യോഗ സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നു, ശരീരത്തിനും മനസിനും റിലാക്സേഷന് നല്കുന്നു. ബ്രീത്തിംഗ് വ്യായാമങ്ങള്‍, ധ്യാനം എന്നിവയെല്ലാം ഇതിന് സഹായിക്കുന്ന വഴികളാണ്. സ്ട്രെസ് കുറയുന്നതോടെ മുടി കൊഴിയുന്നതും മുടി നരയ്ക്കുന്നതുമെല്ലാം ഒഴിവാക്കാന്‍ സാധിയ്ക്കും. സ്ട്രെസ് ഹോര്‍മോണുകള്‍ ബാലന്‍സ് ചെയ്യാനും സഹായിക്കുന്നു. ഇതിലൂടെ മുടി കട്ടി കുറയുന്നത് ഒഴിവാക്കാനും മുടി കൊഴിയുന്നത് ഒഴിവാക്കാനും സാധിയ്ക്കും. യോഗ ദിവസവും ചെയ്യുന്നതിനാല്‍ ഹോര്‍മോണ്‍ ബാലന്‍സ് ചെയ്യാന്‍ സാധിയ്ക്കും. ഇതിലൂടെ ആരോഗ്യമുള്ള, ഉറപ്പുള്ള മുടി ലഭിയ്ക്കും. ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്താനും ദഹനം മെച്ചപ്പെടുത്താനുമെല്ലാം യോഗ ഏറെ നല്ലതാണ്. മുടി വളരാന്‍ സഹായിക്കുന്ന യോഗാ പോസുകള്‍ ഉണ്ട്. ഇവ സ്ഥിരം ചെയ്യുന്നത് ശിരോചര്‍മത്തിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നു, സ്ട്രെസ് കുറയ്ക്കുന്നു. ഇതുപോലെ തന്നെ അകാലനര അകറ്റാനും യോഗ നല്ലതാണ്. ബ്ലഡ് സര്കുലേഷന് വര്‍ദ്ധിപ്പിച്ചും ഹോര്‍മോണ്‍ ബാലന്‍സ് ചെയ്തും സ്ട്രെസ് കുറച്ചുമെല്ലാമാണ് ഇത് സാധ്യമാകുന്നത്. നമുക്ക് സ്ട്രെസുണ്ടാകുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ ഉല്പാദിപ്പിയ്ക്കുന്നു. ഇത് മുടിയ്ക്ക് കറുപ്പ് നല്കുന്ന മെലാനിന്‍ ഉല്പാദനത്തെ കുറയ്ക്കുന്നു.
അധോമുഖ ശവാസന. ഇത് മുടിയിലേക്കും ശിരോചര്മത്തിലേക്കുമുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നു. ഇതിലൂടെ മുടി വളര്‍ച്ച സാധ്യമാകുന്നു. സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ കുറയ്ക്കാനും ഇതേറെ നല്ലതാണ്. ഇതെല്ലാം ആരോഗ്യകരമായ മുടിയ്ക്ക് സഹായിക്കുന്ന ഘടകങ്ങളാണ്. ക്യാമല്‍ പോസ് അഥവാ ഉസ്ത്രാസന ബ്ലഡ് സര്കുലേഷന് വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നു. ഇത് സ്ട്രെസ്, ഉത്കണ്ഠ എന്നിവ കുറയ്ക്കാനും സഹായിക്കുന്നു. ഷോള്‍ഡര്‍ സ്റ്റാന്റ് അഥവാ സര്വാംഗാസനയും ഇതിന് സഹായിക്കുന്ന ഒന്നാണ്. ഇത് ശിരോചര്‍മത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.ശീര്‍ഷാസന അഥവാ ഹെഡ്സ്റ്റാന്റ് ഇതിന് സഹായിക്കുന്ന ഒന്നാണ്. ഇത് ശിരോചര്‍മത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നു. ഓക്സിജനും പോഷകങ്ങളും ശിരോചര്‍മത്തിലേയ്ക്ക് എത്താന്‍ സഹായിക്കുന്നു. ഇത് സ്ട്രെസ് കുറയ്ക്കാനും ഹോര്‍മോണ്‍ ബാലന്‍സ് ചെയ്യാനും സഹായിക്കുന്നു.
Content highlight : hair growth tips in yoga