ഉപ്പില്ലാതെ ഒന്നുമില്ല എന്നു പറയാറുണ്ട് നമ്മുടെ സദ്യകളിൽ പോലും ആദ്യം വിളമ്പുക ഉപ്പാണ്. മധുര പലഹാരങ്ങലിൽ പോലും മധുരത്തിന്റെ അളവ് ക്രമീകരിക്കുനതിനായി അല്പം ഉപ്പ് ചേർക്കാറുണ്ട്. അങ്ങനെ ആകെ മൊത്തത്തിൽ ഉപ്പുമയമാണ് നമ്മുടെ ആഹരം എന്നുപറഞ്ഞാൽ അത് തെറ്റല്ല..
ഉപ്പ് ആരോഗ്യത്തിന് ഗുണകരം തന്നെയാണ് പക്ഷെ അതിനു ഒരു അളവുണ്ട്. അമിതമായാൽ അമൃതും വിഷം എന്ന ചൊല്ലിന്റെ പിന്നിലെ പൊരുൾ ഉപ്പിന്റെ കാര്യത്തിൽ നാം മറക്കുന്നു എന്നാണ് പുതിയ പഠനങ്ങൾ ചൂണ്ടികാട്ടുന്നത്.
ഇന്ത്യക്കാരുടെ ഉപ്പു തീറ്റ തന്നെയാണ് കാരണം. ഇന്ത്യയിൽ ഉപ്പിന്റെ ഉപഭോഗം നാൾക്കുനാൾ വർധിച്ചു വരുന്നതായാണ് പഠനങ്ങളിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. അളവിൽ കൂടുതൽ ഉപ്പാണ് ഇന്ത്യക്കാർ കഴിക്കുന്നത് എന്ന് സാരം. ഇത് അത്യന്തം ദോഷകരമാണ് എന്നത് മനസ്സിലാക്കാതെയാണ് ഈ ഉപ്പു തീറ്റ.
സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ ഉപ്പ് ആളെക്കൊല്ലിയാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ദിവസം അഞ്ച് ഗ്രാമോ, അല്ലെങ്കിൽ ഒരു ദിവസം ഒരു ടീസ്പൂണോ ആയി ഉപ്പിന്റെ ഉപയോഗം പരിമിതപ്പെടുത്തണമെന്നാണ് നിർദ്ദേശം. കാർഡിയോവാസ്കുലർ പ്രവർത്തനങ്ങളെ ശരീരത്തിലെ അമിത ഉപ്പ് തകരാറിലാക്കുന്നുണ്ടെന്നും സോഡിയം കൂടുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
പ്രത്യേഗിച്ച് അയഡിനൈസ്ഡ് ഉപ്പിന്റെ അമിത ഉപയോഗം വലിയ പ്രത്യഘാതങ്ങൽ സൃഷ്ടിക്കും. എന്നാണ് പഠനങ്ങൽ ചൂണ്ടിക്കാട്ടുന്നത്. ഇത് വഴി ഉയർന്ന അളവിൽ അയഡിൻ ഉള്ളിൽ ചെല്ലാൻ കാരണമാകും. അമിതമായ ഉപ്പിന്റെ ഉപയോഗം ഉയർന്ന രക്തസമ്മർദ്ധത്തിന് കാരണമാകും ഹൃദയാരോഗ്യത്തെ ഇത് സാരമായി ബാധിക്കും എന്ന് പ്രത്യേഗം പറയേണ്ടതില്ലല്ലൊ.
അമിതമായ ഉപ്പിന്റെ ഉപയോഗമാണ് ആമാശയത്തിലെ ക്യാൻസറിനുള്ള പ്രധാന കാരണം എന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇന്ത്യയി ഉപ്പിന്റെ ഉപഭോകം കൂടുന്നതായി നേരത്തെ ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകിയിരുന്നു.
ഉപ്പിന്റെ അമിതോപയോഗം മൂലം ഉണ്ടാകുന്ന അസുഖങ്ങൾ ബാധിച്ച് 70 ലക്ഷം ആളുകളെങ്കിലും 2030 ഓടെ മരിക്കുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ചൈനക്കാരാണ് ഉപ്പിന്റെ ഉപയോഗത്തിൽ ഒന്നാമത്. ചൈനയിൽ ഒരു വ്യക്തി ദിവസം 10.9 ഗ്രാം ഉപ്പ് അകത്താക്കുന്നുവെന്നാണ് കണക്ക്. ഉപ്പ് ഉപയോഗിക്കുന്നവരുടെ പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്താണ്. പത്ത്ഗ്രാമാണ് ഇന്ത്യക്കാരൻ ഒരു ദിവസം ഭക്ഷണത്തിനൊപ്പം കഴിക്കുന്ന ഉപ്പ്. മുന്നറിയിപ്പ് ഗൗരവമായി എടുക്കണമെന്നും ഉപ്പിന്റെ ഉപയോഗം സ്വയം കുറയ്ക്കണമെന്നും ആരോഗ്യവിദഗ്ധരും പറയുന്നു. പാക്കറ്റുകളിൽ വരുന്ന ഭക്ഷണങ്ങളെക്കാൾ പാകം ചെയ്ത് കഴിക്കുന്നത് ശീലമാക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നുണ്ട്.
ഭക്ഷണത്തിൽ ഉപ്പ് അമിതമായാൽ രക്തസമ്മർദം, ഹൃദയാഘാതം, സ്ട്രോക്ക്, വൃക്കരോഗം, അസ്ഥി പൊടിയൽ തുടങ്ങിയ അസുഖങ്ങൾക്ക് കാരണമായേക്കാം. ബർഗർ, പപ്പടം, അച്ചാർ, സോസജുകൾ, സലമി, ചീസ്, സ്നാക്സ് തുടങ്ങിയവയിൽ ഉപ്പിന്റെ അംശം അപകടകരമായ അളവിൽ കണ്ടുവരുന്നു.
വലിയ അളവില്‍ ഉപ്പ് കഴിച്ചാല്‍ ശരീരത്തിലെ സോഡിയം അളവ് കൂടും. ദാഹവും വിയര്‍ക്കലും ഛര്‍ദിയും തലചുറ്റലുമൊക്കെ കണ്ടേക്കാം. സോഡിയത്തിന്റെ അളവ് വലിയ തോതില്‍ കൂടിയാല്‍ തലച്ചോറില്‍ നീര്‍ക്കെട്ടിനുപോലും കാരണമായേക്കാം. ചിലരില്‍ ചുഴലിയുണ്ടാവുകയും തുടര്‍ന്ന് അബോധാവസ്ഥയിലേക്കും ശ്രദ്ധിച്ചില്ലെങ്കില്‍ മരണത്തില്‍ വരെ കലാശിച്ചേക്കാം.
നമ്മൾ കഴിക്കുന്ന മിക്ക ആഹാര സാധനങ്ങളിലും ഉപ്പ് ചേരുവയാകുന്നതിനലാണ് ഉപ്പിന്റെ ഉപഭോഗം വർധിക്കുന്നത്. സംസ്കരിച്ച ഉപ്പിനു പകരം കല്ലുപ്പ് ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് ഏറെ നല്ലത് എന്നും പഠനങ്ങൽ ചൂണ്ടിക്കാട്ടുന്നു.
Content highlight : Excessive use of salt 7 million people died!