കൊറിയക്കാരുടെ ചർമ്മ സംരക്ഷണത്തിലെ പ്രധാന ചേരുവകളിലൊന്നാണ് അരിയും അരിപ്പൊടിയും. അരി കഴുകിയ വെള്ളം, അരിപ്പൊടി, അരി എന്നിവയൊക്കെ ചർമ്മ സംരക്ഷണത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതുപോലെ കഞ്ഞി വെള്ളവും ചർമ്മത്തിനും മുടിക്കുമൊക്കെ വളരെ നല്ലതാണ്. ചർമ്മത്തിന്റെ പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ വളരെ നല്ലതാണ് അരി. ചർമ്മത്തിലെ കൊളാജൻ ഉത്പ്പാദനം കൂട്ടാനും ചർമ്മം നല്ല തുടിപ്പോടെയും ഭംഗിയോടെയും വയ്ക്കാനും അരി വളരെയധികം സഹായിക്കും. വരണ്ട ചർമ്മത്തെ നേരെയാക്കാനും അരി സഹായിക്കും.എങ്ങനെയാണ് ഇത്രയും തിളക്കം ചർമ്മത്തിന് ലഭിക്കുന്നതെന്നാണ് പലരും ആലോചിക്കുന്നത്. മാത്രമല്ല ചർമ്മം നല്ല ക്ലിയറായി ഇരിക്കുന്നതും പലരെയും ആശ്ചര്യപ്പെടുത്താറുണ്ട്. ചർമ്മത്തിന് നന്നായി മോയ്ചറൈസ് ചെയ്യാനും നല്ല ജലാംശം നിലനിർത്താനും തേൻ ഏറെ സഹായിക്കും. ചർമ്മത്തിൻ്റെ കാര്യത്തിൽ എപ്പോഴും നല്ല രീതിയിലുള്ള സംരക്ഷണം ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. ചർമ്മത്തിന് തിളക്കം കൂട്ടാൻ സഹായിക്കുന്ന ഏറ്റവും മികച്ചൊരു ചേരുവയാണ് തേൻ. ഇതിൻ്റെ ആൻ്റി ബാക്ടീരിയിൽ, ആൻ്റി ഫംഗൽ ഗുണങ്ങൾ ചർമ്മത്തിന് വളരെ നല്ലതാണ്. ചർമ്മവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും മാറ്റാൻ ഏറെ നല്ലതാണ് തേൻ. സുഷിരങ്ങളെ വ്യത്തിയാക്കി ചർമ്മത്തിലെ പല പ്രശ്നങ്ങളെയും ഇല്ലാതാക്കാൻ തേൻ സഹായിക്കും. ഇനി ഗ്ലാസ് സ്കിൻ പാക്ക് ഉണ്ടാക്കിയാലോ..ഒരു ടേബിൾ സ്പൂൺ അരി കുറച്ച് വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. ഇനി ഒരു മണിക്കൂറിന് ശേഷം ഈ അരിയും വെള്ളവും വേർതിരിച്ച് എടുക്കുക. ഇനി അരി നന്നായി അരച്ച് എടുക്കുക. ഇതിലേക്ക് 1 ടേബിൾ സ്പൂൺ തേൻ, കറ്റാർവാഴ ജെൽ, അൽപ്പം തണുത്ത പാൽ എന്നിവ ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഇനി ഈ മാസ്ക് മുഖത്തും കഴുത്തിലുമിടാം. 20 മിനിറ്റിന് ശേഷം കഴുകി വ്യത്തിയാക്കി എടുക്കാം. ഇനി നേരത്തെ മാറ്റി വച്ച അരി കുതിർത്ത വെള്ളത്തിലേക്ക് അൽപ്പം റോസ് വാട്ടറും ചേർത്ത് യോജിപ്പിക്കുക. ഇത് ഒരു കോട്ടൺ ഉപയോഗിച്ച് മുഖത്തിടാവുന്നതാണ്. ഇത്രേ ഉള്ളു കാര്യം സിമ്പിൾ ആണ് ബട്ട് പവർ ഫുള്ളും..