Health

മഴക്കാലം ആണ് ഇവനെയാണ് ആദ്യം സൂക്ഷിക്കേണ്ടത്!! | He is the first to be kept in the rainy season!! |

മഴക്കാലം വന്നുകഴിഞ്ഞാൽ രോഗങ്ങളെയും രോഗം പരത്തുന്നവയേയും കൂടുതൽ ശ്രദ്ധിക്കണം അല്ലേ. അതിൽ ഏറ്റവും പ്രധാനിയാണ് കൊതുക്. ആള് കുഞ്ഞൻ ആണെങ്കിലും ഇവൻ പരത്താത്ത അസുഖം ഒന്നുല്ല.

 

ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലമ്പനി, മലേറിയ എന്നു വേണ്ട എല്ലാത്തരം പനികളും ഇവന്റെ കൈയിലുണ്ട്.. എന്നാലോ ഇവനെ തുരത്താൻ എന്താണ് വഴി..

കൊതുകിനെ അകറ്റാന്‍ കൊതുകുതിരി കത്തിക്കുകയോ ലിക്വിഡ് മോസ്‌കിറ്റോ വേപ്പറൈസര്‍ ഉപയോഗിക്കുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കിലും കൊതുകുകളുടെ ശല്യം കൂടുകയല്ലാതെ കുറയുകയില്ലെന്നതാണ് സത്യം. എന്നാൽ വീട്ടിലെ തന്നെ ചില മാർ​ഗങ്ങളിലൂടെ കൊതുകിനെ തുരത്താനാകും. കൊതുകിനെ തുരത്താനുള്ള ആറ് വഴികൾ എന്തൊക്കെയാണെന്നോ.വേപ്പെണ്ണ കൊതുകിനെ അകറ്റാനുള്ള മറ്റൊരു വഴിയാണ്. വേപ്പെണ്ണ കൊതുക് ശല്യമുള്ള ഇടങ്ങളില്‍ സ്‌പ്രേ ചെയ്യാം. മിക്കവാറും എല്ലാ ക്ഷുദ്രജീവികള്‍ക്കെതിരെയും പ്രയോഗിയ്ക്കാവുന്ന ഒന്നാണ് വേപ്പെണ്ണ.

ഇഞ്ചി, പുതിന, തുളസി എന്നിവ വീട്ടിനോട് ചേര്‍ത്ത് നടുന്നത് പ്രാണികളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു.കര്‍പ്പൂരവള്ളി വീട്ടില്‍ വളര്‍ത്തുന്നതും ലാവെന്‍ഡര്‍ ഓയില്‍ പോലുള്ള ഓയിലുകള്‍ ഉപയോഗിക്കുന്നത് കൊതുക് ശല്യം അകറ്റാന്‍ നല്ലതാണ്. ലാവെന്‍ഡര്‍ ഓയില്‍ കൊതുക് ശല്യമുള്ള ഇടങ്ങളില്‍ സ്‌പ്രേ ചെയ്യുന്നത് കൊതുകുകളെ അകറ്റും.കൊതുകിനെ ഓടിക്കാൻ ഏറ്റവും നല്ലതാണ് നാരങ്ങ. ചെറുനാരങ്ങ മുറിച്ച് അതിനുള്ളിൽ ​ഗ്രാമ്പ് കുത്തിവയ്ക്കുക. വാതിലുകൾ, ജനാലകൾ എന്നിവിടങ്ങളിൽ വയ്ക്കുന്നത് കൊതുക് വരാതിരിക്കാൻ നല്ലതാണ്. നാരങ്ങയുടെ നീര് കെെയ്യിൽ തേച്ചിടുന്നതും നല്ലതാണ്. കാപ്പിപ്പൊടി കൊതുകുകളെ അകറ്റാനുള്ള മറ്റൊരു വഴിയാണ്. ഇവ അല്‍പം തുറന്ന ബൗളില്‍ സൂക്ഷിയ്ക്കുന്നത് കൊതുകുകളെ അകറ്റും. കുരുമുളകുപൊടി സ്പ്രെ ചെയ്യുന്നത് കൊതുകിനെ തുരത്താൻ നല്ലതാണ്.

 

Content highlight : He is the first to be kept in the rainy season!!