ലഡു ഇഷ്ടമില്ലാത്തവർ ആരും തന്നെ കാണില്ല അല്ലേ. എന്നാ ലഡുവിലുള്ള നെയ്യും മധുരവും എല്ലാം ആരോഗ്യത്തിന് വളരെ പ്രശ്നമാണ്. വല്ലപ്പോഴൊക്കെ ഒരെണ്ണം കഴിച്ചാൽ കഴിച്ചു അത്രേയുള്ളൂ. എന്നാൽ ഒരുപാട് മധുരം കഴിക്കണമെന്നും അതും ലഡു തന്നെ കഴിക്കണം എന്ന് തോന്നുമ്പോഴൊന്നും ഇത് കഴിക്കാനും പറ്റുന്നതല്ല. ഒരുപാട് കൊളസ്ട്രോൾ ഷുഗർ എന്നിവ പിന്നാലെ വരും. എന്താ ചെയ്യാ.. ഒരു വഴിയുണ്ട് എന്നും ഓരോ ലഡുവച്ച് കഴിക്കാം. അതും ആരോഗ്യവും കിട്ടും സാധാ ലഡു അല്ല കേട്ടോ. ആരോഗ്യസമ്പുഷ്ടമായ ഒരു ലഡു. വെറും മൂന്നു സാധനങ്ങളും കുറച്ച് സമയം ഉണ്ടെങ്കിൽ ഇത് ഉണ്ടാക്കിയെടുക്കാം.ഒരു ബൗളിൽ വറുത്തെടുത്ത റാഗിപ്പൊടി, ശർക്കര പൊടിച്ചത്, നെയ്യ് എന്നിവ എടുത്ത് ഇവയെല്ലാം നന്നായി ചേർത്തിളക്കുക.ആവശ്യത്തിന് വെള്ളം കൂടെ ചേർത്ത് നന്നായി ഇളക്കി മാവ് തയ്യാറാക്കുക. വെള്ളത്തിന് പകരം പാല് ചേർക്കാവുന്നതാണ്.ഇതിലേയ്ക്ക് ഒരു നുള്ള് ഏലയ്ക്കാ പൊടി കൂടെ ചേർത്ത ശേഷം കൈയിൽ നീ തടവി ഉരുട്ടി എടുക്കാം. സംഭവം റെഡി. പിന്നെ കുറച്ച് ആഡംബരത്തിന് വേണമെങ്കിൽ കോക്കനട്ട് പൗഡറിൽ ഒന്ന് പൊതിഞ്ഞ് എടുക്കാം. സംഭവം സെറ്റ്…
Content highlight : healthy raggi laddu recipe