് പേരിനുള്ളത്. വിഷ്ണുവാണ് പ്രതിഷ്ഠ. വലിയ ഗോപുരം കഴിഞ്ഞാൽ കല്ലുപാകിയ തറ. കല്ലുകൊണ്ടുതന്നെ ചുറ്റുമതിൽ. മുന്നിൽ ഒരു കൽത്താമരപോലെ ക്ഷേത്രം. കയറിച്ചെല്ലുമ്പോൾ രതീദേവിയും മൻമഥനും വേർപിരിഞ്ഞുനിൽക്കുന്ന ശിൽപം കാണാം. ആഗ്രഹങ്ങളെ പുറത്തുവച്ചിട്ടു വന്നാൽ മതിയെന്നാണത്രേ അതിനർഥം.

ഹൊയ്‌സാല രാജ്യത്തിന്റെ ഒരു കേന്ദ്രമായിരുന്നു ചെന്നകേശവ ക്ഷേത്രം, വിഷ്ണുവർദ്ധന രാജാവിന്റെ സൈനിക നേട്ടങ്ങളുമായി ഇതിന് അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. രാജാവ് പടിഞ്ഞാറൻ ചാലൂക്യരുമായി യുദ്ധം ചെയ്യുകയും ചോളരെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീടാണ് ഏറ്റവും മികച്ച വാസ്തുശില്പികളെയും കലാകാരന്മാരെയും കൊണ്ട് വന്ന് ഈ ക്ഷേത്രം നിർമ്മിച്ചത്. മൂന്നു തലമുറകളിലായി പണിത ഈ ക്ഷേത്രം പൂർത്തിയാക്കാൻ ഏകദേശം 103 വർഷങ്ങളെടുത്തു. യുദ്ധത്തിൽനിരവധി തവണ ഈ ക്ഷേത്രത്തിനു നാശമുണ്ടാകുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തെങ്കിലും ആവർത്തിച്ച് പുനർനിർമ്മിക്കപ്പെട്ടു. ഹസ്സൻ പട്ടണത്തിൽ നിന്ന് 35 കിലോമീറ്ററും ബംഗലുരുവിൽ നിന്ന് 200 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.

ഗർഭഗൃഹവും നവരംഗമണ്ഡപവുമാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ. നാൽപ്പത്തിരണ്ടു സുന്ദരികളുടെ ശിൽപ്പങ്ങളാണ് മേൽക്കൂരയ്ക്കു തൊട്ടുകീഴിൽ. കണ്ണാടി നോക്കുന്നവർ, വേട്ടയാടുന്നവർ തുടങ്ങി വീണമീട്ടുന്നവർ വരെ അതിലുണ്ട്. കാപ്പിരികളുടെപോലെ മുടിയുള്ളവരും ഏറെ. ചെന്നകേശവ ക്ഷേത്രത്തിന്റെ ഇടതുവശത്തായി രംഗനായകി ക്ഷേത്രം കാണാം.താൻ യുദ്ധത്തിൽ മരിച്ചു പോയാൽ വിവാഹം കഴിക്കുന്ന സ്ത്രീ വിധവയായി കഴിയേണ്ടി വരുമെന്ന കാരണത്താൽ വിവാഹമേ വേണ്ടെന്നു വെച്ച വിഷ്ണു വർദ്ധനെ അദ്ദേഹത്തിന്റെ അമ്മ അതീവ സുന്ദരിയും നർത്തകിയുമായ ശന്തളാദേവിയെ കണ്ടു ഇഷ്ടപ്പെട്ട് , മകന് അനുരൂപയായ വധു ഇവൾ തന്നെയെന്നു നിശ്ചയിച്ചു. അവർക്ക് കൊട്ടാരത്തിൽ നൃത്തം ചെയ്യാനുള്ള അവസരവും കൊടുത്തു. നൃത്തം കണ്ടു മോഹിച്ച വിഷ്ണു വർദ്ധൻ അവരെ വിവാഹം ചെയ്യുകയും ചെയ്തു എന്നാണു വാമൊഴി. ശന്തളാദേവിയാണ് ചെന്നകേശവ ക്ഷേത്രത്തിനു സമീപം കപ്പേ ചെന്നിഗരായ ക്ഷേത്രം സൗമ്യനായകി, രംഗനായകി, ശ്രീദേവി, ഭൂദേവി എന്നീ ക്ഷേത്രങ്ങൾ പണിയിച്ചത്‌.

ReadAlso:

ചില്ലുപാത്രം പോലെ ഉടഞ്ഞുപോകുന്നതല്ല വിപ്ലവം; ഗാന്ധിജിയും അയ്യൻകാളിയും തമ്മിലുള്ള കൂടിക്കാഴ്ചയും ‘പുലയരാജാവ്’ എന്ന വിളിക്കു പിന്നിലെ യഥാർത്ഥ രാഷ്ട്രീയവും

കൈപ്പടയിൽ എഴുതിയ ഭരണഘടന മുതൽ ബീറ്റിംഗ് റിട്രീറ്റ് വരെ: സ്വാതന്ത്ര്യദിനത്തോടൊപ്പം തന്നെ ആദരവോടെ കാണേണ്ട ദിവസം; ഒരു അവധി ദിനത്തിനപ്പുറം റിപ്പബ്ലിക് ദിനത്തിന്റെ ചരിത്രവും സവിശേഷതകളും

