ബ്രോക്കോളി ഇഷ്ടം അല്ലാത്തവർ വളരെ കുറവായിരിക്കും അല്ലേ. ക്യാബേജിന്റെ ഇനത്തിൽ പെടുന്ന ഒരാളാണ് ഇവൻ. ഒരു മരം പോലെ ഇരിക്കുന്ന ഇവനെ ആദ്യം വരുത്തൻ എന്നായിരുന്നു വിളിച്ചോണ്ട് ഇരുന്നത്. എന്നാലിപ്പോ ഇവൻ നമ്മുടെ സ്വന്തം ആയിട്ടുണ്ട്.
വിറ്റാമിൻ സിയുടേയും ഫൊളേറ്റുകളുടേയും കലവറയാണ് ബ്രൊക്കോളി. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കലുകൾ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കോളിഫ്‌ളവർ വിഭാഗത്തിൽ പെടുന്ന ഈ പച്ചക്കറി ദഹനപ്രക്രിയ സുഗമമാക്കാൻ വളരെയധികം സഹായിക്കും. മാത്രമല്ല. വിവിധ രോഗങ്ങളെ പ്രതിരോധിക്കാനും ഈ പച്ചക്കറിക്ക് കഴിയും. ക്യാൻസർ വരാതിരിക്കാൻ വേണ്ട ഔഷധ ഗുണങ്ങളെല്ലാം ഈ പച്ചക്കറിയിലുണ്ട്. ശരീരത്തിലെ വിഷാംശം നീക്കം ചെയ്ത് ശരീരം ശുദ്ധീകരിക്കാനും ബ്രോക്കോളിക്ക് കഴിയും.
ചെറിയ കഷ്ണങ്ങളാക്കിയ ബ്രോക്കോളിയിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത ശേഷം, വെളുത്തുള്ളി, ഒരു നുള്ള് ഉപ്പ് എന്നിവയും ചേർത്ത് അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ വേവിക്കണം ഒരു പാൻ ചൂടാക്കി അതിലേയ്ക്ക് ബട്ടർ ചേർത്ത്, വെളുത്തുള്ളി, സവാള എന്നിവ അരിഞ്ഞതും ചേർത്ത് വഴറ്റുക. ഇനി തീ അണച്ച് ഇത് തണുക്കാൻ അനുവദിക്കുക. ഇതും നേരത്തെ വേവിച്ച ബ്രോക്കോളിയും ഒരു ജാറിൽ എടുത്ത് നന്നായി അരച്ചെടുക്കുക.ഇനി ഒരു പാൻ ചൂടാക്കിയ ശേഷം അരച്ചെടുത്ത ബ്രോക്കോളി പ്യൂരി ചേർത്ത് ഒരു മിനിറ്റ് ഇളക്കുക. ഇതിലേയ്ക്ക് ഒരല്പം പാൽ, ചെഡാർ ചീസ് എന്നിവയും ചേർത്ത് സൂപ്പ് കുറുകി വരുന്നത് വരെ പാകം ചെയ്യുക.ആവശ്യത്തിന് ഉപ്പും ഒരു നുള്ള് കുരുമുളകും ചേർത്ത് വീണ്ടും ഒരു 4-5 മിനിറ്റ് പാകം ചെയ്ത് ചൂടോടെ തന്നെ വിളമ്പാം.
Contet highlight : The King of Vegetables; Solution for any health problem is here