പൊതുവെ പരമ്പരാഗത രീതികളോട് വളരെ അടുപ്പമുള്ള ആളാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ പ്രിയങ്ക ചോപ്രയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.കാലിലെ വെളുത്തുള്ളി പുരട്ടുന്ന വീഡിയോ കണ്ട് പലരും ആശ്ചര്യപ്പെടുകയാണ്. പണ്ട് കാലത്ത് രോഗങ്ങളെ ചികിത്സിക്കാൻ അല്ലെങ്കിൽ വേദന പോലെയുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ ആളുകൾ ചെയ്തിരുന്ന ഒരു മാർഗമാണ് കാലിൽ വെളുത്തുള്ളി പുരട്ടുന്നത്. എന്താണ് ഇത് കൊണ്ടുള്ള വ്യത്യസ്തമായ ഗുണങ്ങളെന്ന് നോക്കാം.ഇതിൻ്റെ ആൻ്റി ഇൻഫ്ലമേറ്ററി, ആൻ്റി ബാക്ടീരിയിൽ ഗുണങ്ങൾ അണുബാധകളെ ഒഴിവാക്കാൻ ഏറെ സഹായിക്കും. മാത്രമല്ല ഇതിൽ അലിസിൻ അടങ്ങിയിട്ടുള്ളതിനാൽ ഫംഗസ് അണുബാധയ്ക്ക് എതിരെ പോരാടാൻ വെളുത്തുള്ളി നല്ലതാണ്.ഇതിന് ധാരാളം ഔഷധ ഗുണങ്ങൾ ഉള്ളതിനാൽ ഇത് കാലുകളിൽ തടവുന്നത് രോഗപ്രതിരോധ ശേഷി കൂട്ടാനും സഹായിക്കും.കാലിൽ ഇത്തരത്തിൽ വെളുത്തുള്ളി മസാജ് ചെയ്യുന്നത് കാലിലെ രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കും. നല്ല രക്തയോട്ടം പലപ്പോഴും ഉറക്കം ശരിയാക്കാനും അതുപോലെ മൊത്തത്തിലുള്ള ആരോഗ്യത്തിന് മികച്ചതാണ്. കാലിൽ ഇത് പുരട്ടുമ്പോൾ ഇതിലെ അലിസിൻ ചർമ്മത്തിനുള്ളിലേക്ക് ചെല്ലുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് ചില തരം ക്യാൻസറുകൾ, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, പേശി വേദന എന്നിവ മാറ്റാൻ നല്ലതാണ്.ഇതിന ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ കാലിലെ സന്ധികളുടെ വേദന മാറ്റാൻ നല്ലതാണ്.
Content Highlight : Garlic massage has many benefits!!