വ്യത്യസ്ത വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും കൊണ്ട് തീർത്തും വ്യത്യസ്തത പുലർത്തുന്ന ക്ഷേത്രങ്ങളുടെ നാടാണ് ഭാരതം. അക്കൂട്ടത്തിൽ വിചിത്രമായ വിശ്വാസങ്ങളുള്ള ഈ ക്ഷേത്രം ഉത്തരാഖണ്ഡിലാണൺ സ്ഥിതി ചെയ്യുന്നത്. ചമോലി ജില്ലയിലെ ബാൻ എന്ന ഗ്രാമത്തിലാണ് പുരാതനമായ ലതു ദേവതാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വര്‍ഷത്തിലൊരിക്കല്‍ കണ്ണുകെട്ടി മാത്രം പ്രവേശിക്കാവുന്ന വിചിത്ര ക്ഷേത്രമാണീത്. ഉത്തരാഖണ്ഡിലെ ദേവതയായ നന്ദാദേവിയുടെ സഹോദരനെന്ന് വിശ്വസിക്കപ്പെടുന്ന ലതു ദേവനാണ് ഈ സ്ഥലം സമർപ്പിച്ചിരിക്കുന്നത്. 12 വർഷത്തിലൊരിക്കൽ ശ്രീ നന്ദദേവിയുടെ വിശുദ്ധ ഘോഷയാത്ര ഇവിടെ ആഘോഷിക്കുന്നു. ഐതിഹ്യമനുസരിച്ച്, ഹേമകുണ്ഡിലേക്കുള്ള ഈ യാത്രയിൽ ലതു ദേവൻ നന്ദാദേവിയെ സ്വാഗതം ചെയ്യുകയും അനുഗമിക്കുകയും ചെയ്യുന്നു. ക്ഷേത്രത്തിനുള്ളിൽ നാഗമാണിക്യം സംരക്ഷിച്ച് നാഗരാജൻ ഇരിക്കുന്നുണ്ടെന്നാണ് മറ്റൊരു വിശ്വാസം.
അത് സാധാരണക്കാരായ വിശ്വാസികൾ കാണുവാൻ പാടില്ലത്രെ. മാത്രമല്ല, നാഗമാണിക്യത്തിൽ നിന്നും വരുന്ന വെളിച്ചം പതിച്ചാൽ മനുഷ്യരുടെ കണ്ണുകൾക്ക് അന്ധത വരുമെന്നും വിശ്വാസമുണ്ട്. മാത്രമല്ല, അകത്തു കയറുന്ന പൂജാരിയുടെ ഗന്ധം നാഗത്തിനടുത്ത് എത്താതിരിക്കുവാനാണ് വായ മൂടുന്നത്. കൂടാതെ നാഗത്തിന്‍റെ വിഷലിപ്തമായ ശ്വാസം ഉള്ളിൽ കടക്കാതിരിക്കുവാൻ മൂക്കും മൂടിയാണ് പൂജാരി അകത്തു കയറുന്നത്. ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദമില്ല. ക്ഷേത്ര വാതിലിൽ നിന്ന് 75 അടി അകലത്തിൽ അവർക്ക് വഴിപാടുകൾ നൽകാം. ഏറെ പ്രസിദ്ധമായ ഉത്തരാഖണ്ഡിലെ ദേവിരാജ് ജാത് യാത്രയിലെ 12-ാം ഇടത്തിലാണ് ഈ ക്ഷേത്രമുള്ളത്.സമുദ്രനിരപ്പിൽ നിന്നും 8200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണീത് . പൗർണ്ണമി ദിനത്തിൽ ഈ ക്ഷേത്രദർശനത്തിനായി സമീപ ഗ്രാമങ്ങളിൽ നിന്നെല്ലാം വിശ്വാസികള്‍ എത്താറുണ്ട്. വൈശാഖ മാസത്തിലെ പൗർണ്ണമിയിലാണ് ക്ഷേത്രം തുറക്കുക.
ലതു ദേവതാ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു പുരാണ കഥയുണ്ട്. മദ്യപിച്ച ശേഷം മോശമായി പെരുമാറുകയും നാശം സൃഷ്ടിക്കുകയും ചെയ്ത സഹോദരൻ ലതു ദേവതയ്ക്ക് പാർവതി ദേവി അഥവാ നന്ദാദേവി ശിക്ഷ നൽകിയതായി പറയപ്പെടുന്നു. ഈ സ്ഥലത്ത് അടച്ചിടാനാണ് ശിക്ഷിച്ചത്. അങ്ങനെ ലതു ദേവതാ ക്ഷേത്രത്തിന്റെ വാതിൽ വർഷം മുഴുവനും അടച്ചിരിക്കും. ക്ഷേത്രവാതിൽ തുറക്കുമ്പോൾ ഒരു വർഷത്തിൽ ഒരു ദിവസം മാത്രമേ പുറം ലോകം കാണാൻ ദേവന് അനുവാദമുള്ളൂ. പൂജാരിക്ക് മാത്രമേ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ, പക്ഷേ പൂജാരിയുടെ കണ്ണുകൾ കെട്ടിയിരിക്കും .ക്ഷേത്രം തുറക്കുന്ന പൂജാരി ഒഴികെ ആരെയും ശ്രീകോവിലിനുള്ളിൽ പ്രവേശിപ്പിക്കില്ല. എന്നാൽ ദേവന്റെ രൂപം കാണാൻ ആർക്കും കഴിയില്ല, അതുകൊണ്ടാണ് പുരോഹിതൻ പോലും കണ്ണുകൾ മൂടിയിരിക്കുന്നത്. ക്ഷേത്രം ആറ് മാസത്തേക്ക് തുറന്നിരിക്കും, എന്നാൽ ക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവിലിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല. ആറുമാസത്തിനുശേഷം, പുരോഹിതൻ ക്ഷേത്രത്തിന്റെ കവാടങ്ങൾ കണ്ണടച്ച് അടയ്ക്കും . ഗ്രാമവാസികൾ ലതു ദേവതയെ തങ്ങളുടെ പ്രധാന ദൈവമായി കണക്കാക്കുന്നു. ഒരു ഭക്തൻ ശുദ്ധമായ ഹൃദയത്തോടെ ഒരു ആഗ്രഹം പറന്ന്ഞാൽ ആ ആഗ്രഹം സഫലമാകുമെന്ന് അവർ വിശ്വസിക്കുന്നു.