അമിതമായി മുടി കൊഴിയുന്നത് പലരുടെയും ആത്മവിശ്വാസം പോലും ഇല്ലാതാക്കാറുണ്ട്. ദിവസവും കുറച്ച് മുടി കൊഴിയുന്നത് സ്വാഭാവികമാണെങ്കിലും അമിതമായി മുടി കൊഴിഞ്ഞാൽ അത് കുറയ്ക്കാൻ ശ്രമിക്കേണ്ടത് ഏറെ പ്രധാനമാണ്. പല കാരണങ്ങൾ മൂലം മുടികൊഴിച്ചിലുണ്ടാകാം. ആരോഗ്യ പ്രശ്നങ്ങൾ, പാരമ്പര്യം, താരൻ അങ്ങനെ പല കാരണങ്ങൾ മൂലമാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. തടയാൻ വേണ്ടി ആയിരം വഴികൾ ഉണ്ട് എന്നാൽ എന്നാൽ ഇതേതെങ്കിലും ഫലിക്കോ അതും ഇല്ല. വെറുതെ ഓരോന്ന് വാരി തേച്ച് ഉള്ള മുടിയും കൂടെ കളയാം എന്ന് മാത്രം. എന്നാൽ ഇതങ്ങനെയല്ല കേട്ടോ
മുടികൊഴിച്ചിൽ മാറ്റാൻ നല്ലൊരു പ്രതിവിധിയാണ്. പറയുന്നത്. ഇതിൽ നമുക്ക് വേണ്ടത് റോസ് വാട്ടറും സവോളയും,വെളിച്ചെണ്ണ,ഈ മൂന്ന് സാധനം ഉണ്ടെങ്കിൽ നമുക്ക് ഈ പാക്ക് ഉണ്ടാക്കാം.മുടി കൊഴിച്ചിൽ മാറ്റി മുടി വളർത്താൻ ഏറെ നല്ലതാണ് സവാള. ഇതിൽ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും മുടിയ്ക്ക് ഏറെ പ്രധാനമാണ്. മുടിയിഴകളിൽ ആഴ്ന്ന് ഇറങ്ങി മുടിയെ വേരിൽ നിന്ന് പോഷിപ്പിക്കാൻ സവാള സഹായിക്കും. ഇതിൽ അടങ്ങിയിട്ടുള്ള സൾഫറാണ് മുടി വളർച്ച പ്രോത്സാഹിപ്പിക്കുന്നത്. കൊളജൻ ഉത്പ്പാദനം കൂട്ടാനും സവാളയിലെ സൾഫർ സഹായിക്കും. മാത്രമല്ല കൊളാജൻ്റെ ഉത്പ്പാദനം, ആരോഗ്യമുള്ള കോശങ്ങളെ നിർമ്മിക്കുകയും മുടി വളർത്തുകയും ചെയ്യുന്നു.
ഇതിനായി ഒരു വലിയ സവാള നന്നായി മിക്സിയിലിട്ട് അരച്ച് എടുക്കുക. ഇനി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ഒരു ടീ സ്പൂൺ റോസ് വാട്ടറും ചേർത്ത് യോജിപ്പിക്കുക. ഇത് നന്നായി മിക്സ് ചെയ്ത് എടുക്കണം. ഇനി മുടി തലയോട്ടിയിൽ വിവിധ പാർട്ടുകളായി എടുത്ത് വേരിൽ നിന്നും മുടിയിഴകളിലേക്ക് ഈ മാസ്ക് തേച്ച് പിടിപ്പിക്കുക. അഞ്ച് മിനിറ്റ് മാസ്കിട്ട് നന്നായി തലയോട്ടി മസാജ് ചെയ്യണംയ ഒരു 30 മിനിറ്റ് വച്ച ശേഷം ഇത് കഴുകി വ്യത്തിയാക്കാം. ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്യുന്നത് താരനും മുടികൊഴിച്ചിലും മാറ്റിയെടുക്കാം.മുടിയുടെ ഉറ്റ സുഹൃത്താണ വെളിച്ചെണ്ണ. പണ്ട് കാലം മുതലെ മുത്തശിമാർ കാച്ചിയ വെളിച്ചെണ്ണ മുടിയിൽ തേയ്ക്കുന്നത് പതിവാണ്. മുടിയെ നന്നായി മോയ്ചറൈസ് ചെയ്യാനും മുടിയുടെ കേടുപാടുകൾ പാടെ ഇല്ലാതാക്കാനും വെളിച്ചെണ്ണ ഏറെ സഹായിക്കും. മുടി ബാഹ്യ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കാൻ വെളിച്ചെണ്ണ വളരെ നല്ലതാണ്.അതുകൊണ്ട് പേടിക്കാതെ ധൈര്യത്തോടെ ഇത് തലയിൽ ഉപയോഗിക്കാം.
Content highlight : Don’t think about hair loss anymore if you have a onion