മുടി ദിവസവും കഴുകണോ വേണ്ടയോ, എതാണ് മുടിയുടെ ആരോഗ്യത്തിന് നല്ലതെന്ന സംശയം പലര്‍ക്കുമുണ്ടാകും. വാസ്തവത്തില്‍ മുടി ദിവസവും കഴുകേണ്ടതില്ല. അത് പോലെ മുടി വല്ലാതെ അമര്‍ത്തി തോര്‍ത്തരുത്. നനഞ്ഞ മുടി ചീകരുത്. മുടിത്തുമ്പ് വെട്ടുന്നത് മുടിയുടെ ആരോഗ്യം സംരക്ഷിയ്ക്കാന്‍ നല്ലതാണ്. ഇതുപോലെ സില്‍ക് തലയിണക്കവറുകള്‍ ഉപയോഗിയ്ക്കാം. ഇത് മുടി നഷ്ടപ്പെടുന്നത് കുറയ്ക്കും. മുടി വല്ലാതെ ഇറുക്കിക്കെട്ടരുത്. മുടിയ്ക്കും ഓക്സിജന്‍ വേണം. സ്ട്രെസ് പോലുള്ളവ ഒഴിവാക്കുക. കുളിയ്ക്കുമ്പോഴും ഇതിന് ശേഷവും വേണ്ട രീതിയില്‍ മുടിയെ പരിപാലിച്ചില്ലെങ്കില്‍ മുടി കൊഴിയാന്‍ സാധ്യതയേറെയാണ്. ഇതിനാല്‍ രണ്ടു ദിവസം കൂടുമ്പോഴോ മറ്റോ മുടി കഴുകിയാല്‍ മതി. എന്നാല്‍ വല്ലാതെ ചൂടും വിയര്‍പ്പും ചെളിയുമെല്ലാം തലയില്‍ പറ്റുന്ന സാഹചര്യമെങ്കില്‍ ദിവസവും തല കഴുകാം.ബയോട്ടിന്‍, വൈറ്റമിനുകള്‍, പ്രോട്ടീന്‍, അയേണ്‍ എല്ലാം മുടിയ്ക്ക് അത്യാവശ്യമാണ്. ഇവയുടെ കുറവ് ശരീരത്തിനൊപ്പം മുടിയ്ക്കും ചര്‍മത്തിനും പ്രശ്നമുണ്ടാക്കും. പോഷകസമ്പുഷ്ടമായ, ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിയ്ക്കാം. നെല്ലിക്ക, നട്സ്, മുട്ട, ഇലക്കറികള്‍, പച്ചക്കറികള്‍, മീന്‍, ഇറച്ചി, എല്ലാം മുടിയ്ക്ക് നല്ലതാണ്.
ആരോഗ്യകരമായ നാച്വറല്‍ ഹെയര്‍ മാസ്കുകള്‍ ഇടയ്ക്ക് ഉപയോഗിയ്ക്കാം. മുടിയുടെ തരം നോക്കി ഉപയോഗിയ്ക്കുക. ഉദാഹരണത്തിന് വല്ലാതെ വരണ്ട മുടിയുള്ളവര്‍ ഹെന്ന പോലുള്ളവ ഉപയോഗിയ്ക്കുമ്പോള്‍ മുടിയ്ക്ക് എണ്ണമയം നല്കുന്ന കൂട്ടുകള്‍ കൂടി ചേര്‍ക്കണം.