ബ്രയിൻട്രീ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിനോ അഗസ്റ്റിനാണ് രചനയും സംവിധാനവും. ടൈറ്റിൽ ലോഞ്ച് സിനിമാ താരങ്ങളായ പ്രിഥ്വിരാജ്, ടൊവിനോ തോമസ്, കീർത്തി സുരേഷ്, ആന്റണി വർഗീസ് ( പെപ്പേ) എന്നിവർ നിർവഹിച്ചു. അനു മോഹൻ, വിനയ് ഫോർട്ട്, അതിഥി രവി, മിയ, ചന്തുനാഥ് തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രം നിർമ്മിക്കുന്നത് പ്രജയ് കമ്മത്ത് , എൽദോ തോമസ് ,സിബി അരഞ്ഞാണി എന്നിവർ ചേർന്നാണ്.
ഇന്ത്യയിലെ ഒരു നിയമപാലകന്‍ മറ്റൊരു രാജ്യത്തെ വ്യവസ്ഥിതിയോട് കലഹിക്കുന്നതാണ് ബിഗ് ബെന്‍ എന്ന സിനിമയുടെ പ്രമേയം. എന്നാല്‍ അതിനെ അവതരിപ്പിച്ചിരിക്കുന്ന ശൈലിയാണ് എടുത്തുപറയേണ്ടത്. പൊതുവേ മലയാളികള്‍ ഒരുപാടുണ്ടായിട്ടും ഏറെയൊന്നും സിനിമകള്‍ UK ബേസ് ചെയ്ത് വന്നിട്ടില്ല. ബിഗ് ബെന്നിലേക്ക് വരുമ്പോള്‍, നടന്ന സംഭവങ്ങളെ അധികരിച്ച് ചെയ്ത സിനിമ ആയതിനാല്‍ തന്നെ തിരക്കഥ കെട്ടുറപ്പുള്ളതാണ്. സിനിമയുടെ വിഷ്വല്‍ ക്വാളിറ്റി ട്രെയ്ലറില്‍ നിന്ന് തന്നെ വ്യക്തവുമാണ്.
ഒരു നവാഗത സംവിധായകന്‍ പത്ത് വര്‍ഷത്തോളം എടുത്ത് ചെയ്ത സിനിമയാണ് ബിഗ് ബെന്‍. അതിന്‍റെ ക്വാളിറ്റി സിനിമക്കുണ്ട്. ത്രില്ലിങ്ങായ ഒരു കഥാപരിസരം വിഷ്വലി മനോഹരമായി അവതരിപ്പിക്കുന്നുണ്ട് സിനിമ. സംഗീതം എടുത്തുപറയാനൊന്നുമില്ലെങ്കിലും മോശമായി തോന്നിയില്ല. വലിയ സ്റ്റാര്‍ കാസ്റ്റ് ഇല്ലാത്തതിനാല്‍ തന്നെ സംഘട്ടനങ്ങള്‍ അടക്കമുള്ള കാര്യങ്ങളൊക്കെ റിയലിസ്റ്റിക് ആണ്. തീയറ്ററില്‍ നിന്ന് കണ്ടാല്‍ നഷ്ടം തോന്നാത്തൊരു ചെറിയ സിനിമയാണ് ബിഗ് ബെന്‍.