ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾ ഒരുപക്ഷേ ആരും കാണാൻ ആഗ്രഹിക്കാത്ത ഒരു കാര്യമായിരിക്കും. ഈർപ്പത്തിന്റെ അഭാവം മൂലവും ചർമ്മത്തിന്റെ ഇലാസ്റ്റിസിറ്റി കുറയുന്നത് മൂലവുമാണ് ചർമ്മത്തിൽ ഇത്തരം ചുളിവുകൾ പ്രത്യക്ഷപ്പെടുന്നത്. പ്രായാധിക്യമാണ് ഈ രണ്ട് ചർമ പ്രശ്നങ്ങൾക്കുമുള്ള അടിസ്ഥാന കാരണം. മറ്റ് ചില പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലവും ചർമത്തിൽ ഇങ്ങനെ ചുളിവുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.നുരയുന്നത് വരെ മുട്ടയുടെ വെള്ള അടിച്ചെടുക്കുക. ഇതിലേക്ക് ഒരു സ്പൂൺ തേൻ അല്ലെങ്കിൽ ഗ്ലിസറിൻ ചേർക്കുക. നിങ്ങളുടെ മുഖത്തും കഴുത്തിലും ഈ പേസ്റ്റ് പുരട്ടി 30 മിനിറ്റ് കാത്തിരിക്കുക. ഈ പായ്ക്ക് തൽക്ഷണം തന്നെ കഴുത്ത് ഭാഗത്തുള്ള നിങ്ങളുടെ ചർമ്മത്തിന് തിളക്കം നൽകുകയും കൂടുതൽ ആരോഗ്യപൂർണമാക്കി മാറ്റുകയും ചെയ്യും.
ആഴ്ചയിൽ ഒന്നോ രണ്ടോ തവണ കഴുത്ത് ഭാഗം സ്ക്രബ് ചെയ്യുന്നത് ശീലമാക്കുക. ഇത് നിങ്ങളുടെ കഴുത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന നിർജീവ ചർമ്മ കോശങ്ങളെ നീക്കം ചെയ്യുന്നതിന് സഹായിക്കും. ഈ പ്രക്രിയ പതിവാക്കുന്നത് വഴി ചുളിവുകളെ അകറ്റാനും പുതിയ കോശങ്ങളെ വേഗത്തിൽ പുനരുജ്ജീവിപ്പിക്കാനും സാധിക്കും.
വൈറ്റമിന്‍ ഇ ഓയില്‍, പനിനീര്, മഞ്ഞള്‍, തേന്‍ എന്നിവ കലര്‍ത്തിയ ഒരു മിശ്രിതവും ഇതിനായി ഉപയോഗിയ്ക്കാം. ഒരു പകുതി ടീ സ്പൂണ്‍ വൈറ്റമിന്‍ ഇ ഓയില്‍, അര ടീസ്പൂണ്‍ പനിനീര്, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 1 ടീസ്പൂണ്‍ തേന്‍ എന്നിവ കലര്‍ത്തുക. ഇത് മുഖത്ത് ചുളിവുകളുള്ള ഭാഗത്തു പുരട്ടാം. 15 മിനിറ്റിനു ശേഷം കഴുകിക്കളയാം.
ഓട്‌സ്, മുട്ടയുടെ വെള്ള എന്നിവയുടെ മിശ്രണം ചർമ്മത്തെ ദൃഢമാക്കുന്നതിനുള്ള ഏറ്റവും മികച്ച പോംവഴിയാണ്. ഓട്സ് ആദ്യമേ വേവിക്കുക, ഇത് തണുപ്പിച്ചെടുത്ത് മുട്ടയുടെ വെള്ളയോടൊപ്പം ചേർത്ത് കലർത്തുക. ഈ മിശ്രിതത്തിലേക്ക് ഒരു നാരങ്ങ പിഴിഞ്ഞു ചേർക്കുക. 15 മിനിറ്റ് നേരം ഇത് കഴുത്തിൽ പ്രയോഗിച്ച് കാത്തിരിക്കുക. തണുത്ത വെള്ളത്തിൽ കഴുകാം. എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് എറ്റവും അനുയോജ്യമായ പായ്ക്കാണിത്.
Content highlight :Even at the age of fifty, you can get the glow of 20