എത്രയൊക്കെ കാലം മാറി എന്ന് പറഞ്ഞാലും നമ്മുക്ക് ചുറ്റും സത്യഭാമമാർ നിറയെ ഉണ്ടല്ലേ.. നീ കറുത്തു, തടിച്ചു മെലിഞ്ഞു എന്നിങ്ങനെ കേൾക്കാത്ത ആരും തന്നെ ഉണ്ടാകില്ല.. ഇത് കേട്ട് പല ക്രീമുകളും വാരി തേയ്ക്കും, ഇവ ശരീരത്തിന് തികച്ചും ദോഷകരമായ ഫലങ്ങള്‍ നല്കുന്നവയാണ്. ഇവ പ്രയോഗിച്ച് വൃക്കസംബന്ധമായ രോഗങ്ങള്‍ വന്നവരെക്കുറിച്ച് വരെ നാം കേട്ടു കാണും.
എന്നാൽ ഇനി ഒരു വഴി ഉണ്ട് ചര്‍മത്തിന് നിറവും ചെറുപ്പവുമെല്ലാം നല്കാന് സഹായിക്കുന്ന, ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതെ സംരക്ഷിയ്ക്കുന്ന പ്രത്യേക പാനീയമാണിത്. യാതൊരു പാര്‍ശ്വഫലവും ചര്‍മത്തിന് വരുത്താത്ത ഒന്ന്. പ്രകൃതിദത്ത ഗ്ലൂട്ടാത്തിയോണ്‍ ഡ്രിങ്ക് എന്ന് പറയാം.ഈ ഗ്ലൂട്ടത്തിയോണ്‍ പാനീയമുണ്ടാക്കാന് നെല്ലിക്ക അരയ്ക്കുക. നെല്ലിക്ക ആരോഗ്യ, സൗന്ദര്യ, മുടി സംരക്ഷണത്തിന് ഒരുപോലെ സഹായിക്കുന്ന ഒന്നാണ്. വൈറ്റമിന്‍ സി സമ്പുഷ്ടമാണ് ഇത്. അതല്ലെങ്കില്‍ ഇതിന്റെ നീരെടുക്കുക. ഒന്നോ രണ്ടോ നെല്ലിക്കയുടെ നീര് മതിയാകും. ഇത് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കുക. ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേന്‍ കൂടി ചേര്‍ത്തിളക്കി രാവിലെ വെറും വയറ്റില്‍ കുടിയ്ക്കാം. തേൻ തേനിന് ആന്റിഫംഗല്‍, ബാക്ടീരിയല്‍ ഗുണങ്ങളുമുണ്ട്. കോശങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ് തേന്‍. ചര്‍മത്തിന് ചെറുപ്പം നല്കുന്ന, മികച്ച ക്ലെന്‍സര്‍
കൂടിയാണ് ഇത്. വെറുംവയറ്റില്‍ കുടിയ്ക്കാന്‍ പറ്റാത്തവര്‍ക്ക് പ്രാതലിനൊപ്പം കുടിയ്ക്കാം. ആഴ്ചയില്‍ രണ്ടുമൂന്ന് ദിവസമെങ്കിലും ഇത് ചെയ്യാം. അടുപ്പിച്ച് ചെയ്താല്‍ ഇത് ഗുണം നല്കുന്ന ഒന്നാണ്. ചര്‍മത്തിന് നിറം മാത്രമല്ല, ചെറുപ്പവും ഇതിലൂടെ ലഭിക്കും. കണ്ണിൽ കണ്ട ക്രീമുകൾ വാങ്ങി ഇനി പണം കളയണ്ട.