8000 മൺപട്ടാളക്കാർ, മാരകമായ മെർക്കുറി നദികൾ; ശാസ്ത്രത്തിന് മുന്നിൽ വെല്ലുവിളിയായി ചൈനയിലെ ഭൂഗർഭ വിസ്മയം; ആധുനിക ശാസ്ത്രം പോലും ഭയക്കുന്ന ക്വിൻ ഷി ഹുവാങ്ങിന്റെ ശവകുടീരം

400 വർഷത്തെ ഏകാന്തവാസം; സയൻസിന് ഉത്തരമില്ല: ബഹ്‌റൈനിലെ ‘ജീവൻ്റെ മര’ത്തിൻ്റെ അതിജീവന രഹസ്യം

തിരഞ്ഞെടുപ്പും മസാല കൂട്ടും; ഉമ്മൻ‌ചാണ്ടിയെ വേട്ടയാടിയ സോളാർ വിവാദം

ക്ഷേത്ര സമുച്ചയത്തിലെ ആകർഷണങ്ങളിൽ രണ്ട് അലങ്കരിച്ച തൂണുകൾ ഉൾപ്പെടുന്നു, ഒന്ന് ഗരുഡന്റെയും, ഒന്ന് വിളക്കിന്റെയും രൂപമാണ് അതിൽ . ആദ്യത്തേത് വിജയനഗർ കാലഘട്ടത്തിൽ നിർമ്മിച്ചതാണ്, രണ്ടാമത്തേത് ഹൊയ്‌സാല കാലഘട്ടത്തിലാണ്. ശ്രീകോവിലിനുള്ളിൽ അഞ്ചുതൂണുകൾ. രാജപത്നിയായ ശന്തളാദേവിയുടെ രൂപം ഒന്നിൽ കൊത്തിവച്ചിട്ടുണ്ട്. ലക്ഷണമൊത്ത സുന്ദരികളെയാണ് ഈ തൂണുകളിൽ കാണുക. കണ്ണുകൾ മീൻപോലെ, വദനം ചന്ദ്രബിംബം, അരക്കെട്ട് സിംഹത്തെപ്പോലെ, താമരയിതൾ കാൽപാദം, പാദത്തിലെ നീളം കൂടിയ രണ്ടാംവിരൽ ഇങ്ങനെയാണത്രേ ആ ലക്ഷണങ്ങൾ. ആ ശിൽപ്പങ്ങൾ കണ്ടാൽ ഈ ലക്ഷണങ്ങളൊക്കെ ഒക്കുമെന്നു തോന്നും. പന്ത്രണ്ടാം നൂറ്റാണ്ടിലെ നൃത്ത ജീവിതരീതികളും, നർത്തകികളും സംഗീതജ്ഞരും, രാമായണം, മഹാഭാരതം, പുരാണങ്ങളിലുള്ള ഹിന്ദു രചനകൾ തുടങ്ങിയവയെക്കുറിച്ചുമുള്ള ചിത്രങ്ങൾ ക്ഷേത്ര കലാസൃഷ്ടികൾ ആയി ചിത്രീകരിച്ചിട്ടുണ്ട്. ശൈവിസം, ശക്തിസം, ജൈനമതത്തിൽ നിന്നുള്ള ജിനയുടെ പ്രതിമകളും, ബുദ്ധമതത്തിൽനിന്നും ബുദ്ധനും എന്നിവയിലെ നിരവധി തീമുകളും ഈ വൈഷ്ണവ ക്ഷേത്രത്തിൽ ഉൾപ്പെടുന്നു. അടിത്തറയിൽ 640 ആനകളുണ്ട്. നക്ഷത്ര ആകൃതിയിലാണ് അടിത്തറ. ക്ഷേത്രാങ്കണത്തിലെ ഒറ്റക്കൽത്തൂണാണ് അടുത്ത വിസ്മയം. താഴെ മൂന്നുഭാഗങ്ങൾ മാത്രമേ മുട്ടിയിട്ടുള്ളൂ. ഒരു തൂവാല അതിനടിയിലൂടെ വലിച്ചെടുക്കാം.

Tags: hoysala templeshoysala

Latest News

ക്രിക്കറ്റ് പ്രേമികൾക്ക് സുവർണാവസരം; നാടിളക്കാൻ കെസിഎൽ ഫാൻ ലീഗുമായി കെ.സി.എ: ആദ്യ മത്സരം ജൂലൈ നാലിന് തിരുവനന്തപുരത്ത്: ടീമുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

രാജിവെച്ചവര്‍ അമ്മയുടെ ഓഫീസില്‍ വന്നതെന്തിന് ?: കുക്കു പരമോശ്വരന്റെയും നീനാകുറുപ്പിന്റെയും ഉദ്ദേശമെന്ത് ?; ഇവരെത്തിയത് അഡ്‌ഹോക്ക് കമ്മിറ്റി അറിഞ്ഞോ ?

ISRO ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടറായി എന്‍. ജയന്‍ നിയമിതനായി

ആറ്റുകാലില്‍ യുവതിയുടെ ആത്മഹത്യ: വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

കുട്ടികളിലെ സ്‌കോളിയോസിസിന് ‘ആക്ടീവ് അപെക്സ് കൺട്രോൾ’ ശസ്ത്രക്രിയ സംസ്ഥാനത്താദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies