മഴക്കാലത്ത് ഫംഗസും ബാക്ടീകിയുമൊക്കെ അമിത വേഗത്തിലാണ് പടർന്ന് പിടിക്കുന്നത്. ഇത് മാറ്റാൻ ഭക്ഷണശൈലിയിൽ അൽപ്പം ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്. വെള്ളത്തിൽ നിന്നുണ്ടാകുന്ന രോഗങ്ങൾ, പനി, ജലദോഷം എന്നിവയൊക്കെ മാറ്റാൻ ഭക്ഷണത്തിൽ ചിലത് ഉൾപ്പെടുത്തണം. വൈറ്റമിനുകൾ, ധാതുക്കൾ, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തുന്നതായിരിക്കണം ഡയറ്റ്.രോഗപ്രതിരോധ ശേഷി കൂട്ടാൻ ഏറെ മികച്ചതാണ് സിട്രസ് പഴങ്ങൾ. ഓറഞ്ച്, നാരങ്ങ പോലെയുള്ളവയിൽ ധാരാളം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. രാവിലെ ചെറുചൂടുള്ള നാരങ്ങാ നീര് ചേർത്ത് കുടിക്കുന്നത് ഏറെ നല്ലതാണ്.ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങൾ നൽകുന്നതാണ് ഇഞ്ചി. ഇതിലെ ആൻ്റി ഇൻഫ്ലമേറ്ററി, ആൻ്റി ഓക്സിഡൻ്റ് എന്നിവ ശരീരത്തിലെ പല അണുബാധകളും ഇല്ലാതാക്കാൻ സഹായിക്കും. ശരീരത്തിലെ വീക്കം കുറയ്ക്കാൻ നല്ലതാണ് ഇഞ്ചി. വെള്ളത്തിൽ ഇഞ്ചിയിട്ട് തിളപ്പിച്ച് കുടിക്കുന്നത് പല ഗുണങ്ങളാണ് നൽകുന്നത്.അടുത്തത് മഞ്ഞൾ ആണ് ടി, ബി കോശങ്ങളുടെയും രോഗപ്രതിരോധ കോശങ്ങളെയും ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കാൻ ഇത് സഹായിക്കുന്നു. നന്നായി ആഗിരണം ചെയ്യാൻ കുരുമുളക്, വെളിച്ചെണ്ണ, അല്ലെങ്കിൽ നെയ്യിക്കൊപ്പം ഇത് കഴിക്കാവുന്നതാണ്.അണുബാധ തടയാൻ സഹായിക്കുന്ന ആൻ്റിമൈക്രോബയൽ, ആൻറിവൈറൽ ഗുണങ്ങൾ വെളുത്തുള്ളിയിലുണ്ട്. മാത്രമല്ല ശരീരത്തിൽ അണുബാധയ്‌ക്കെതിരെ പോരാടുന്നതിന് ആവശ്യമായ വെളുത്ത രക്താണുക്കളുടെ ഉൽപാദനത്തെയും ഇത് ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. വെളുത്തുള്ളി അസംസ്കൃതമായി ഉപയോഗിക്കുന്നത് കൂടുതൽ ഫലപ്രദമാണ്.
Content highlight : Rainy season is more likely to reduce immunity