മഴക്കാലം ആണല്ലേ അഴുക്കുള്ള വഴിയിലൂടെ നടന്നു കഴിഞ്ഞാൽ ഉറപ്പായും കാല് വിണ്ടു കീറാൻ സാധ്യത കൂടുതലാണ്. മഴക്കാലം മാത്രമല്ല വേനൽക്കാലത്തും കാലുകൾക്ക് നല്ല പരിചരണം അത്യാവശ്യമാണ്. എപ്പോഴും ചെരുപ്പ് ഉപയോഗിക്കാൻ ജീവിക്കുക. അകത്തും പുറത്തും വെവ്വേറെ ചെരുപ്പുകൾ ഉപയോഗിക്കുക. കട്ടി കുറഞ്ഞതും മിനുസമാർന്നതുമായ ചെരുപ്പുകൾ വീടിനകത്ത് ഉപയോഗിക്കാം. എന്നാൽ പുറത്തുപോകുമ്പോൾ കാൽ മുഴുവനായും കവർ ചെയ്യുന്ന രീതിയിലുള്ള ചെരുപ്പുകളാണ് നല്ലത്.
കാലുകളിലെ ചര്‍മ്മത്തിലെ ഈര്‍പ്പം മുഴുവനായി നഷ്ടപ്പെടുന്ന അവസ്ഥയാണ് കാല്‍ വിണ്ടു കീറുന്നതിന് കാരണമാകുന്നത്. കാലുകളില്‍ നല്‍കുന്ന അമിത സമ്മര്‍ദ്ദം മൂലവും ഇത്തരം പ്രശ്‌നം ഉണ്ടാവുന്നു. നല്ല പാദങ്ങള്‍ ലഭിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. വിണ്ടു കീറലിനെ പ്രതിരോധിക്കാന്‍ പല വിധത്തിലുള്ള ക്രീമുകള്‍ ഇന്ന് വിപണിയില്‍ ഉണ്ട്. എന്നാൽ ഇവയൊന്നും വേണ്ട രീതിയിലുള്ള സംരക്ഷണം നൽകിയെന്ന് വരില്ല.മഴക്കാലത്തും വേനല്‍ക്കാലത്തും എല്ലാം കാലില്‍ വിള്ളലുകള്‍ ഉണ്ടാവുന്നു. ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കു ചില ഒറ്റമൂലികള്‍ ഉണ്ട്. പാദങ്ങളില്‍ എപ്പോഴും എണ്ണമയം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. പാദത്തിന്റെ അരികുകളിലുള്ള ചര്‍മ്മത്തിന് കട്ടി കൂടുമ്പോള്‍ ആണ് പാദം വിണ്ട് കീറുന്നത്. കാല്‍പ്പാദം പത്ത് മിനുട്ട് സമയം നാരങ്ങ നീരില്‍ മുക്കി വെയ്ക്കുക. ആഴ്ചയില്‍ ഒരു തവണ വീതം ഫലം കാണുന്നത് വരെ ഇത് തുടരുക. കട്ടികുറഞ്ഞ പ്രകൃതിദത്ത ആസിഡായ നാരങ്ങനീര് മൃതവും വരണ്ടതുമായ ചര്‍മ്മത്തെ വിഘടിപ്പിക്കാനും നീക്കം ചെയ്യാനും സഹായിക്കും.
വാഴപ്പഴം പള്‍പ്പ് രൂപത്തിലാക്കി കാലിലെ വണ്ടുകീറിയ ഭാഗത്ത് തേക്കുക. പത്ത് മിനുട്ട് കഴിഞ്ഞ് ഇത് കഴുകി വൃത്തിയാക്കുക. ഈ മാര്‍ഗ്ഗം ദിവസേന ചെയ്യുക. ഇത് പാദം വിണ്ടു കീറുന്നത് തടയുന്നു.
വാസ്ലിന്‍ ഉപയോഗിച്ച് പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കാം. കാല്‍ കഴുകി ഉണക്കുക. ഒരു സ്പൂണ്‍ വാസലിനും, ഒരു നാരങ്ങയുടെ നീരും ചേര്‍ത്ത് ഒരു മിക്‌സ്ചറുണ്ടാക്കി അത് വിള്ളലുള്ള ഭാഗങ്ങളില്‍ തേച്ച് ഉണങ്ങാന്‍ അനുവദിക്കുക.
പഞ്ചസാര ഏതെങ്കിലും ഒലീവ് ഓയുലുമായി മിക്‌സ് ചെയ്ത് പാദത്തില്‍ ഉരയ്ക്കുക. പാദങ്ങളിലെ വിണ്ടുകീറല്‍ മാറ്റാനുള്ള മധുരമുള്ള മാര്‍ഗ്ഗമാണിത്. ഇത് എല്ലാ വിധത്തിലും പാദത്തിന് സംരക്ഷണം നല്‍കുന്നു.
കാല്‍ ബക്കറ്റ് വെള്ളമെടുത്ത് അതില്‍ ഒരു നാരങ്ങ പിഴിയുക. പാദം അതിലിറക്കി വെച്ച് കുതിര്‍ത്തതിന് ശേഷം പ്യുമിക് സ്‌റ്റോണ്‍ ഉപയോഗിച്ച് ഉരച്ച് കഴുകുക. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യണം. ഇത് പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കുന്നു.
Content highlight :Want beautiful feet even in rainy season